ദോഹ : ഖത്തറിലെ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി യുടെ എട്ടാമത് പതിപ്പ് ദോഹ യിൽ നടന്ന ചടങ്ങിൽ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി. വി. ഹംസ ക്ക് ആദ്യ പ്രതി നല്‍കി കൊണ്ട് പ്രമുഖ സംരംഭ കനും സാമൂഹ്യ പ്രവര്‍ത്തക നു മായ കെ. മുഹമ്മദ് ഈസ പ്രകാശനം ചെയ്തു.
ഗള്‍ഫ് മേഖല യില്‍ വാണിജ്യസ്ഥാപന ങ്ങള്‍ക്കും സംരഭ കര്‍ക്കും മികച്ച റഫറന്‍സായി കുറഞ്ഞ കാലം കൊണ്ട് തന്നെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി മാറിയ തായും യു. എ. ഇ. യില്‍ നിന്നും ഒമാനില്‍ നിന്നു മൊക്ക ഈ ഡയറക്ടറി യുടെ ഉപഭോ ക്താക്കളെ പരിചയ പ്പെടുവാന്‍ കഴിഞ്ഞ തായും അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും കൂടുതല്‍ സ്ഥാപന ങ്ങളെ ഉള്‍പ്പെടുത്തി ഡയറക്ടറി വിപുലീകരിച്ചു വരിക യാണ്. താമസി യാതെ ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമാകും എന്നും മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
എം. എം. ഖാന്‍, റൂസിയ ട്രേഡിംഗ് എം. ഡി. അബ്ദുല്‍ കരീം, ഗ്രൂപ്പ് 10 ഡയറക്ടര്‍ അബ്ദു റഹിമാന്‍, ട്രാന്‍സ് ഓറിയന്റ് മാനേജര്‍ കെ. പി. നൂറുദ്ധീന്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ല ക്കുട്ടി, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് മാനേജര്‍ ടി. എം. കബീര്‍, ഓര്‍ബിറ്റ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ അഷ്‌റഫ് പന നിലത്ത് തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
– കെ. വി. അബ്ദുൽ അസീസ് ചാവക്കാട്, ഖത്തർ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍, മാധ്യമങ്ങള്‍, വ്യവസായം