സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ

August 28th, 2014

salil-chaudhari-ormmakale-kaivala-charthi-ePathram
ദോഹ : മലയാള സിനിമാ ഗാന ശാഖ യ്ക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചു കടന്നു പോയ സലിൽ ചൌധരി യുടെ ഓർമ്മകൾ ഉണർത്തുന്ന 25 ഗാനങ്ങൾ ഉൾപ്പെടുത്തി ക്കൊണ്ട് സെപ്തംബർ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് തിരുമുറ്റം ഖത്തർ ചാപ്റ്റർ ദോഹ യിലുള്ള സ്കിൽസ് ഡെവലപ്മെൻറ് സെന്ററിൽ ഒരുക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ എന്ന സംഗീത സന്ധ്യ അരങ്ങേറും.

തിരുമുറ്റം കൂട്ടായ്മ യിലെ അംഗ ങ്ങളായ സന്തോഷ്‌ എറണാകുളം, ഷഹീബ് തിരൂർ, നൗഷാദ് അലി, അനീഷ്‌ കുമാർ, സിജു നിലമ്പൂർ, ശ്യാം മോഹൻ, കാർത്തിക അനിറ്റ്, നിഷ എന്നീ കലാകാരന്മാർ അവതരിപ്പിക്കുന്ന ‘ഓർമ്മകളേ കൈവള ചാർത്തി’ സംഗീത സന്ധ്യ യിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ

- pma

വായിക്കുക: , , , ,

Comments Off on സലിൽ ചൌധരിക്ക് പ്രണാമം : ‘ഓർമ്മകളേ കൈവള ചാർത്തി’ ദോഹ യിൽ

ലഹരി വിരുദ്ധ പ്രവര്‍ത്തന ത്തിന് പ്രവാസി സംരംഭകന്റെ പിന്തുണ

August 21st, 2014

prof-oj-chinnamma-book-rekease-lahari-thakarkunna-jeevithangal-ePathram
ദോഹ : കേരള മദ്യ നിരോധന സമിതി യുടെ ലഹരി വിരുദ്ധ ബോധ വല്‍ക്കരണ പ്രവര്‍ത്തന ത്തിന് പിന്തുണ യുമായി പ്രവാസി സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്ത കനു മായ സള്‍ഫര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ് തൂണേരി രംഗത്ത്.

കേരളീയ സമൂഹം ഇന്ന് അഭിമുഖീ കരിക്കുന്ന സാമൂഹികവും ധാര്‍മികവും സാമ്പത്തിക വുമായ നിരവധി പ്രശ്‌നങ്ങള്‍ ലഹരി പദാര്‍ഥ ങ്ങളുടെ ഉപഭോഗം കാരണ മായി ഉണ്ടാകു ന്നതാണ് എന്നും ഈ രംഗത്ത് സാമൂഹ്യ കൂട്ടായ്മ രൂപീകരിച്ച് ബോധവല്‍ക്കരണ പരിപാടി കള്‍ അനിവാര്യമാണ് എന്നും അഹ്മദ് തൂണേരി പറഞ്ഞു.

book-release-lahari-thakarkkuna-jeevihangal-rafeek-mechei-ePathram

മദ്യ നിരോധന സമിതി യുടെ ബോധ വല്‍ക്കരണ പരിപാടി കള്‍ക്കായി ദോഹ യിലെ മാധ്യമ പ്രവര്‍ത്തകന്‍ അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ ലഹരി തകര്‍ക്കുന്ന ജീവിത ങ്ങള്‍ എന്ന കൃതി യുടെ ഏതാനും കോപ്പികള്‍ കേരള മദ്യ നിരോധന സമിതി ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ടി. എം. രവീന്ദ്രന്‍, സമിതി മഹിള വിഭാഗം അധ്യക്ഷ പ്രൊഫ. ഒ. ജെ. ചിന്നമ്മ, സമിതി യുടെ ഖത്തര്‍ അഡ്‌ഹോക്ക് കമ്മറ്റി പ്രസിഡണ്ട് റഫീഖ് മേച്ചേരി എന്നിവര്‍ക്ക് നല്‍കിയ അദ്ദേഹം ഖത്തറിലും കേരള ത്തിലും പുസ്തക ത്തിന്റെ നിരവധി കോപ്പികള്‍ സൗജന്യമായി തന്റെ സ്ഥാപനം വിതരണം ചെയ്യും എന്നും അറിയിച്ചു.

തയ്യാറാക്കിയത് ; കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ

- pma

വായിക്കുക: , , ,

Comments Off on ലഹരി വിരുദ്ധ പ്രവര്‍ത്തന ത്തിന് പ്രവാസി സംരംഭകന്റെ പിന്തുണ

ദോഹയിൽ ‘ഖുബ്ബൂസ്’ ഹോം സിനിമ പ്രകാശനം ചെയ്തു

June 25th, 2014

salam-kodiyathoor-home-cinema-khuboos-cd-release-ePathram
ദോഹ : പ്രമുഖ സംവിധായകന്‍ സലാം കൊടിയ ത്തൂരിന്റെ ‘ഖുബ്ബൂസ്’ എന്ന ഹോം സിനിമ ഖത്തറിൽ പ്രകാശനം ചെയ്തു.

കെ. എം. സി. സി. സെക്രട്ടറി നിഅ്മതുല്ല കോട്ടക്കൽ, ലാവിഷ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാനു മോൻ എന്നിവർ ചേർന്നാണ് ഖത്തർ കാറ്റര്‍ കാറ്ററിംഗ് ഹാളില്‍ നടന്ന ചടങ്ങിൽ സി. ഡി. യുടെ പ്രകാശനം നിർവ്വഹിച്ചത്. വി. പി. റഷീദ്, നജീബ്, അസ്‌കറലി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചിത്ര ത്തിന്റെ പ്രിവ്യൂ വും നടന്നു. അമാനുല്ല വടക്കാങ്ങര പരിപാടി കൾ ക്ക് നേതൃത്വം നല്കി.

പ്രേക്ഷകരെ ചിരിപ്പി ക്കുകയും ചിന്തിപ്പി ക്കുകയും ചെയ്യുന്ന മുഴു നീള കോമഡി ചിത്രമായ ഖുബ്ബൂസ്, അനുഗ്രഹീത നടൻ സിദ്ധീഖ് കൊടിയ ത്തൂരിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയ മാണ്.

ഖത്തറിൽ ഖുബ്ബൂസിന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ മീഡിയ പ്ലസ്‌ ഓഫീസുമായി 44 32 48 53 എന്ന നമ്പറില്‍ ബന്ധ പ്പെടേണ്ട താണ്.

– കെ. വി. അബ്ദുൽ അസീസ്‌ ചാവക്കാട്, ഖത്തർ

- pma

വായിക്കുക: ,

Comments Off on ദോഹയിൽ ‘ഖുബ്ബൂസ്’ ഹോം സിനിമ പ്രകാശനം ചെയ്തു

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി

June 25th, 2014

qatar-gulf-business-card-directory-2014-releasing-ePathram
ദോഹ : ഖത്തറിലെ മീഡിയ പ്‌ളസ്‌ പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി യുടെ എട്ടാമത് പതിപ്പ് ദോഹ യിൽ നടന്ന ചടങ്ങിൽ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി. വി. ഹംസ ക്ക് ആദ്യ പ്രതി നല്‍കി കൊണ്ട് പ്രമുഖ സംരംഭ കനും സാമൂഹ്യ പ്രവര്‍ത്തക നു മായ കെ. മുഹമ്മദ് ഈസ പ്രകാശനം ചെയ്തു.

ഗള്‍ഫ് മേഖല യില്‍ വാണിജ്യസ്ഥാപന ങ്ങള്‍ക്കും സംരഭ കര്‍ക്കും മികച്ച റഫറന്‍സായി കുറഞ്ഞ കാലം കൊണ്ട് തന്നെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി മാറിയ തായും യു. എ. ഇ. യില്‍ നിന്നും ഒമാനില്‍ നിന്നു മൊക്ക ഈ ഡയറക്ടറി യുടെ ഉപഭോ ക്താക്കളെ പരിചയ പ്പെടുവാന്‍ കഴിഞ്ഞ തായും അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും കൂടുതല്‍ സ്ഥാപന ങ്ങളെ ഉള്‍പ്പെടുത്തി ഡയറക്ടറി വിപുലീകരിച്ചു വരിക യാണ്. താമസി യാതെ ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമാകും എന്നും മീഡിയ പ്‌ളസ്‌ സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

എം. എം. ഖാന്‍, റൂസിയ ട്രേഡിംഗ് എം. ഡി. അബ്ദുല്‍ കരീം, ഗ്രൂപ്പ് 10 ഡയറക്ടര്‍ അബ്ദു റഹിമാന്‍, ട്രാന്‍സ് ഓറിയന്റ് മാനേജര്‍ കെ. പി. നൂറുദ്ധീന്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ല ക്കുട്ടി, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് മാനേജര്‍ ടി. എം. കബീര്‍, ഓര്‍ബിറ്റ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ അഷ്‌റഫ് പന നിലത്ത് തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

– കെ. വി. അബ്ദുൽ അസീസ്‌ ചാവക്കാട്, ഖത്തർ

- pma

വായിക്കുക: , ,

Comments Off on ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

April 14th, 2014

ദോഹ : ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ക്ളബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍ എന്നിവ യുടെ സംയുക്ത ആഭ്യമുഖ്യ ത്തില്‍ പതിമൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.

ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ തൊഴിലാളി കള്‍ ഉള്‍പ്പെടെ രാജ്യത്തെ ആയിര കണക്കിന് തൊഴിലാളി കള്‍ക്ക് ചികില്‍സ ലഭ്യമാക്കാനും ആരോഗ്യ ബോധ വല്‍ക്കരണം നല്‍കാനും ഉപകരി ക്കുന്ന ക്യാമ്പ് ഏറെ മാതൃകാ പര മാണെന്ന് അംബാസഡര്‍ പറഞ്ഞു.

ഖത്തറിലെ ഇന്ത്യക്കാരില്‍ അറുപത് ശതമാന ത്തോളം വരുന്ന ഇന്ത്യ ക്കാരെയും മറ്റ് രാജ്യ ക്കാരെയും ലക്ഷ്യം വെച്ച് സംഘടി പ്പിക്കുന്ന ക്യാമ്പ് പ്രോല്‍സാഹനം നല്‍കേ ണ്ടതാണ് എന്നും അതിന് ഇന്ത്യന്‍ എംബസി യുടെ ഭാഗത്തു നിന്നും പൂര്‍ണ്ണ പിന്തുണ ഉണ്ടാകു മെന്നും ഖത്തറി ലെ വിവിധ മന്ത്രാലയ ങ്ങളും സ്‌കൂള്‍ അധികൃതരും നല്‍കുന്ന പിന്തുണ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്ന തായും അംബാസഡര്‍ പറഞ്ഞു.

ഓര്‍ത്തോപീഡിക്, കാര്‍ഡിയോളജി, സ്‌കിന്‍, ഒപ്താല്‍ മോളജി, ഇ. എന്‍. ടി. ഡെന്‍റല്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗ ങ്ങളിലായി 150 ല്‍ അധികം ഡോക്ടര്‍മാര്‍, 175 ല്‍ അധികം പരാ മെഡിക്കല്‍ ജീവനക്കാരും ഇന്ത്യന്‍ ഇസ്ലാമിക് അസോസി യേഷന്‍ വളണ്ടിയര്‍മാരും ക്യാമ്പില്‍ സേവനം അനുഷ്ടിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഇനി മലേഷ്യയിലും
Next »Next Page » സൂര്യാ ഫെസ്റ്റിവല്‍ : ബുധനാഴ്ച അബുദാബിയില്‍ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine