ഖുര്‍ആനിലെ ജന്തു കഥകള്‍ പ്രകാശനം ചെയ്തു

January 9th, 2014

cd-release-animal-story-in-qur'an-ePathram
ദോഹ: സമീക്ഷ പിക്‌ചേഴ്സിന്റെ ബാനറില്‍ നന്മ വിഷ്വല്‍ മീഡിയക്കു വേണ്ടി ബന്ന ചേന്ദമംഗല്ലൂര്‍ ഒരുക്കിയ ‘ഖുര്‍ആനിലെ ജന്തു കഥകള്‍’ എന്ന ആനിമേഷന്‍ സിനിമ യുടെ ഖത്തറിലെ പ്രകാശനം കാറ്റര്‍ കാറ്ററിംഗ് ഓഡിറ്റോറിയ ത്തില്‍ നടന്നു.

ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ. കെ. ഉസ് മാന് ആദ്യ സി. ഡി. നല്‍കി. സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി യാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. തുടര്‍ന്ന് സിനിമ യുടെ പ്രിവ്യൂ നടന്നു.

പ്രശസ്ത അറബ് മാധ്യമ പ്രവര്‍ത്തകനും സാഹിത്യ കാരനുമായ അഹ്മദ് ബഹ്ജത്തിന്റെ ഗ്രന്ഥത്തെ അധികരിച്ച് റഹിമാന്‍ മുന്നൂരാണ് ആനിമേഷന്‍ ചിത്ര ത്തിന് സംഭാഷണം രചിച്ചത്.

സംസ്‌കൃതി ജനറല്‍ സെക്രട്ടറി പി. എന്‍. ബാബു രാജന്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ഫാലഹ് നാസര്‍ ഫാലഹ് ഹൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ല ക്കുട്ടി, നീലിമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ കറണ്ടോത്ത്, സിജി ഖത്തര്‍ സ്ഥാപക പ്രസിഡണ്ട് കെ. പി. നൂറുദ്ധീന്‍ വകറ അല്‍ മദ്‌റസതുല്‍ ഇസ്ലാമിയ പ്രിന്‍സിപ്പല്‍ ആദം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

ശിഹാബുദ്ധീന്‍ മങ്കട, യൂനുസ് സലീം, സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സൈദ് അലവി അണ്ടേക്കാട്ട്, സിയാഹുറഹ്മാന്‍, ഖാജാ ഹുസൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കെ. വി .അബ്ദുൽ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ഏഴാം വാർഷികം

January 7th, 2014

qatar-blangad-mahallu-association-meet-ePathram
ദോഹ : ഖത്തറിലുള്ള ബ്ലാങ്ങാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ഏഴാം വാർഷികം ദോഹ അൽ – ഒസറ ഹോട്ടൽ ഓഡി റ്റോറിയ ത്തിൽ വെച്ച് നടന്നു.

അദ്നാൻ ഷാഫിയുടെ പ്രാര്‍ത്ഥന യോടെ ആരംഭിച്ച യോഗ ത്തിൽ എം. വി. അഷ്‌റഫ്‌ സ്വാഗതം ആശംസിച്ചു.

7th-annual-meet-of-qatar-blangad-mahallu-association-ePathram

ഈ ഏഴാം വാർഷിക ത്തിലും നാട്ടുകാരായ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹ കരണ ത്തോട് കൂടി ഒത്ത് ചേർന്ന് കാണുന്ന തിൽ സന്തോഷ മുണ്ടെന്നും ഈ സഹകര ണ മാണ് ഈ കൂട്ടായ്മയുടെ കാരുണ്യ പ്രവർത്തന ങ്ങൾക്ക് ശക്തി നല്കുന്ന തെന്നും അദ്ധ്യക്ഷ പ്രസംഗ ത്തിൽ കെ . വി . അബ്ദുൽ അസീസ്‌ പറഞ്ഞു.

വിവിധ തര ത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന മഹല്ല് പരിധി യിലുള്ള നിരവധി കുടുംബ ങ്ങൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞിട്ടുള്ള ഈ കൂട്ടായ്മ പൂർണ്ണമായും കാരുണ്യ പ്രവർത്തന ങ്ങൾ ലക്ഷ്യമിട്ടു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്നു.

വാര്‍ഷിക റിപ്പോർട്ട് പി. വി. മുഹമ്മദ്‌ ഷാഫി അവതരി പ്പിച്ചു. ഭാവി പരിപാടികളെ കുറിച്ച് എം. വി. അഷ്‌റഫ്‌ വിശദീ കരിച്ചു. മഹല്ലിലെ കുടുംബ ങ്ങളിൽ നിന്ന് സഹായ ത്തിന് അർഹരായ തെരഞ്ഞെടുത്ത 20 കുടുംബ ങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ ഒരു വർഷത്തേക്ക് സ്പോണ്സർ ചെയ്ത വരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

അസുഖ ങ്ങളും സാമ്പത്തിക ബുദ്ധി മുട്ടുകളും പുറത്തു പറയാൻ വിഷമിക്കുന്ന പലരും നാട്ടില്‍ ഉണ്ടെന്നും അവരെ കണ്ടെത്തി വേണ്ടുന്ന സഹായ ങ്ങൾ ചെയ്യാൻ ഇതു പോലെ യുള്ള കൂട്ടായ്മകൾ മുന്നോട്ട് വരണമെന്ന് ഹ്രസ്വ സന്ദർശനാർത്ഥം ദോഹ യിലുള്ള ബ്ലാങ്ങാട് മഹല്ല് മുൻ സെക്രട്ടറി പി. വി. അബ്ദുൽ ഖാദർ ഹാജി പറഞ്ഞു.

അക്ബർ പട്ടുറുമാൽ, നവാസ് പി. സി. എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹനീഫ അബ്ദു ഹാജി നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഴമയുടെ സുഗന്ധ വുമായി “സുനഹ് രെ യാദേൻ” ദോഹയിൽ

January 3rd, 2014

sunahre-yaadein-hindi-songs-ePathram
ദോഹ : പുതു വല്‍സര ആഘോഷങ്ങളുടെ ഭാഗമായി മെഹ്ഫിൽ ദോഹ അവതരി പ്പിക്കുന്ന “സുനഹ് രെ യാദേൻ” 2014 ജനുവരി 17 ന് വെള്ളിയാഴ്ച ഹോളിഡേ വില്ല ഹോട്ടൽ ഓഡിറ്റോറിയ ത്തിൽ നടക്കും.

ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ അതുല്യ പ്രതിഭ കളായിരുന്ന മുഹമ്മദ്‌ റാഫി – കിഷോർ കുമാർ – മന്നാഡെ – മുകേഷ് എന്നീ ഗായക രുടെ സ്മരണ നില നിർത്തി ക്കൊണ്ട് അവരോടൊപ്പം പാടിയ ലതാ മങ്കേഷ്കർ , ആശാ ബോണ്‍സ്ലെ എന്നിവ രുടെ ഗാന ങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് “സുനഹരെ യാദേൻ” അരങ്ങിലെത്തുക.

1950 മുതൽ 1980 വരെയുള്ള ഹിന്ദി ഗാന ങ്ങളിൽ നിന്ന് ആസ്വാദ കരുടെ ഹൃദയ ത്തിൽ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്ന ആ മനോഹര ഗാന ങ്ങൾക്ക് ഓർമ്മ കളുടെ ടെ നിറം പകരാൻ അവതാര കയും പ്രശസ്ത നർത്തകിയും ഗായിക യുമായ സജ്ന വിനീഷും ദോഹ യുടെ സ്റ്റേജു കൾക്ക് ഏറ്റവും സുപരിചിത രായ ഗായകർ റിയാസ് കരിയാട് , ജംഷിദ് ബജുവ, ഹിദായത്ത് കൊച്ചി, ജോസ് ജോർജ്ജ്‌ , ഫവാസ് ഖാൻ, ശാബിത്, നീത സുഭീർ, മാലിനി ഗോപ കുമാർ, അനഘ രാജ ഗോപാൽ, ശ്രുതി ശിവദാസ് എന്നിവർ അണി നിരക്കുന്നു.

സിംഗിംഗ് ബേഡ്സ് ദോഹ യുടെ ലൈവ് ഓർക്കസ്ട്ര യുടെ അകമ്പടി യോടെ അരങ്ങി ലെത്തുന്ന ഈ ഷോ യോട് അനുബന്ധിച്ച് ചിത്ര കാരികളായ സീതാ മേനോനും ചിത്രാ സോമ നാഥും ഒരുക്കുന്ന ചിത്ര പ്രദർശനവും ഉണ്ടാവും എനു സംഘാടകര്‍ അറിയിച്ചു.

ഈ സംഗീത സായാഹ്ന ത്തിലേക്കുള്ള സൗജന്യ പ്രവേശന പാസ്സിനും വിശദ വിവര ങ്ങൾക്കുമായി ബന്ധപ്പെടുക : 70 49 09 16

കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ ഖത്തര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൻറെ ആറാം വാർഷികം

January 1st, 2014

doha-masters-cricket-club-ePathram
ദോഹ : ഖത്തറിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ യായ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൻറെ ആറാം വാർഷികം ദോഹ യിലെ അൽ – ഒസറ ഓഡിറ്റോറിയ ത്തിൽ വെച്ച് നടന്നു.

ക്രിക്കറ്റ് കളി യിൽ തൽപരരായ 52 അംഗങ്ങളുള്ള ഈ കൂട്ടായ്മയുടെ പ്രസിഡണ്ട്‌ -മുഹമ്മദ്‌ ഷാഫി, വൈസ് പ്രസിഡണ്ട് -റാഫി,സെക്രട്ടറി – പ്രിൻസ്, ജോയിന്റ്റ് സെക്രട്ടറി – അയൂബ് ഖാൻ, ട്രഷറർ -നസീർ എന്നിവ രെയും 8 എക്സിക്യൂട്ടീവ് അംഗങ്ങളുള്ള 13 പേര്‍ അടങ്ങുന്ന പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

masters-cricket-club-doha-qatar-ePathram

ഖത്തറിലുള്ള മറ്റ് ക്രിക്കറ്റ് ടീമു കളുമായി മാച്ചുകൾ നടത്തി ക്കൊണ്ട് പ്രഗൽഭ രായ ഒരു ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യവു മായി ആരംഭിച്ച ഈ കൂട്ടായ്മ വിവിധ മത്സര ങ്ങളിലായി നിരവധി സമ്മാന ങ്ങൾ നേടിയിട്ടുണ്ട്.

ഉപദേശക കമ്മിറ്റി അംഗങ്ങളായ രാജീവ്, സമീർ, അയൂബ്, റാഫി എന്നിവർക്ക് ക്ലബ് അംഗം ഇസ്മായിൽ മൊമെന്റൊ നൽകി സ്വീകരിച്ചു.

– കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ ഖത്തര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡിസംബറിന്‍റെ തണുപ്പിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ ചൂടു പിടിച്ചൊരു സംവാദം

December 31st, 2013

ദോഹ : ഖത്തറിന്‍റെ സാമൂഹ്യ – സാംസ്കാരിക രംഗ ങ്ങളില്‍ പുത്തന്‍ ഇട പെടലു കളുമായി അടയാളം ഖത്തറും കൂട് മാസികയും സംയുക്ത മായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ന്മേല്‍ സംവാദം സംഘടിപ്പിച്ചു.

രാത്രി വൈകുവോളം നീണ്ടു നിന്ന സംവാദം ഗൗരവമാര്‍ന്ന ചോദ്യങ്ങളും വിശദീകരണ ങ്ങളും കാഴ്ച പ്പാടുകളുമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ എല്ലാ വശങ്ങളും വിശകലനം ചെയ്തു. അടയാളം ഖത്തര്‍ സെക്രട്ടറി പ്രദോഷ് കുമാര്‍ ഗാഡ്ഗില്‍ റിപ്പോറ്ട്ടിന്റെ വളരെ പ്രസക്തമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിഷയാവതരണം നടത്തി.

അടയാളം പ്രവര്‍ത്തകരായ പൂക്കാര്‍ ഷംസുദ്ദീന്‍, സുധീര്‍ എം എ, മനീഷ് സാരംഗി എന്നിവര്‍ ഏഴാച്ചേരി രാമചന്ദ്രന്‍റെ കവിത യില്‍ നിന്നുള്ള വളരെ സന്ദര്‍ഭോചിമായ ഭാഗ ങ്ങള്‍ ആലപിച്ചത് ചര്‍ച്ചകള്‍ക്ക് ആവേശകര മായൊരു ആമുഖമായി.

തുടര്‍ന്ന് കൂട് മാസിക യുടെ സജീവ പ്രവര്‍ത്തകനായ ദിലീപ് അന്തിക്കാട് സംസാരിച്ചു. ‘മൌനമാണ് പലപ്പോഴും എല്ലാ പ്രതിരോധ ങ്ങളേയും നിരായുധീ കരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ലെ നിര്‍ദ്ദേശ ങ്ങള്‍ നടപ്പിലാക്ക പ്പെടാതിരുന്നാല്‍ കനത്ത വില യാണ് നാം ഓരോരുത്തരും കൊടുക്കേണ്ടി വരിക. ഗാഡ്ഗില്‍ റിപ്പോര്‍ ട്ടിനു അനുകൂലമായ സന്ദേശ ങ്ങള്‍ സമൂഹത്തി ലെത്തിക്കുക എന്നതാണ് നമ്മുടെ കടമ’ അദ്ദേഹം പറഞ്ഞു.

‘മനുഷ്യന് തന്‍റെ നിലനില്‍പ്പിന് വേണ്ടി പ്രകൃതിയെ എത്ര വേണ മെങ്കിലും ചൂഷണം ചെയ്യാം എന്ന കാഴ്ച പ്പാടാണ് പ്രകൃതിയെ കൊള്ള യടിക്കാനുള്ള ലളിത വല്‍കൃത ന്യായ വാദ ങ്ങളായി ഉയര്‍ന്ന് വരുന്നത്. പരിസ്ഥിതി തീവ്ര വാദികള്‍ എന്നാണ് പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകരെ മുദ്ര കുത്തുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരെ ഇന്ന് നടക്കുന്നത് എന്താണ് എന്ന് എല്ലാവര്‍ക്കു മറിയാം. രാഷ്ട്രീയ ത്തിനും അതീതമായ താല്പര്യ ങ്ങളാണ് അവരെ നയിക്കുന്നത്’ ചര്‍ച്ച യില്‍ ഇട പെട്ടു കൊണ്ട് മനോജ് നീലകണ്ഠന്‍ സംസാരിച്ചു.

ഗൂഢ ലക്ഷ്യത്തോടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അടയാളവും കൂട് മാസികയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച യ്ക്കെടുത്തത് പ്രശംസനീയ മാണെന്നും പാറ പൊട്ടിക്കാന്‍ മാഫിയ കള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്ന നിയമം പാറ സംരക്ഷണ ത്തിന് അനുമതി കൊടുക്കാത്ത വിരോധാഭാസം നില നില്‍ക്കുന്ന നമ്മുടെ നാടിന്‍റെ ഭരണാധി കാരി കളുടെ താത്പര്യ ങ്ങള്‍ തുറന്നു കാട്ട പ്പെടേണ്ട താണെന്നും യോഗ ത്തില്‍ സംസാരിച്ച ഇടുക്കി ജില്ലാ എക്സ്പാട്രിയറ്റ് അസോസി യേഷന്‍ ഭാരവാഹി ഉണ്ണി ക്കൃഷണന്‍ പറഞ്ഞു.

ഭൂമിക്ക് നമ്മെ ആവശ്യമില്ല, നമുക്കാണ് ജീവന്‍റെ നിലനില്‍പ്പിന് ഭൂമിയും അതിന്‍റെ സന്തുലിത മായ പരിസ്ഥിതിയും ആവശ്യം. മരുഭൂമി കള്‍ കോടികള്‍ ചെലവഴിച്ച് പച്ചപ്പിന്‍റെ ഇരിപ്പിട ങ്ങളായി മാറു മ്പോള്‍ നമ്മുടെ കേരളം പോലുള്ള സ്ഥല ങ്ങളില്‍ മരുഭൂമി കളില്‍ കാണ പ്പെടുന്ന പക്ഷി കളുടെ സാന്നിധ്യം കണ്ടു വരുന്നത് അനുഭവി ക്കാന്‍ പോകുന്ന വലിയ പാരി സ്ഥിക ദുരന്ത ങ്ങളുടെ സൂചക ങ്ങളാണ് എന്ന് കൂട് മാസിക യുടെ സാരഥി താജുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.

വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് തട യിടാതെയും തൊഴില്‍ സാദ്ധ്യത കള്‍ നില നിര്‍ത്തി ക്കൊണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എങ്ങനെ നടപ്പിലാക്ക പ്പെടണം എന്നതിനെ ക്കുറിച്ചും അഭി പ്രായ ങ്ങള്‍ ഉയര്‍ന്നു വരണ മെന്ന് ചര്‍ച്ച കളെ മറ്റൊരു തല ത്തിലേക്ക് ഉയര്‍ത്തി ക്കൊണ്ട് അടയാളം പ്രസിഡണ്ട് നിക്കു കേച്ചേരി ഇടപെട്ടു.

ആര്‍ഭാട ത്തിലൂന്നിയ നമ്മുടെ ജീവിത രീതിയും കാഴ്ച പ്പാടുകളും മാറേണ്ടതുണ്ട്. മാത്രമല്ല, പണ മുണ്ടാക്കാന്‍ മാത്രം ഉതകുന്ന വലിയ പ്രോജക്റ്റുകള്‍ മാത്ര മാണ് ഭരണ ത്തിന്‍റെ തലപ്പത്തിരി ക്കുന്നവര്‍ പ്രൊമോട്ട് ചെയ്യുന്നത്. പണം കിട്ടാത്ത ഏര്‍പ്പാടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശ ങ്ങള്‍. അതു കൊണ്ടു തന്നെ അത് ചില്ലലമാര കളില്‍ കാഴ്ച യ്ക്ക് വെയ്ക്കപ്പെടും എന്ന് മനോജ് പി എ അഭിപ്രായപ്പെട്ടു.

വ്യക്തി ഗത പ്രവര്‍ത്തന ങ്ങള്‍ക്കൊപ്പം പരിസ്ഥിതി സൌഹൃദ നിയമങ്ങള്‍, നയ രൂപീകരണങ്ങള്‍ ഗവണ്മെന്റ് ഏറ്റെടുക്കുക, അതിനുള്ള സമര രൂപങ്ങള്‍ ആവിഷ്കരി ക്കപ്പെടുക എന്നീ അടിസ്ഥാന പരമായ കാര്യ ങ്ങളിലും ശ്രദ്ധതിരിയേണ്ടതുണ്ട് എന്ന് അടയാളം ജോയിന്‍റ് സെക്രട്ടറി നാമൂസ് പെരുവള്ളൂര്‍ ആവശ്യപ്പെട്ടു.

വ്യക്തികള്‍ തെരെഞ്ഞെടു ക്കുന്ന ഗവണ്മെന്റുകള്‍ തന്നെ യാണ് കാലാ കാല ങ്ങളില്‍ നാടു ഭരിക്കുന്ന തെന്നും തൃശ്ശൂര്‍ നഗര ത്തിനടുത്ത് ശോഭാസിറ്റിക്ക് വേണ്ടി ഏക്കറു കണക്കിന് വയല്‍ പ്രദേശ ങ്ങള്‍ നികത്ത പ്പെട്ടത്തിന്‍റെ ഫലമായി ജനങ്ങള്‍ അനുഭവി ക്കുന്നതു പോലുള്ള പ്രശ്ന ങ്ങള്‍ വ്യക്തി കള്‍ക്ക് പരിഹരി ക്കാവുന്ന തല്ലെന്നും അതില്‍ ഗവണ്മെന്റുകള്‍ തന്നെ കൃത്യ മായി ഇട പെടേണ്ടതു ണ്ടെന്നും അടയാളം എക്സിക്യുട്ടീവ് കമ്മറ്റി അംഗം രാമചന്ദ്രന്‍ വെട്ടിക്കാട് അഭിപ്രായപ്പെട്ടു

വ്യക്തി കള്‍ ചെയ്യുന്ന പ്രകൃതി ചൂഷണ ത്തേക്കാള്‍ ഒരു വ്യസസ്ഥ യുടെ തന്നെ ഭാഗമായ വലിയ ചൂഷണ ത്തെക്കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആയിരിക്കണം എന്നും കര്‍ഷകന്‍ ഒരി ക്കലും പ്രകൃതി വിരുദ്ധ നോ, പ്രകൃതി സ്നേഹി ഒരിക്കലും കര്‍ഷക വിരുദ്ധനോ ആവുന്നില്ല എന്നും ജന ങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരേ നില്‍ക്കുകയും കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ വരുന്ന തെരെഞ്ഞെടുപ്പിലുള്ള പരാജയ സാദ്ധ്യതകള്‍ നില നില്‍ക്കുമ്പോ ള്‍ത്തന്നെ റിപ്പോറ്ട്ടിനെ അനുകൂലി ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ കാഴ്ചകളാണ് കേരളാ രാഷ്ട്രീയ ത്തില്‍ ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന തെന്നും ശ്രീനാഥ് ചൂണ്ടിക്കാട്ടി.

ജീവനോപാധി ക്ക് വേണ്ടി പ്രകൃതിക്കു മേലുള്ള സ്വാഭാവിക ചൂഷണം ഒരിക്കലും അപകട കരമല്ല, അതേ സമയം ലാഭേച്ഛയോടു കൂടിയ അമിത ചൂഷണം പ്രകൃതി വിരുദ്ധവും അപ കടകര വുമാണ്. മുതലാളിത്ത സംസ്കാരം മുന്നോട്ട് വയ്ക്കുന്ന വികസന സങ്കല്‍പ്പ ങ്ങള്‍ മറ്റേതിനേയും പോലെ ഭൂമിയേയും ഒരു ഉത്പന്നമാക്കി മാറ്റി യിരിക്കുന്നു. ഭരണ ത്തിലും ബ്യൂറോ ക്രസി യിലും അതിന്‍റെ നയ രൂപീകരണ ങ്ങളിലും മുതലാളിത്ത താത്പര്യ ങ്ങള്‍ കടന്നു വരുന്ന താണ് ഇത്തരം സ്ഥിതി വിശേഷങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് അടയാളം എക്സിക്യുട്ടീവ് അംഗം സുധീര്‍ എം എ. പറഞ്ഞു.

വെള്ളം കുടിക്കുന്ന ലാഘവ ത്തോടെ യാണ് ഇന്ന് പ്രകൃതി ചൂഷണം വന്‍ തോതില്‍ നടന്നു കൊണ്ടിരിക്കുന്നത്. സത്യത്തില്‍ വിഷം കുടി ക്കുന്നത്പോലെ അപകട കരമാണ തെന്ന് പലരും തിരിച്ചറി യുന്നില്ലെ ന്നത് നിര്‍ഭാഗ്യ കരമാണെന്ന് ചര്‍ച്ചയില്‍ ഇട പെട്ട്കൊണ്ട് സുലൈമാന്‍ അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട് : ബീജ വി. സി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 299101120»|

« Previous Page« Previous « ടി. പി. സീതാറാം തിങ്കളാഴ്ച ചുമതല യേല്‍ക്കും
Next »Next Page » ചാവക്കാട് പ്രവാസി ഫോറം കുടുംബ സംഗമം »



  • സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം : ചെറുകഥകൾ ക്ഷണിക്കുന്നു
  • സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • വിമാന യാത്രാ നിരക്ക് വർദ്ധന : ഡൽഹി ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ
  • ബുർജീൽ ക്ലിനിക്ക് അബുദാബി സായിദ് എയർ പോർട്ടിൽ തുറന്നു
  • പെൻ ടു പേപ്പർ : ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗം ശില്പ ശാല
  • അബുദാബിയിലെ റോഡിന് മലയാളിയുടെ പേര് നല്‍കി യു. എ. ഇ. സർക്കാർ
  • ചിന്മയ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
  • അജ്മാന്‍- അബുദാബി ബസ്സ് സർവ്വീസ് ആരംഭിച്ചു
  • മെഹ്ഫിൽ ഹ്രസ്വ ചിത്ര-മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine