അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം പത്താം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടി പ്പിക്കാന്‍ തീരുമാനിച്ചു.
ഏപ്രില്‍ 27 ന് കൊടിയേറുന്ന മഹോത്സവ ത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ബാബു വടകര (ചെയര്‍മാന്‍), എന്‍. കുഞ്ഞമ്മദ് (ജനറല്‍ കണ്‍വീനര്‍) എന്നിവരുടെ നേതൃത്വ ത്തില്‍ ഗ്രാമീണ മേള, മലബാര്‍ ഭക്ഷണ മേള, വിവിധ നാടന്‍ കലാ പരിപാടികള്‍, കലാ കായിക സാഹിത്യ മത്സര ങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നതാണ് എന്ന് സംഘാടക സമിതി അറിയിച്ചു.
കേരള സോഷ്യല്‍ സെന്ററില്‍ വനിത കളുടെ നേതൃത്വ ത്തില്‍ നൂറിലധികം തനതായ നാടന്‍ വിഭവങ്ങള്‍ രുചിച്ചറിയാനുള്ള അസുലഭാവസരം 27 ന് ഒരുക്കുന്ന ഗ്രാമീണ മേളയില്‍ ഉണ്ടാകുന്നതാണ്. കൂടാതെ വിവിധ കലാ പരിപാടികളും കളരിപ്പയറ്റ്, കോല്‍ക്കളി തുടങ്ങിയവയും അരങ്ങേറും.
മെയ് 4 ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നയിക്കുന്ന ഗാനമേളയും വടക്കന്‍ പാട്ട് ചരിത്ര ത്തിലെ പ്രസിദ്ധമായ കുഞ്ഞിത്താലു എന്ന കഥയുമായി സുപ്രസിദ്ധ വടക്കന്‍ പാട്ടു രചയിതാവും ഗായകനുമായ പ്രഭാകരന്‍ മാസ്റ്റര്‍ നയിക്കുന്ന വടക്കന്‍ പാട്ടു മേളയും ഉണ്ടാകും.
മെയ് 11 ന് യു. എ. ഇ. യിലെ പ്രശസ്തരായ വോളിബാള്‍ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന വോളിബാള്‍ ടൂര്‍ണമെന്റും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 57 12 987 – 050 32 99 359
- pma