അബുദാബി : ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിശിഷ്യാ തൊഴിലാളി കളുടെ പ്രശ്ന പരിഹാര ങ്ങള്‍ക്ക് എംബസ്സികള്‍ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കും എന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. അതിനായി എംബസിയിലും കോണ്‍സുലേറ്റിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈന്‍ സര്‍വീസുകള്‍ സജീവമാകും.
ഇന്ത്യന്‍ തൊഴിലാളി കളുടെ പ്രശ്‌നങ്ങളെ ക്കുറിച്ച് അറിയാന്‍ അബുദാബി ഇന്ത്യന്‍ എംബസിയില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന മുഖാമുഖ ത്തില്‍ സംസാരിക്കുക യായിരുന്നു മന്ത്രി.
യു. എ. ഇ. യിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്ത നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ എംബസിയില്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സംഘടനാ പ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ ഒരു സദസ്സ്, ഇന്ത്യന്‍ സമൂഹത്തിന്റെ പുനരധിവാസം, വിമാന യാത്ര, തൊഴില്‍ തുടങ്ങി സമകാലിക പ്രശ്നങ്ങള്‍ അടക്കം നിരവധി വിഷയങ്ങള്‍ മന്ത്രി തല സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, വിദേശ കാര്യ വകുപ്പ് സെക്രട്ടറി സഞ്ജയ് സിംഗ്, വിദേശ കാര്യ മന്ത്രാലയ ഉപദേഷ്ടാവ് രാഘവേന്ദ്ര ശാസ്ത്രി, ആനന്ദ് ബര്‍ദന്‍ എന്നിവര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.
കോണ്‍സുലാര്‍ സഹകരണ ത്തിന് ഇന്ത്യ – യു. എ. ഇ. സംയുക്ത സമിതി രൂപീകരിക്കുന്ന തിനായിട്ടാണ് വിദേശ കാര്യ മന്ത്രിയും സംഘവും അബുദാബി യില്‍ എത്തിയത്.
ഇന്ത്യ – യു. എ. ഇ. സംയുക്ത സമിതി യോഗ ത്തില്‍ ഇന്ത്യന്‍ സംഘത്തെ എസ്. എം. കൃഷ്ണയും യു. എ. ഇ. സംഘത്തെ യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനുമാണ് നയിക്കുക.
സാമ്പത്തിക സഹകരണ ത്തിനുള്ള സംയുക്ത സമിതിയുടെ പത്താമത് യോഗമാണിത്. ഏറ്റവും ഒടുവില്‍ യോഗം നടന്നത് 2007ല്‍ ന്യൂദല്‍ഹി യിലാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷ ത്തിനിടെ ഇന്ത്യ – യു. എ. ഇ. ബന്ധ ങ്ങളില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി യിലും ഇറക്കുമതി യിലും അഭൂത പൂര്‍വമായ വളര്‍ച്ച യാണ് സംഭവിച്ചത്. യു. എ. ഇ. യുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന പദവിയും ഇപ്പോള്‍ ഇന്ത്യയ്ക്കാണ്.
ഒരു ദശലക്ഷ ത്തിനു മുകളില്‍ ഇന്ത്യക്കാര്‍ അധിവസിക്കുന്ന ഭൂപ്രദേശം എന്ന നിലയിലും യു. എ. ഇ. ക്ക് പ്രാധാന്യമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയ കക്ഷി ബന്ധം മെച്ച പ്പെടുത്താനുള്ള നടപടി കളെ കുറിച്ച് ചര്‍ച്ച ചെയ്യും.
വാണിജ്യം, വ്യവസായം, നിക്ഷേപം, ഊര്‍ജ പദ്ധതികള്‍, കൃഷി, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയ വിഷയ ങ്ങളിലാണ് മന്ത്രി തല സംഘം ചര്‍ച്ചകള്‍ നടത്തുക എന്ന് ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും അയച്ച വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
– ചിത്രങ്ങള്‍ : ഹഫ്സല്‍ ഇമ -അബുദാബി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലെറ്റ്, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍