അബുദാബി : മാർത്തോമ്മാ ഇടവക യുടെ ഈ വര്‍ഷ ത്തെ കൊയ്ത്തുത്സവം നവംബർ 29 വെള്ളി യാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കുർബ്ബാന യോടെ തുടക്കം കുറി ക്കുന്ന കൊയ്ത്തു ത്സവ ത്തിൽ ആദ്യഫല പ്പെരുന്നാൾ വിഭവങ്ങൾ വിശ്വാസി കൾ ദേവാലയ ത്തിൽ സമർപ്പിക്കും.
വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിളംബര യാത്ര യോടെ തുടങ്ങുന്ന രണ്ടാം ഭാഗ ത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരി ക്കുന്നത് എന്ന് ഇടവക ഭാര വാഹി കൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഉത്സവ നഗരിയിൽ തനതു കേരള ത്തനിമ യുള്ള ഭക്ഷണ വിഭവ ങ്ങൾ ലഭ്യമാകുന്ന 40 ഭക്ഷണ ശാലകൾ ഉണ്ടാകും.
മാർത്തോമ്മാ യുവ ജന സഖ്യ ത്തിന്റെ തനി നാടൻ തട്ടുകട, അല ങ്കാര ച്ചെടികൾ, നിത്യോപയോഗ സാധന ങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും.
മാർഗ്ഗം കളിപ്പാട്ട്, അറബിക് നൃത്തം, കുട്ടികളുടെ സംഗീത – നൃത്ത പരിപാടി കൾ, സഹിഷ്ണുതാ വർഷാ ചരണം, ഭാരതവും ഐക്യ അറബ് നാടുകളും തമ്മി ലുള്ള സൗഹാർദ്ദം, നിങ്ങളെ നട്ടിരിക്കു ന്നിടത്തു പുഷ്പി ക്കുക (Bloom Where You Are Planted) എന്നീ പ്രമേയ ങ്ങളെ അന്വർഥമാക്കുന്ന ദൃശ്യാ വിഷ്ക്കാരങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ലഘു ചിത്രീകരണം തുടങ്ങി യവയും ഉത്സവ നഗരിയിൽ അരങ്ങേറും.
ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇടവക യുടെ വിവിധ സാമൂഹ്യ പ്രവർത്തന ങ്ങൾക്ക് വിനി യോഗിക്കും എന്ന് ഇടവക വികാരി റവ. ബാബു പി. കുലത്താ ക്കൽ പറഞ്ഞു.
സഹ വികാരി റവ. സി. പി. ബിജു, ജനറൽ കൺവീനർ അബു ഐപ്പ് കോശി, ട്രസ്റ്റി മാരായ ജിജു കെ. മാത്യു, ബിജു ജേക്കബ്ബ്, സെക്രട്ടറി സുജിത് മാത്യു വർഗ്ഗീസ്, പബ്ലിസിറ്റി കൺ വീനർ മാത്യു ജോർജ്ജ് തുടങ്ങിയ വരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mar-thoma-yuvajana-sakhyam-, അബുദാബി, ആഘോഷം, കുട്ടികള്‍, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം