സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

February 8th, 2023

samajam-kala-thilakam-2023-aishwarya-shyjith-ePathramഅബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.

samajam-youth-festival-2023-kala-thilakam-trophy-ePathram

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഡോ. ജസ്‌ലിൻ ജോസ് എന്നിവര്‍ ചേർന്ന് കലാ തിലകം ട്രോഫി സമ്മാനിച്ചു. എൽ. എൽ. എച്ച്. ആശുപത്രി മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗ്ഗീസ്‌, എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി പ്രിൻസിപ്പൽ സജി ഉമ്മൻ, സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, കലാ വിഭാഗം സെക്രട്ടറി പി. ടി. റിയാസുദ്ദീൻ തുടങ്ങി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ, കലാമണ്ഡലം പി. ലതിക എന്നിവര്‍ വിധി കർത്താക്കൾ ആയിരുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ. ആർ. മീരക്ക്

January 17th, 2023

novelist-kr-meera-win-sahithya-academy-award-2015-for-arachar-ePathram
മസ്കത്ത് : ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം പ്രഖ്യാപിച്ച പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ. ആർ. മീരക്ക്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും, വയലാർ അവാർഡും ലഭിച്ച ‘ആരാച്ചാർ’ എന്ന നോവല്‍ തന്നെയാണ് പ്രവാസ കൈരളി സാഹിത്യ പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

2023 ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മസ്കത്ത് റൂവിയിലെ അൽഫലാജ് ഹാളിൽ ഒരുക്കുന്ന ‘സർഗ്ഗ സംഗീതം 2023’ എന്ന പരിപാടിയിൽ വെച്ച് മലയാളം വിഭാഗം കൺവീനർ പി. ശ്രീകുമാർ പുരസ്കാരം സമ്മാനിക്കും.

indian-social-club-oman-pravasi-kairali-sahithya-award-ePathram

പിന്നണി ഗായകൻ ഉണ്ണി മേനോൻ നയിക്കുന്ന ഗാനമേള ‘സർഗ്ഗ സംഗീതം 2023’ പരിപാടിയുടെ ഭാഗമായി അരങ്ങേറും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

ജനുവരി 28 ശനിയാഴ്ച  മലയാള വിഭാഗം ഹാളിൽ വച്ച് സാഹിത്യ വിഭാഗം നയിക്കുന്ന സാഹിത്യ ചർച്ചയിലും കെ. ആർ. മീര പങ്കെടുക്കും.

- pma

വായിക്കുക: , , ,

Comments Off on പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ. ആർ. മീരക്ക്

ഡൊമിനിക് ലാപിയർ അന്തരിച്ചു

December 5th, 2022

dominique-lapierre-city-of-joy-ePathram
ന്യൂഡല്‍ഹി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പശ്ചാത്തല ത്തില്‍ രചിച്ച ഫ്രീഡ്രം അറ്റ് മിഡ്‌നൈറ്റ് (സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍) എന്ന കൃതിയുടെ സഹ രചയിതാവും പ്രശസ്ത ഫ്രഞ്ച് എഴുത്തുകാര നുമായ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു. ഡൊമിനിക് ലാപിയർ എഴുതിയ പുസ്തകങ്ങളില്‍ ഏറ്റവും പ്രശസ്തമായ കൃതി ‘ഫ്രീഡം അറ്റ് മിഡ്‌ നൈറ്റ്’ രചിച്ചത് അമേരിക്കന്‍ എഴുത്തു കാരനായ ലാരി കോളിന്‍സുമായി ചേര്‍ന്നാണ്.

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഇന്ത്യന്‍ ജീവിതവും ഇന്ത്യാ – പാക് വിഭജനവും വളരെ ഹൃദയസ്പൃക്കായി കൃതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ലാരി കോളിന്‍സുമായി ചേര്‍ന്ന് അഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലാപിയര്‍-കോളിന്‍സ് കൂട്ടുകെട്ട് ചേര്‍ന്ന് എഴുതിയ ‘ഈസ് പാരിസ് ബേണിംഗ്’ എന്ന കൃതിയും ഏറെ പ്രശസ്തമാണ്. കൊല്‍ക്കത്തയിലെ തന്‍റെ ജീവിതം അധികരിച്ച് ലാപിയര്‍ രചിച്ച ‘സിറ്റി ഓഫ് ജോയ്’ എന്ന നോവല്‍ ഏറെ ജന പ്രീതി നേടി.

1984 ലെ ഭോപ്പാല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്പാനിഷ് എഴുത്തുകാരന്‍ യാവിയര്‍ മോറോ യുമായി ചേര്‍ന്ന് എഴുതിയ ‘ഫൈവ് പാസ്റ്റ് മിഡ്‌ നൈറ്റ് ഇന്‍ ഭോപ്പാല്‍’ എന്ന കൃതിയും ലാപിയറുടെ ശ്രദ്ധേയമായ രചനയാണ്.

- pma

വായിക്കുക: ,

Comments Off on ഡൊമിനിക് ലാപിയർ അന്തരിച്ചു

എഴുത്തുകാരെ ആദരിക്കുന്ന സൗഹൃദ സായാഹ്നം ശ്രദ്ധേയമായി

November 23rd, 2022

logo-akcaf-ePathram

ദുബായ് : ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ കെ. കെ. ടി. എം. കോളേജ് അലുംനി അംഗങ്ങളായ എഴുത്തുകാരെയും അവരുടെ രചനകളെയും പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്യുന്ന ‘സൗഹൃദ സായാഹ്നം’ എന്ന കൊടുങ്ങല്ലൂർ കെ. കെ. ടി. എം. ഗവ. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്റർ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.

എഴുത്തുകാരെ ആദരിക്കുക എന്നതോടൊപ്പം രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള പരിപാടിയും പ്രഖ്യാപിച്ചു.

noushad-muhamed-inaugurate-akcaf-sauhrudha-sayahnam-ePathram

അക്കാഫ് അസ്സോസിയേഷൻ ട്രഷറർ നൗഷാദ് മുഹമ്മദ് ഉത്‌ഘാടനം ചെയ്തു. ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. റിട്ട. പോലീസ് ഓഫീസർ മുഹമ്മദ് റാഫിയുടെ എന്‍റെ കുറ്റാന്വേഷണ യാത്രകൾ, മനോജ് രാധാ കൃഷ്ണന്‍റെ പല കാലങ്ങളിൽ ചില മനുഷ്യർ, അനസ് മാളയുടെ മറിയം എന്ന പെണ്ണാട് എന്നിവയാണ് പുസ്തകങ്ങൾ.

പ്രസിഡണ്ട് ഷാജി അബ്ദുൽ കാദർ, പ്രദീപ് കുമാർ രാജ, എ. കെ. ബീരാൻ കുട്ടി എന്നിവർ പൊന്നാടയും മൊമെന്‍റോയും നൽകി.

ജനറൽ സെക്രട്ടറി രമേഷ് മാധവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജഹാൻ കരുവന്നൂർ, സുനിൽ രാജ്, സലിം ബഷീർ, അജിത്ത് പോളക്കുളത്ത്, ബാബു ഡേവിസ് എന്നിവർ ആശംസകൾ നേർന്നു. അഷ്‌റഫ് കൊടുങ്ങല്ലൂർ സ്വാഗതവും നജീബ് ഹമീദ് നന്ദയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on എഴുത്തുകാരെ ആദരിക്കുന്ന സൗഹൃദ സായാഹ്നം ശ്രദ്ധേയമായി

കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം: ശൈഖ് അലി അൽ ഹാഷിമി

November 23rd, 2022

ali-al-hashimi-release-sabeelul-hidaya-islamic-college-al-nahda-magazine-ePathram
അബുദാബി : കേരളത്തിലെ വൈജ്ഞാനിക പ്രവർത്തനങ്ങൾ മാതൃകാ പരം എന്ന് യു. എ. ഇ. പ്രസിഡണ്ടിന്‍റെ മുൻ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ശൈഖ് അലി അൽ ഹാഷിമി. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‍ലാമിക് കോളേജ് യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച അല്‍ മുല്‍തഖ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളവും യു. എ. ഇ. യും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണുള്ളത്. പാണക്കാട് സയ്യിദ് കുടുംബം ആ ബന്ധത്തിന്‍റെ അംബാസഡർമാരാണ് എന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടന്ന സംഗമത്തില്‍ സബീലുൽ ഹിദായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന അന്താ രാഷ്ട്ര അറബിക് പ്രസിദ്ധീകരണമായ അന്നഹ്ദ അറബിക് മാഗസിന്‍റെ യു. എ. ഇ. പ്രത്യേക പതിപ്പ് അലി അൽ ഹാഷിമി, ഡോ. സിദ്ദീഖ് അഹമദ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പതിനാറു വര്‍ഷമായി പ്രസാധനം തുടരുന്ന അന്നഹ്ദ, കേരളത്തെയും അറബ് ദേശത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണ് എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സബീലുല്‍ ഹിദായ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് ഗവേഷകനും കൂടിയായ സി. എച്ച്. സ്വാലിഹ് ഹുദവി പറപ്പൂരിനുള്ള ഉപഹാര സമര്‍പ്പണം ചടങ്ങില്‍ വെച്ച് നടന്നു. സ്ഥാപനത്തിലെ ഡിപ്പാർട്മെന്‍റ് ഓഫ് സിവിലൈസേഷണൽ സ്റ്റഡീസിന്‍റെ ലോഗോ പ്രകാശനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബൂബക്കർ ഒറ്റപ്പാലം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സി. എച്ച്. ബാവ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുസ്തഫ ഹുദവി ആക്കോട് സന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. സ്ഥാപന ശിൽപിയും സൂഫിവര്യനും ആയിരുന്ന പറപ്പൂർ സി. എച്ച്. ബാപ്പുട്ടി മുസ്‍ലിയാരെ അനുസ്മരിച്ച് പ്രമുഖ വാഗ്മി സ്വാലിഹ് ഹുദവി സംസാരിച്ചു.

ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുസലാം, സബീലുല്‍ ഹിദായ സെക്രട്ടറി ടി. അബ്ദുൽ ഹഖ്, കെ. എം. സി. സി. നേതാക്കളായ ഡോ. പുത്തൂര്‍ റഹ്‍മാന്‍, അന്‍വര്‍ നഹ, യു. അബ്ദുല്ല ഫാറൂഖി, അബ്ദു റഊഫ് അഹ്‌സനി, യു. എ. നസീര്‍, ടി. മുഹമ്മദ് ഹിദായത്തുള്ള, അബു ഹാജി കളപ്പാട്ടില്‍ തുടങ്ങി യവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തിലെ വൈജ്ഞാനിക മുന്നേറ്റം മാതൃകാപരം: ശൈഖ് അലി അൽ ഹാഷിമി

Page 19 of 50« First...10...1718192021...304050...Last »

« Previous Page« Previous « വടകര എൻ. ആർ. ഐ. ഫോറം ഇരുപതിന്‍റെ നിറവിൽ
Next »Next Page » കുഞ്ഞാലി മരക്കാർ സ്മാരകം : എം. എൽ. എ. ക്ക് നിവേദനം നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha