മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം

March 1st, 2024

malappuram-kmcc-taskcon-ePathram
അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി taskcon എന്ന പേരിൽ നടത്താൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതി കളുടെ പ്രഖ്യാപനം ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ നടന്നു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിനായ് ജീവിതം സമർപ്പിച്ച ഇ. സാദിഖ് സാഹിബിന് വേണ്ടിയുള്ള പ്രാർത്ഥനക്ക് സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ നേതൃത്വം നൽകി.

സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡണ്ട് അഷ്‌റഫ് പൊന്നാനി അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റി പുറത്തിക്കുന്ന ഭാഷാ സമരം എന്ന പുസ്തകത്തെ കുറിച്ച് ട്രഷറർ അഷ്‌റഫ്‌ അലി വിശദീകരിച്ചു.

കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ ഫാമിലി വെൽഫെയർ സ്‌കീം ‘റഹ്‌മ’പദ്ധതിയെ കുറിച്ച് വൈസ് പ്രസിഡണ്ട് സി. കെ. ഹുസൈൻ വിശദീകരിച്ചു. ചെറിയ പെരുന്നാൾ മൂന്നാം ദിവസം നടക്കുന്ന ‘ശവ്വാൽ പൊലിമ’ എന്ന പ്രോഗ്രാമിനെ കുറിച്ച് വൈസ് പ്രസിഡണ്ട് നൗഷാദ് തൃപ്പങ്ങോട് വിശദീകരിച്ചു.

എജുക്കേഷൻ വിംഗ് സംഘടിപ്പിക്കുന്ന ‘ഉജ്ജൽ നേതാ’ ലീഡേഴ്‌സ് മീറ്റ്എന്ന പ്രോഗ്രാമിനെ കുറിച്ച് സാൽമി പരപ്പനങ്ങാടി വിശദീകരിച്ചു. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ മണ്ഡലങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കൾച്ചറൽ വിംഗ് സംഘടിപ്പിക്കുന്ന ‘കലോത്സവ്-24’ എന്ന പ്രോഗ്രാം സമീർ പുറത്തൂർ വിശദീകരിച്ചു.

സംസ്ഥാന – ജില്ലാ കെ. എം. സി. സി നേതാക്കളും ഇസ്ലാമിക് സെൻ്റർ ഭാരവാഹികളും സംബന്ധിച്ചു. taskon

- pma

വായിക്കുക: , , ,

Comments Off on മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം

ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

February 29th, 2024

ishal-band-food-fest-season-3-winners-ePathram
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മ ഇശൽ ബാൻഡ് സംഘടിപ്പിച്ച ഫുഡ്‌ ഫെസ്റ്റ് സീസൺ-2 വിൽ അനീസ ജാഫർ, ജസീല സൈഫുദ്ധീൻ, നസീബ ഫിറോസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

അബുദാബി ബെൻസർ ഫാം ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര സംവിധായകൻ അക്കു അക്ബർ, അഭിനേതാവ് ലിഷോയ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

ബെൻസർ ഗ്രൂപ്പ് എം. ഡി. ഷരീഫ് മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. അബുദാബിയിലെ സംഘടനാ പ്രതി നിധികളും സംഘാടകരും സംബന്ധിച്ചു. ഇതോടനുബന്ധിച്ച് ഫാഷൻ ഷോ, തീറ്റ മത്സരം, വടം വലി തുടങ്ങി വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഖുർആൻ പാരായണ മത്സരം

February 27th, 2024

dubai-international-holy-quran-award-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ മതകാര്യ വിഭാഗം സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം സീസൺ- 3 മാർച്ച് 22, 23, 24 (വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ സെൻ്റർ അങ്കണത്തിൽ വെച്ച് നടക്കും. യു. എ. ഇ. യിലെ താമസക്കാരായ ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഖുർ ആൻ പാരായണ മത്സരം. പ്രമുഖ മത പണ്ഡിതർ വിധി കർത്താക്കൾ ആയിരിക്കും.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2024 മാർച്ച് 5 നു മുൻപായി പേര് റജിസ്റ്റർ ചെയ്യണം. ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഭാഗമാവാൻ ഗൂഗിൾ ഫോമി ലൂടെയും റജിസ്റ്റർ ചെയ്യാം.  വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകും.

കൂടുതൽ വിവരങ്ങൾക്ക് 02 642 4488, 055 955 7395, 050 581 0744, 055 824 3574 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , ,

Comments Off on ഖുർആൻ പാരായണ മത്സരം

ഇസ്‌ലാമിക് സെൻററിൽ ‘ദി കേരള ഫെസ്റ്റ്’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

February 6th, 2024

abudhabi-kmcc-the-kerala-fest-2024-ePathram

അബുദാബി : കെ. എം. സി. സി. അബുദാബി കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ദി കേരള ഫെസ്റ്റ്’ 2024 ഫെബ്രുവരി 9, 10, 11, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.

നാടൻ രുചിക്കൂട്ടുകൾ ലഭ്യമാവുന്ന സ്റ്റാളുകൾ ഉൾപ്പെടുന്ന ഫുഡ് സ്ട്രീറ്റ്, പ്രോപ്പർട്ടി, ടൂറിസം, വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങി 25 ഓളം സ്റ്റാളുകൾ, സംഗീത നിശ, ഹാസ്യ വിരുന്ന് അടക്കമുള്ള വിവിധ നൃത്ത സംഗീത കലാ പരിപാടികൾ എന്നിവ മൂന്നു ദിവസങ്ങളിലായി ദി കേരള ഫെസ്റ്റിനു മാറ്റു കൂട്ടും.

ഫെബ്രുവരി 9, വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ തുടക്കമാവുന്ന ‘ദി കേരള ഫെസ്റ്റ്’ കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്കാരവും കോർത്തിണക്കിയുള്ള ഘോഷ യാത്രയോടെയാണ് ആരംഭിക്കുക.

രാത്രി എട്ടു മണിക്ക് ബിൻസിയും മജ്‌ബൂറും ചേർന്ന് അവതരിപ്പിക്കുന്ന സൂഫി സംഗീത നിശയും വിവിധ കലാപരിപാടികളും അരങ്ങേറും.

ഫെബ്രുവരി 10 ശനി വൈകുന്നേരം 4 മണി മുതൽ 6 വരെ പ്രശസ്ത മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, ഷാനി പ്രഭാകർ, പി. ജി. സുരേഷ്‌ കുമാർ, ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി തുടങ്ങിയവർ പങ്കെടുക്കുന്ന Media Dialogue  ടോക്ക് ഷോ അരങ്ങേറും.

രാത്രിയിൽ ജനപ്രിയ കോമഡി ഷോ മറിമായം, മറ്റു വിവിധ കലാ പരിപാടികളും അരങ്ങേറും.

ഫെബ്രുവരി 11 ഞായർ ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ ‘Diaspora Summit’ എന്ന തലക്കെട്ടിൽ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ച് ചർച്ച സംഘടിപ്പിക്കും.

ദി കേരള ഫെസ്റ്റ് വേദിയിലേക്കുള്ള പ്രവേശന കൂപ്പൺ നറുക്കിട്ട് എടുത്ത് ഒന്നാം സമ്മാനം കാർ, കൂടാതെ നൂറോളം ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇസ്‌ലാമിക് സെൻററിൽ ‘ദി കേരള ഫെസ്റ്റ്’ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

മാമുക്കോയ : കളങ്കമില്ലാത്ത മനുഷ്യൻ

February 3rd, 2024

poet-k-jayakumar-hand-over-mamukkoya-award-to-vinod-kovoor-ePathram
ദുബായ് : ജീവിതത്തിൽ സാധാരണക്കാരനായി ജീവിച്ചു മരിച്ച കളങ്കമില്ലാത്ത മനുഷ്യനായിരുന്നു നടൻ മാമുക്കോയ എന്ന് മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവുമായ കെ. ജയകുമാർ. മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ. ഇ.) ദുബായിൽ സംഘടിപ്പിച്ച ‘നമ്മുടെ സ്വന്തം മാമുക്കോയ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാമുക്കോയയുടെ പേരിലുള്ള പുരസ്കാരം നടൻ വിനോദ് കോവൂരിന് സമ്മാനിച്ചു. മാമുക്കോയയെ ക്കുറിച്ച് നാസർ ബേപ്പൂർ തയ്യാറാക്കിയ ഡോക്യു മെൻററി പ്രദർശനം, കുട്ടികളുടെ ചിത്ര രചന, പായസം തയ്യാറാക്കൽ എന്നിവയിൽ മത്സരങ്ങളും യാസർ ഹമീദ് നേതൃത്വം നൽകിയ വിവിധ കലാ പരിപാടി കളും അരങ്ങേറി.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് അൽ സാബി, ഡോ. ഖാലിദ് അൽ ബലൂഷി, നടൻ ജോയ് മാത്യു എന്നിവർ സംബന്ധിച്ചു.

ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, രാജൻ കൊളാവിപ്പാലം, ഹാരിസ് കോസ് മോസ്, മൊയ്തു കുറ്റിയാടി, മോഹൻ വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു. FB Post

- pma

വായിക്കുക: , , , ,

Comments Off on മാമുക്കോയ : കളങ്കമില്ലാത്ത മനുഷ്യൻ

Page 4 of 139« First...23456...102030...Last »

« Previous Page« Previous « കെ. എസ്. സി. യുവജനോത്സവം സമാപിച്ചു
Next »Next Page » പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha