ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമാ യ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഇംഗ്ലീഷ് പുസ്തകം ‘ഫ്ലാഷസ് ഓഫ് തോട്ട്’ ‘ – 2013ലെ ബെസ്റ്റ് സെല്ലര്‍ പുസ്തക ങ്ങളുടെ പട്ടിക യില്‍ ഇടം പിടിച്ചു. അറബിക് ദിനപ്പത്ര മായ അല്‍ ബയാന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
പുസ്തക ത്തിന്റെ മലയാളം പതിപ്പ് ‘എന്റെ ദര്‍ശനം: മികവിനായുള്ള മത്സര ത്തിലെ വെല്ലുവിളികള്‍’ ഈയിടെ പ്രകാശനം ചെയ്തിരുന്നു. 2013 മെയിലാണ് അറബിക് പതിപ്പ് ‘റോയാതീ’ പുറത്തിറ ങ്ങിയത്. തുടര്‍ന്ന് ഇംഗ്ലീഷ് പതിപ്പും അന്ധര്‍ക്കായി ബ്രെയ്‌ലി പതിപ്പും പുറത്തിറക്കി.
2013 ഫിബ്രവരിയില്‍ ദുബായില്‍ നടന്ന ഗവണ്‍മെന്‍റ് ഉച്ച കോടിയില്‍ ശൈഖ് മുഹമ്മദ് സദസ്സു മായി നടത്തിയ സംവാദ മാണ് ഫ്ലാഷസ് ഓഫ് തോട്ട് എന്ന പേരില്‍ പുസ്തക രൂപ ത്തില്‍ ഇറങ്ങിയത്. രാജ്യത്തിന്റെ വളര്‍ച്ച യെക്കുറിച്ചും ഇത് സംബന്ധിച്ച തന്റെ കാഴ്ചപ്പാടു കളുമാണ് ശൈഖ് മുഹമ്മദ് പുസ്തക ത്തില്‍ പ്രധാന മായും വിശദീ കരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, ബഹുമതി, സാംസ്കാരികം, സാഹിത്യം