വ​ല കു​രു​ങ്ങി​യ ഒാ​റി​ക്​​സി​നെ ശൈ​ഖ്​ ഹം​ദാ​ൻ ര​ക്ഷി​ച്ചു : വീഡിയോ വൈറല്‍

September 25th, 2018

sheikh-hamdan-bin-muhamed-bin-rashid-ePathramദുബായ് : തല യില്‍ പ്ലാസ്റ്റിക് കയർ കൊണ്ടുള്ള വല കുരു ങ്ങിയ ഓറിക്സ് (അറേ ബ്യൻ മാൻ) നടക്കു വാന്‍ പോലും വിഷമിക്കുന്നതു കണ്ടെ ത്തിയ ദുബായ് കിരീട അവകാശി യും എക്സി ക്യൂട്ടീവ് കൗൺസിൽ ചെയർ മാനു മായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം, ഒാറിക്സിനെ രക്ഷപ്പെടു ത്തു ന്നതി ന്റെ വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളില്‍ വൈറലായി.

രക്ഷാ പ്രവർ ത്തന ത്തിന്റെ വീഡിയോ ശൈഖ് ഹംദാൻ സമൂഹ മാധ്യമ ത്തിൽ പങ്കു വെച്ചു.

മയക്കു വെടി വെച്ച ശേഷ മാണ് ഒാറിക്സി ന്റെ തല യിൽ ചുറ്റിയ വല മുറിച്ചു മാറ്റി യത്. കൊമ്പിൽ കുരു ങ്ങി കിട ന്നിരുന്ന വല യിൽ നിന്നും മോചി തനായ ഒാറിക്സ് മറ്റു ഒാറിക്സു കള്‍ക്കൊപ്പം ചേരുന്നതും വീഡി യോ വില്‍ കാണാം.

- pma

വായിക്കുക: , , , ,

Comments Off on വ​ല കു​രു​ങ്ങി​യ ഒാ​റി​ക്​​സി​നെ ശൈ​ഖ്​ ഹം​ദാ​ൻ ര​ക്ഷി​ച്ചു : വീഡിയോ വൈറല്‍

സാന്ത്വനം : അങ്ക മാലി ക്കൊരു കൈത്താങ്ങ് ധന സഹായ വിതരണം

September 25th, 2018

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി മേഖലയിൽ പ്രളയ ദുരിതം അനു ഭവിക്കുന്ന വരെ സഹായി ക്കു വാനാ യി തുടക്കം കുറിച്ച ‘സാന്ത്വനം – അങ്കമാലി ക്കൊരു കൈത്താങ്ങ്’ എന്ന കാമ്പയിന്‍ വഴി സമാ ഹരിച്ച തുക, അർഹത പ്പെട്ട 66 കുടുംബ ങ്ങൾക്ക് കൈമാറി.

അങ്കമാലി നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോ സ്സിയേ ഷൻ (ആൻ റിയ അബു ദാബി) അങ്ക മാലി വ്യാപാര ഭവൻ ഓഡി റ്റോറിയ ത്തിൽ സംഘ ടിപ്പിച്ച പരി പാടി യിൽ എം. എല്‍. എ. റോജി എം. ജോൺ അര്‍ഹത പ്പെട്ട വര്‍ക്കു കൈ മാറി.

angamaly-mla-roji-m-john-nri-anria-flood-relief-distribution-ePathram

ജോർജ്ജ് പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്ക മാലി മുൻസിപ്പൽ ചെയർ പേഴ്സൺ എം. എ. ഗ്രേസി, ബ്ലോക്ക്‌ പഞ്ചാ യത്ത്‌ പ്രസി ഡണ്ട് പി. ടി. പോൾ, വ്യാപാരി – വ്യവസായി ഏകോപന സമിതി പ്രസി ഡണ്ട് നിക്സൺ മാവേലി, ആൻ റിയ മുൻ ഭാര വാഹി കളായ ജിജോ മണവാളൻ, സി. കെ. സൈമൺ, നൈജോ എബ്രഹാം, ബെന്നി മൂഞ്ഞേലി, സിന്റോ ആന്റൂ, പൊതു പ്രവർത്ത കരാ യ ടി. എം. വർഗ്ഗീസ്, എം. പി. ലോന പ്പൻ, അൽഫോൻസ വർഗ്ഗീസ്, റീന രാജൻ തുടങ്ങി യവര്‍ സംബ ന്ധിച്ചു.

അങ്കമാലി നഗര സഭ യി ലേയും സമീപ പ്രദേശ ങ്ങളിലെ 12 പഞ്ചായത്തു കളിലേയും അബുദാബി യിൽ പ്രവാസി കളായ അങ്കമാലി ക്കാരുടെ സ്വതന്ത്ര കൂട്ടായ്മ യാണ് ആൻ റിയ അബു ദാബി.

- pma

വായിക്കുക: , , , , , , , , ,

Comments Off on സാന്ത്വനം : അങ്ക മാലി ക്കൊരു കൈത്താങ്ങ് ധന സഹായ വിതരണം

കേ​ര​ള​ ത്തി​ന്​ ​നൂ​റു മി​ല്യണ്‍ ദി​ർ​ഹം തയ്യാറാക്കി റെ​ഡ്​​ ക്ര​സന്റ്

September 12th, 2018

kerala-flood-emirates-red-crescent-ePathram
ദുബായ് : പ്രളയ ദുരിതം നേരിടുന്ന കേരള ത്തിന് നല്‍കു വാനായി നൂറു മില്യണ്‍ ദിർഹം (197 കോടി രൂപ) എമി റ്റേറ്റ്സ് റെഡ് ക്രസൻറിന് യു. എ. ഇ. സർക്കാർ അനു വദി ച്ചിട്ടുണ്ട് എന്നും ഇന്ത്യൻ സർക്കാര്‍ അനു മതി നല്‍കി യാൽ ഇൗ തുക ഉപയോ ഗിച്ചുള്ള സഹായ പ്രവർ ത്തന ങ്ങൾ ആരംഭി ക്കു വാന്‍ റെഡ് ക്രസൻറ് സന്ന ദ്ധ മാണ് എന്നും ദുബായ് റെഡ്ക്രസൻറ് മേധാവി മുഹമ്മദ് അബ്ദുല്ല അൽ ഹാജ് അൽ സറൂനി അറി യിച്ച തായി പ്രമുഖ പത്രം ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രളയ ത്തിൽ വീടു കള്‍ തകർന്ന വർക്ക് അവ പുനർ നിർ മ്മിച്ചു നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. വസ്ത്രം, മരുന്നു കൾ, മറ്റു ദുരിതാ ശ്വാസ സാമഗ്രി കൾ അടക്കം 65 ടൺ ഉൽപന്ന ങ്ങള്‍ കേരള ത്തിന് നൽകുവാ നായി മാത്രം റെഡ് ക്രസൻറ് സംഭരിച്ചു വെച്ചി രിക്കുന്നു.

കേരള ത്തിൽ സംഭവിച്ച നാശ നഷ്ടം സംബന്ധിച്ച് ഇന്ത്യ യിലെ യു. എ. ഇ. അംബാ സ്സിഡ റുടെ റിപ്പോർട്ട് ലഭി ക്കുന്നതു പ്രകാരം ഇന്ത്യ യിലേക്ക് അവ എത്തി ക്കു വാന്‍ ത യ്യാ റാണ് എന്നും മുഹ മ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി വ്യക്തമാക്കി.

ദുബായ് കിൻറർ ഗാർട്ടൻ സ്റ്റാർട്ടേ ഴ്സ് സ്കൂളിലെ വിദ്യാർ ത്ഥികൾ സ്വരൂപിച്ച ദുരിതാശ്വാസ സാമഗ്രി കൾ ഏറ്റു വാങ്ങാൻ എത്തിയ പ്പോഴാണ് അൽ സറൂനി ഇക്കാര്യം അറിയിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on കേ​ര​ള​ ത്തി​ന്​ ​നൂ​റു മി​ല്യണ്‍ ദി​ർ​ഹം തയ്യാറാക്കി റെ​ഡ്​​ ക്ര​സന്റ്

പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി

September 5th, 2018

bosco-group-uae-donate-chief-minister-s-distress-relief-fund-ePathram
അബുദാബി : യു. എ. ഇ. കേന്ദ്ര മായി പ്രവർത്തി ക്കുന്ന ബോസ്‌കോ ഗ്രൂപ്പ് മുഖ്യ മന്ത്രി യുടെ ദുരിതാ ശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.

ബോസ്‌കോ ഗ്രൂപ്പ് ചെയർമാനും കൊച്ചി ലേക്ക്ഷോർ ഹോസ് പിറ്റൽ വൈസ് ചെയർമാനും കൊച്ചി വെൽ കെയർ ഹോസ് പിറ്റൽ മാനേജിംഗ് ഡയ റക്ടറു മായ പി. എം. സെബാസ്റ്റ്യൻ, മുഖ്യമന്ത്രി യുടെ ചേമ്പറിൽ എത്തി യാണ് തുക കൈമാറിയത്. വ്യവസായ മന്ത്രി ഇ. പി. ജയ രാജൻ, മോൻസ് ജോസഫ് എം. എൽ. എ. എന്നി വരും സന്നിഹിത രായിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on പ്രളയ ദുരിതാശ്വാസം : ബോസ്‌കോ ഗ്രൂപ്പ് ഒരു കോടി രൂപ നൽകി

എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്ര യയപ്പ് നൽകി

August 30th, 2018

chavakkad-welfare-committee-sent-off-to-m-muhammed-manathala-ePathram
അബുദാബി : നാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി.

മത – സാമൂഹിക – ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച എം. മുഹമ്മദ്, യു. എ. ഇ. – ചാവ ക്കാട് വെൽ ഫെയർ കമ്മിറ്റി പ്രസിഡണ്ട്, എസ്. വൈ. എസ്. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ മായും കേച്ചേരി മമ്പഉല്‍ ഹുദാ അക്കാ ദമി അബു ദാബി കമ്മിറ്റി ഭാര വാഹി യായും പ്രവർ ത്തിച്ചി ട്ടുണ്ട്.

1979 മുതല്‍ ദുബായില്‍ പ്രവാസ ജീവിതം ആരംഭിച്ച മുഹമ്മദ്, 1984 മുതൽ അബു ദാബി ഫെഡറൽ കോടതി യില്‍ ജോലി ചെയ്തു വരിക യായിരുന്നു.

യാത്രയയപ്പ് യോഗ ത്തില്‍ ഷുക്കൂർ ചാവക്കാട്, ടി. വി. ഇസ്മായിൽ, എം. വി . മുഹമ്മദ് അഷറഫ്, പി. കെ. നാസർ എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on എം. മുഹമ്മദിന് ചാവക്കാട് വെൽ ഫെയർ കമ്മിറ്റി യാത്ര യയപ്പ് നൽകി

Page 20 of 34« First...10...1819202122...30...Last »

« Previous Page« Previous « പ്രളയ ത്തിനു കാരണം മഴ : കേന്ദ്ര ജല കമ്മീഷന്‍
Next »Next Page » തീപ്പിടുത്തം : പ​ത്തു​ വ​യ​സ്സു​കാ​രി മ​രി​ച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha