തിരുവനന്തപുരം : പ്രശസ്ത നടൻ ജി. കെ. പിള്ള (97) അന്തരിച്ചു. ജി. കേശവ പിള്ള എന്നാണ് യഥാർത്ഥ പേര്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ചെറു പ്രായത്തില്‍ തന്നെ നാവിക സേനയില്‍ ചേര്‍ന്നു. നാടക ങ്ങളില്‍ അഭിനയിച്ചിരുന്നു. സ്വന്തം നാട്ടുകാരനും കൂടിയായ പ്രേം നസീറു മായുള്ള സൗഹൃദം ജി. കെ. പിള്ളയെ സിനിമ യില്‍ എത്തിച്ചു. 1954 ല്‍ പുറത്തിറങ്ങിയ സ്‌നേഹ സീമ യാണ് ആദ്യ ചിത്രം.
ഹരിശ്ചന്ദ്ര, ജ്ഞാനസുന്ദരി, സ്‌നാപക യോഹന്നാൻ, മന്ത്രവാദി, കണ്ണൂർ ഡീലക്‌സ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ്, പട്ടാഭിഷേകം, കൂടപ്പിറപ്പ്, അശ്വമേധം, നായരു പിടിച്ച പുലിവാൽ, ലൈറ്റ് ഹൗസ്, ചൂള, ആനക്കളരി, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, തുമ്പോലാർച്ച, പടയോട്ടം തുടങ്ങിയ സിനിമ കളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
ആദ്യകാല വടക്കന്‍പാട്ടു ചിത്രങ്ങളില്‍ എല്ലാം തന്നെ പ്രാധാന്യമുള്ള റോളുകള്‍ ലഭിച്ചിരുന്നു. വില്ലന്‍ വേഷ ങ്ങളായിരുന്നു അദ്ദേഹത്തെ തേടി എത്തിയതില്‍ അധികവും. ശരീരഘടനയും ശബ്ദഗാംഭീര്യവും ഇതിനു തുണയായി.
ജി. കെ. പിള്ള, ഷാന്‍ എ. സമീദ്, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ‘അനാവരണം’ടെലി സിനിമയില്‍
മുന്നൂറില്‍ അധികം മലയാള സിനിമ കളിലും നിരവധി ടെലി വിഷന്‍ സീരിയലു കളിലും അഭിനയിച്ചു. ടെലി വിഷൻ പരമ്പര കളിലെ വേഷം കുടുംബ സദസ്സുകളിലും ജി. കെ. പിള്ള യെ പ്രിയങ്കരനാക്കി. കുങ്കുമപ്പൂവ് എന്ന സീരിയലിലെ ജി. കെ. പിള്ള യുടെ കേണൽ ജഗന്നാഥ വർമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
ഗള്‍ഫിലും കേരള ത്തിലുമായി ചിത്രീകരിച്ച ‘അനാവരണം’ എന്ന ടെലി സിനിമ യിലൂടെ പ്രവാസ ലോകത്തും അദ്ദേഹം പരിചിതനായി.
ദിലീപ് നായകനായ കാര്യസ്ഥന്‍ ആയിരുന്നു അവസാനം ചെയ്ത സിനിമ. പുതിയ തലമുറയിലെ നടീ നടന്മാര്‍ക്കു കൂടെ പ്രവര്‍ത്തി ക്കുവാന്‍ ഇതു സഹായകമായി.