അബുദാബി : യു. എ. ഇ. നാട്ടിക മഹല്ല് വെൽ ഫെയർ കമ്മിറ്റി സംഘടി പ്പിക്കുന്ന ഫാമിലി മീറ്റ് 2017 മാർച്ച 17 വെളളിയാഴ്ച നടക്കും.
ദുബായ് അൽ ബൂം ടൂറിസ്ററ് വില്ലേജിൽ ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭി ക്കുന്ന പരിപാടി പത്മശ്രീ. എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യും. യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിൽ കഴി യുന്ന നാട്ടിക മഹല്ല് നിവാസി കളുടെ വിവിധ കല – സാംസ്കാരിക പരി പാടി കളും അരങ്ങേറും.
കൗൺസലിംഗ് വിദഗ്ദൻ ഡോ. രജിത് കുമാർ പഠന ക്ലാസ്സിന് നേതൃത്വം നൽകും. യു. എ. ഇ. നാട്ടിക മഹല്ല് കമ്മിറ്റി ഒരുക്കിയ ലേഖന ങ്ങളും, ചരിത്ര വിവരണ ങ്ങളും അടങ്ങിയ സോവ നീറിൻറെ പ്രകാശനവും നടക്കും. ഉൽ ബോധന പ്രഭാ ഷണവും, സാംസ്കാരിക സമ്മേള നവും ഫാമിലി മീറ്റിനോട് അനു ബന്ധിച്ച് ഒരുക്കും.
പ്രവാസ ലോകത്ത് 40 വർഷം പിന്നിട്ട മഹല്ല് നിവാസി കൾക്ക് കമ്മിറ്റിയുടെ ഉപഹാരം സമ്മാനിക്കും. വിവിധ മേഖല കളിൽ പ്രാഗ ത്ഭ്യം തെളി യിച്ച വരെ ആദരി ക്കുകയും ചെയ്യും. മത സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബ ന്ധിക്കും.