അബുദാബി : റെഡ് എക്സ് മീഡിയയുടെ നാലാമത്തെ ബ്രാഞ്ച് അബുദാബി മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സിംസാറുൽ ഹഖ് ഹുദവി, റെഡ് എക്സ് മീഡിയ സ്ഥാപകനും എം. ഡി. യുമായ ഹനീഫ് കുമരനെല്ലൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അത്യാധുനിക സജ്ജീകരണങ്ങളോടെ തയ്യാറാക്കിയ റെഡ് എക്സ് സ്റ്റുഡിയോ ഫ്ലോർ, വെയർ ഹൌസ് എന്നിവയാണ് മുസ്സഫ (39) യിൽ പ്രവർത്തനം ആരംഭിച്ചത്.
സായിദ് തീയ്യേറ്റർ ഫോർ ടാലെന്‍റ് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി മുഖ്യ അതിഥി ആയിരുന്നു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡണ്ട് പി. ബാവാ ഹാജി, മലയാളീ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, എ. എഫ്. ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ യു. അബ്ദുള്ള ഫാറൂഖി, ഇൻകാസ് അബുദാബി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി സലിം ചിറക്കൽ, ലുലു പി. ആർ. ഒ. അഷ്‌റഫ്, അബ്‌ദുറഹ്‌മാൻ അബ്ദുല്ലഹാജി, ഡി. നടരാജൻ, വി. പി. കൃഷ്ണ കുമാര്‍, സൂരജ് പ്രഭാകർ, നയിമ അഹമ്മദ് തുടങ്ങീ സാമൂഹിക സാംസ്കാരിക വ്യാപാര വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
റെഡ് എക്സ് മീഡിയ ഇവന്‍റ്സ് ഓപ്പറേഷൻ മാനേജർ സുബിൻ സോജൻ, പ്രൊഡക്ഷൻ മാനേജർ ഷഫീക്, മീഡിയ മാനേജർ സമീർ കല്ലറ, ജനറൽ മാനേജർ അജുസെൽ, ഹർഷിദ്, അഷ്‌ഫാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഒരു പതിറ്റാണ്ടിനു മുകളിൽ മീഡിയാ പ്രൊഡക്ഷൻ രംഗത്ത് യു. എ. ഇ. യിൽ സജീവമായ റെഡ് എക്സ് മീഡിയ, എൽ. ഇ. ഡി. വാൾ, സ്റ്റേജ്, ലൈറ്റിംഗ് , സൗണ്ട് തുടങ്ങി ഇവന്‍റ് മാനേജ് മെന്‍റ് രംഗത്തെ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. RedX FB
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, തൊഴിലാളി, പ്രവാസി, മാധ്യമങ്ങള്‍, വ്യവസായം, സംഗീതം, സാമ്പത്തികം