ദോഹ : രോഗം പ്രതിരോധിക്കുക എന്നതാണ് രോഗം വന്ന ശേഷം ചികില്‍സിക്കുന്ന തിനേക്കാള്‍ പ്രധാനം എന്നും സമൂഹ ത്തിന്റെ സമഗ്രമായ ആരോഗ്യ ബോധവല്‍ക്കരണ ത്തിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുകയാണ് എന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. ലീനസ് പോള്‍ അഭിപ്രായപ്പെട്ടു.
മീഡിയ പ്ളസ്, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി, നസീം അല്‍ റബീഹ് എന്നിവ യുടെ സംയുക്ത ആഭിമുഖ്യ ത്തില്‍ ലോകാരോഗ്യ ദിന ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്യുക യായിരുന്നു ഡോ. ലീനസ് പോള്‍.
മനുഷ്യരുടെ അശാസ്ത്രീയമായ ജീവിത ശൈലിയും സ്വഭാവവും നിരവധി രോഗ ങ്ങളുടെ വ്യാപനത്തിന് കാരണം ആകുന്നു ണ്ടെന്നും സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള ബോധവല്‍ക്കരണ പരിപാടി കളിലൂടെ വലിയ മാറ്റം സാധ്യമാകുമെന്നും ഡോ. ലീനസ് പോള്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടന യുടെ സ്ഥാപക ദിന മായ ഏപ്രില്‍ 7 ആണ് ലോകമെമ്പാടും ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്.
ഓരോ വര്‍ഷവും സുപ്രധാനമായ ഓരോ പ്രമേയ ങ്ങളാണ് ലോകാരോഗ്യ ദിനം ചര്‍ച്ചക്ക് വെക്കുന്നത്. കൊതുകുകളും മറ്റു പ്രാണികളും പരത്തുന്ന രോഗങ്ങള്‍ (വെക്ടര്‍ ബോണ്‍ ഡിസീസസ്) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ചെറിയ ദംശനം വലിയ ഭീഷണി എന്ന ശ്രദ്ധേയമായ മുദ്രാവാക്യ ത്തിലൂന്നിയ ബോധവല്‍ക്കരണ പരിപാടി കളാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തെ സവിശേഷമാക്കുന്നത്.
പ്രമുഖ മാനസിക രോഗ വിദഗ്ദന്‍ ഡോ. അനീസ് അലിയും യോഗ ത്തില്‍ സംസാരിച്ചു. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഡോ. എം. പി. ഷാഫി ഹാജി, അബ്രഹാം കൊലമന, മുഹമ്മദ് ആരിഫ്, ഇഖ്ബാല്‍, അബ്ദുല്ല, മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു.