
അൽ ഐൻ : ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐനിൽ ഏക ദിന മെഡിക്കൽ ക്യാമ്പ് സംഘടി പ്പിക്കുന്നു.
ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഐ. എസ്. സി. യിൽ നടക്കുന്ന ക്യാമ്പിൽ വിവിധ രോഗ ചികിത്സ കൾക്ക് വൈദഗ്ദ്യം നേടിയ ഡോക്ടർ മാരെ ഉൾ പ്പെടുത്തി യിട്ടുണ്ട് എന്നും യു. എ. ഇ. സർക്കാർ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ന്റെ ഭാഗ മായി ട്ടാണ് ക്യാമ്പ് സംഘടി പ്പിക്കു ന്നത് എന്നും സംഘാട കർ അറി യിച്ചു.
പ്രവാസി ഇന്ത്യൻ സമൂഹ ത്തിനു ജീവിത ശൈലി രോഗ ങ്ങളെ കുറിച്ചുള്ള ബോധ വത്ക്കര ണവും തൊഴി ലാളി സാമൂഹ ത്തിനു ആവശ്യ മായ മെഡിക്കൽ സഹാ യവും ചെയ്യുക എന്ന താണ് ഈ ക്യാമ്പിന്റെ ലക്‌ഷ്യം.
കൂടുതൽ വിവര ങ്ങൾക്കും റജിസ്ട്രേഷനും 050 44 86 969, 050 67 34 621 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക


ഷാർജ : പാം പുസ്തക പ്പുര യുടെ വാർഷിക സർഗ്ഗ സംഗമ ത്തിന്റെ ഭാഗ മായി ഷാർജ ഇന്ത്യൻ അസോസ്സി യേഷനും പാം പുസ്തക പ്പുരയും സംയുക്ത മായി സംഘടിപ്പി ക്കുന്ന കഥാ ചർച്ച ജനുവരി 27 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസോസ്സി യേ ഷനിൽ വെച്ച് നടക്കും. പ്രവാസ ലോകത്തു നിന്നും ശ്രദ്ധേയ മായ പുരസ്കാര ങ്ങൾ നേടിയ മയിൽ ചിറകുള്ള മാലാഖ (സബീന എം. സാലി), സാള ഗ്രാമം (രമേശ് പെരുമ്പിലാവ്), വിത്തു ഭരണി (ശ്രീദേവി മേനോൻ) എന്നീ മൂന്നു കഥ കളെ ആസ്പദ മാക്കി യാണ് ചർച്ച നടക്കുക എന്ന് സംഘാടകർ അറിയിച്ചു.






















