ദോഹ : കത്ത് പാട്ടിലൂടെ പ്രവാസ ലോകത്തിന്റെ വിരഹവും വേദനയും ലോകത്തിനു മുന്നില്‍ എത്തിച്ച പ്രമുഖ ഗായകനും ഗാന രചയി താവു മായ എസ്. എ. ജമീലിനെ അനുസ്മരിച്ചു കൊണ്ട് സോഷ്യോ കെയർ ഫൌണ്ടേഷൻ, ഖത്തറിലെ സൽവാ റോഡി ലുള്ള ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ച “കത്തിന്‍റെ കതിർ മാല” പരിപാടി യുടെ വൈവിധ്യത്താല്‍ ഏറെ ശ്രദ്ധേയമായി.
സംഗീത പ്രേമികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും മാപ്പിളപ്പാട്ട് സംഗീത ശാഖ യിലെ എക്കാല ത്തെയും ഹിറ്റ് ഗാന ങ്ങളില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നതുമായ ദുബായ് കത്ത് പാട്ടിന്റെ മുപ്പത്തി എട്ടാം വാർഷിക മാണ് “കത്തിന്‍റെ കതിർ മാല” എന്ന പരിപാടി യിലൂടെ ദോഹയില്‍ അരങ്ങേറിയത്.
ഇതിനു മുന്നോടിയായി നടന്ന അനുസ്മരണ യോഗ ത്തിൽ, ഗാന രചയിതാവ് കാനേഷ് പൂനൂരിൻറെ സഹോദരനും സോഷ്യോ കെയർ മുഖ്യ രക്ഷാധികാരി യുമായ മുഹമ്മദലി പൂനൂർ, എസ്. എ. ജമീലിന്റെ ഗാനങ്ങളേയും രചനാ രീതിയും വിശദീകരിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
സോഷ്യോ കെയർ ഖത്തർ ഘടകം പ്രസിഡണ്ട് പി. കെ. ഖാലിദ്, ജനറൽ സെക്രട്ടറി സിജു നിലമ്പൂർ, കേരള മാപ്പിള കലാ അക്കാദമി ജി. സി. സി. കോർഡിനേറ്റർ അഹമ്മദ് പി . സിറാജ്, എം .ടി . നിലമ്പൂർ, അൻവർ ബാബു വടകര, മശ്ഹൂദ് തിരുത്തിയാട്, യതീന്ദ്രൻ മാസ്റ്റർ, കെ. വി. അബ്ദുൽ അസീസ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
പ്രമുഖ ഗായകന്‍ എം. എ. ഗഫൂറിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത സന്ധ്യ യില്‍ ആഷിത ബക്കർ, ഹിബ ഷംന, സിജു നിലമ്പൂർ, റിയാസ് കരിയാട്, ഷഹീബ് തിരൂര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ദോഹയിലെ പ്രമുഖ ഓര്‍ക്കസ്ട്ര യായ സിങ്ങിംഗ് ബേഡ്സ് കലാ കാരന്മാര്‍ നയിച്ച ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത സന്ധ്യ യിലെ ഗാനങ്ങൾക്ക് കൂടുതല്‍ മിഴിവേകി.
എസ്. എ. ജമീൽ എന്ന വലിയ കലാകാരനെ കുറിച്ച് ആസ്വാദകർക്ക് മുമ്പിൽ പരിചയ പ്പെടുത്തിയും അദ്ദേഹത്തിൻറെ സംഗീത ലോകത്തെ എല്ലാ വിശേഷങ്ങളും എടുത്ത് പറഞ്ഞും അവതാരകനായ ആസഫ് അലി ഏറെ തിളങ്ങി. ശബ്ദ നിയന്ത്രണം കണ്ണൂർ സമീർ.
പഴയ തലമുറ നെഞ്ചിലേറ്റിയ ജമീലിന്റെ ഹിറ്റ് ഗാനങ്ങളും അതോടൊപ്പം കത്ത് പാട്ടിനോട് സാമ്യമുള്ള ഗാനങ്ങളും പുതിയ തലമുറയുടെ ഇഷ്ട ഗാനങ്ങളും ആലപിച്ചു കൊണ്ട് എല്ലാ വിഭാഗം ആസ്വാദ കരെയും കയ്യിലെടുത്ത് “കത്തിന്‍റെ കതിർ മാല” വിവിധ്യമുള്ള അവതരണമാക്കി മാറ്റിയതില്‍ പ്രോഗ്രാം ഡയറക്ടർമാർ സിജു നിലമ്പൂർ – ഷഹീബ് തിരൂർ എന്നിവരുടെ പങ്ക് വളരെ വലുതാ യിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ സോഷ്യോ കെയര്‍ ഫൌണ്ടേഷൻ ഖത്തർ ഘടക രൂപീകരണ ത്തിൻറെ ഭാഗമായി സംഘടിപ്പിച്ച പരിപാടി യില്‍ ഖത്തർ മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ പിന്‍ബലം കൂടി ഉണ്ടായിരുന്നു.
– തയ്യാറാക്കിയത് : കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ ഖത്തര്‍. (ചിത്രങ്ങൾ : ബദറുദ്ധീൻ)