കോടിയേരി ബാലകൃഷ്ണൻ നവധാര ലോഗോ പ്രകാശനം ചെയ്തു

May 28th, 2017

logo-navadhara-kodungalloor-pravasi-ePathram
അബുദാബി : കൊടുങ്ങലൂർ സ്വദേശി കളായ സി. പി. ഐ. (എം) പ്രവർത്ത കരുടെ പ്രവാസി കൂട്ടായ്മ യായ നവധാര യുടെ ലോഗോ പ്രകാശനം അബു ദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

navadhara-logo-release -by-kodiyeri-ePathram

സി. പി. ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറി യുമായ കോടിയേരി ബാല കൃഷ്ണ നാണ് നവ ധാര കൂട്ടായ്മ യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചത്. കൊടുങ്ങലൂർ നിവാസി കളായ യു. എ. ഇ. യിലെ പ്രവർത്തകർ ഭാരവാ ഹി കളു മായി ബന്ധ പ്പെടണം.

വിവരങ്ങൾക്ക് : സുൽഫീക്കർ കൂളിമുട്ടം (പ്രസിഡന്റ് ), ഷബീർ നാസർ കോതപറമ്പ് (സെക്രട്ടറി). ഫോൺ : 050 27 89 229, 055 26 51 265.

- pma

വായിക്കുക: , , , , ,

Comments Off on കോടിയേരി ബാലകൃഷ്ണൻ നവധാര ലോഗോ പ്രകാശനം ചെയ്തു

റമദാനില്‍ ഭക്ഷണം വിതരണം ചെയ്യും : യു. എ. ഇ. ഫുഡ് ബാങ്ക്‌

May 17th, 2017

logo-uae-food-bank-ePathram
ദുബായ് : പരിശുദ്ധ റമദാനില്‍ അധികം വരുന്ന ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകര്‍ വഴി എമിറേ റ്റിലെ പള്ളി കളില്‍ വിതരണം ചെയ്യു വാനുള്ള പദ്ധതി ഒരുക്കും എന്ന് യു. എ. ഇ. ഫുഡ് ബാങ്കി ന്റെ ആദ്യ ബോര്‍ഡ് യോഗം.

ഭക്ഷണ ശേഖരണം, ഭക്ഷണം സൂക്ഷി ക്കേണ്ട തായ രീതി കള്‍, അതിന്റെ സുരക്ഷാ വശങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു.

സ്ഥാപന ങ്ങളില്‍ നിന്നും വ്യക്തി കളില്‍ നിന്നും ഫുഡ് ബാങ്കി ന്റെ പ്രവര്‍ത്തന ങ്ങള്‍ക്കു മികച്ച പിന്തുണയും വലിയ സഹകരണവും ലഭിക്കു ന്നുണ്ട് എന്ന് ദുബായ് മുനി സിപ്പാലിറ്റി ചെയര്‍ മാനും ബോര്‍ഡിന്റെ വൈസ് ചെയര്‍മാനു മായ നാസ്സര്‍ ഹുസൈന്‍ ലൂത പറഞ്ഞു.

ഫുഡ് ബാങ്കിന്റെ പ്രവ ര്‍ത്തന ങ്ങളെ ക്കുറിച്ച് പൊതു ജനത്തിന് അവബോധം നല്‍ കുവാനും അധികം വരുന്ന ഭക്ഷണം വിത രണം ചെയ്യു ന്നതു സംബന്ധിച്ച് പഠന ങ്ങള്‍ നട ത്തുവാനും യോഗം തീരുമാനിച്ചു.

 * -wam 

 

- pma

വായിക്കുക: , , ,

Comments Off on റമദാനില്‍ ഭക്ഷണം വിതരണം ചെയ്യും : യു. എ. ഇ. ഫുഡ് ബാങ്ക്‌

ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രവർത്തന ഉല്‍ഘാടനം വെള്ളിയാഴ്ച

April 13th, 2017

abudhabi-indian-islamic-center-committee-2017-ePathram

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിന്റെ 2017 – 18 പ്രവർത്തന വർഷ ത്തേ ക്കുള്ള കമ്മിറ്റി യുടെ പ്രവർ ത്തന ഉല്‍ഘാടനം വിപുല മായ പരി പാടി കളോടെ ഏപ്രില്‍ 14 വെള്ളി യാഴ്ച രാത്രി എട്ടു മണിക്കു നടക്കും എന്നു ഭാര വാഹി കള്‍ വാര്‍ത്താ സമ്മേ ളന ത്തില്‍ അറി യിച്ചു.

പരിപാടി യുടെ ഉദ്ഘാടനം ഇന്ത്യൻ എംബസ്സി ഫസ്‌റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ നിർവ്വ ഹിക്കും. മുസ്ലീംലീഗ് നേതാവ് ടി. എ. അഹമ്മദ് കബീർ എം. എൽ. എ. ചടങ്ങില്‍ മുഖ്യ അതിഥി യായി സംബന്ധിക്കും.

യു. എ. ഇ. സര്‍ക്കാറിന്റെ ‘ഇയര്‍ ഓഫ് ഗിവിംഗ് ‘ കാരുണ്യ വർഷ പദ്ധതി യുടെ ഭാഗ മായി ‘ദാനം ധന്യം’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടി പ്പിക്കും. സാമൂഹിക സേവന രംഗത്തു മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെച്ച വരില്‍ നിന്നും തെര ഞ്ഞെടുക്ക പ്പെടു ന്നവ ര്‍ക്കു ഇസ്‌ലാമിക് സെന്റർ ‘ശിഹാബ് തങ്ങൾ സ്‌മാരക അവാർഡ്’ സമ്മാനിക്കും.

ഇന്ത്യാ – അറബ് സാംസ്‌കാരിക സമ്മേളനം, അംഗ ങ്ങൾ ക്കായി പ്രത്യേക സുരക്ഷാ പദ്ധതി, അബു ദാബി യിലെ ഇന്ത്യൻ സ്‌കൂളു കളിൽ നിന്നു പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ ഉന്നത വിജയം നേടുന്ന വിദ്യാ ര്‍ത്ഥി കളെ ആദ രിക്കൽ, ആരോഗ്യ ബോധ വൽകരണ ക്യാമ്പു കള്‍, നിയമ ബോധ വൽകരണ ക്യാമ്പു കള്‍, കുട്ടി കൾക്കാ യുള്ള സമ്മർ – വിന്റർ ക്യാമ്പു കള്‍, മത – വിജ്‌ഞാന പരി പാടികൾ, ജീവ കാരുണ്യ പ്രവർത്തനം തുടങ്ങിയ ഒരു വര്‍ഷ ത്തെ പ്രവർത്തന രൂപ രേഖ ഉല്‍ഘാടന സമ്മേ ളനത്തില്‍ അവ തരി പ്പിക്കും.

സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി ഉസ്‌മാൻ കരപ്പാത്ത്, എം. ഹിദായത്തുല്ല, സയ്യിദ് അബ്‌ദുൽ റഹ്‌മാൻ തങ്ങൾ, സി. എച്ച്. ജാഫർ തങ്ങൾ, എം. എം. നാസർ, ഹംസ ഹാജി, അബ്‌ദുല്ല നദ്‌വി, ഉമ്മർ ഹാജി തുടങ്ങിയവര്‍ വാർത്താ സമ്മേള നത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രവർത്തന ഉല്‍ഘാടനം വെള്ളിയാഴ്ച

ഇന്ത്യന്‍ അംബാസഡര്‍ മുസ്സഫ യിലെ തൊഴിലാളി കേന്ദ്ര ങ്ങള്‍ സന്ദര്‍ശിച്ചു

April 9th, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി മുസ്സഫ യിലെ ഐക്കാഡ് റസി ഡൻഷ്യൽ സിറ്റി യിലെ യും വർക്കേഴ്‌സ് വില്ലേ ജി ലെയും ലേബർ ക്യാമ്പു കൾ സന്ദർ ശിച്ചു.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍, സോണ്‍സ് കോര്‍പ്പ് ഡയറക്ടര്‍ ജനറല്‍ ഈസ അല്‍ ഖയേലി, വി. പി. എസ്. ഹെൽത്ത് കെയർ മാനേജിംഗ് ഡയ റക്‌ടർ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവരും അംബാ സഡറെ അനുഗമിച്ചു.

ആയിര ക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ താമസി ക്കുന്ന ക്യാംപിലെ സ്‌ഥിതി ഗതി കൾ അദ്ദേഹം വില യിരു ത്തി. ഇന്ത്യന്‍ റിസോഴ്‌സ് സെന്റര്‍ തൊഴി ലാളി കള്‍ക്ക് നല്‍കി വരുന്ന നിയമ സഹായ ങ്ങളെക്കുറിച്ചും ആവശ്യ മായ ഇട പെടലു കളെ ക്കുറിച്ചും സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ അംബാസഡര്‍ മുസ്സഫ യിലെ തൊഴിലാളി കേന്ദ്ര ങ്ങള്‍ സന്ദര്‍ശിച്ചു

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

March 28th, 2017

sheikh-muhammed-bin-zayed-visit-flooded-area-ePathram
അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഹെലി കോപ്റ്ററിൽ സഞ്ചരിച്ച് മല യോര പ്രദേശ ങ്ങളിൽ നിരീക്ഷണം നടത്തി യതി ന്റെ ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡി യ കളില്‍ വൈറ ലായി.

കനത്ത മഴയെ ത്തുടര്‍ന്ന് കര കവിഞ്ഞൊഴുകിയ വാദി കളും വെള്ള ക്കെട്ടു കളു മാണ് ശൈഖ് മുഹമ്മദ് ഹെലി കോപ്റ്റ റില്‍ സന്ദര്‍ശി ച്ചത്. ഹെലി കോപ്റ്റർ സ്വയം പറ പ്പിച്ചു കൊണ്ടാ യിരുന്നു ഭരണാധി കാരി യുടെ നിരീ ക്ഷണം.

ഇൻസ്റ്റഗ്രാമിൽ ഞായ റാഴ്ച പോസ്റ്റ് ചെയ്ത ഇതിെൻറ വീഡിയോ വളരെ പെട്ടെന്നു തന്നെ ആയിര ക്കണ ക്കിന് ആളുകള്‍ കാണുകയും പങ്കു വെക്കു കയും ചെയ്തു.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

Page 30 of 34« First...1020...2829303132...Last »

« Previous Page« Previous « ചോദ്യപ്പേപ്പര്‍ ചോര്‍ച്ച : വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാത്തതെന്തെന്ന് രമേഷ് ചെന്നിത്തല
Next »Next Page » കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചു : യു. എ. ഇ. യിൽ ചൂടും മഴയും വർദ്ധിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha