അബുദാബി : മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം നടത്തുന്ന കേരള യാത്രക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് അബുദാബി യില്‍ നടന്ന മാനവിക സദസ്സ് സാമൂഹിക സാംസ്കാരീക നേതാക്കളുടെ നിറ സാന്നിദ്ധ്യമായി.
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് മദ്യ ത്തിന്റെയും ആത്മഹത്യ യുടെയും സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുക യാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ അഭിപ്രായപ്പെട്ടു.
സാംസ്കാരികവും ധാര്‍മികവുമായ മൂല്യച്ചുതി അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുക യാണ്. ഇതിന് എതിരെ യുള്ള പടയോട്ടം ആയിരിക്കും കാന്തപുര ത്തിന്റെ കേരളയാത്ര. മാനവികതയുടെ ഉണര്‍ത്തു പാട്ടുമായി സ്വീകരണ കേന്ദ്ര ങ്ങളില്‍ തടിച്ചു കൂടുന്ന പതിനായിരങ്ങളും എല്ലാ വിധ സഹായങ്ങളും പിന്തുണ യുമായി ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരീക സാമുദായിക നേതാക്കളും നവ പ്രതീക്ഷയാണ് കേരളത്തിന് നല്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഉസ്മാന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ച പരിപാടി ശരീഫ് കാരശേരി ഉത്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന മുന്‍ ഉപാദ്ധ്യക്ഷന്‍ നാസറുദ്ധീന്‍ അന്‍വരി പ്രമേയ പ്രഭാഷണം നടത്തി.
വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസാ പ്രഭാഷണം നടത്തി. ജി സി സി തലത്തില്‍ ആര്‍ എസ് സി നടത്തിയ ബുക്ക് ടെസ്റ്റില്‍ വിജയിച്ച വര്‍ക്കുള്ള സമ്മാനദാനം ഇബ്രാഹീം ബാഖവി കൂരിയാട് നിര്‍വഹിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം
ശ്രീ കെ സുധാകരന്‍ എംപി യെയും ശ്രീ എംവി ജയരാജനെയും ഒന്നിച്ചിരുത്താനും നാടിന്റെ നന്മയ്ക്ക് കൈകോര്‍ക്കണമെന്ന് പ്രഖ്യാപിക്കാനും സാധിച്ചത് കേരളയാത്ര യുടെയും കാന്തപുരത്തിന്റെയും വിജയങ്ങളില്‍ ഒന്നാണ്.മാനവികത ഉണര്‍ത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങുക
കെ.സുധാകരനും എം.വി ജയരാജനും ശത്രുക്കളാണെന്ന് ആരെങ്കിലും പറഞ്ഞൊ. തിരുമുടി വിവാദത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ കാന്തപുരത്തിന്റെ മറ്റൊരു പരിപാടിയായിക്കൊടെ ഇത്.