ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം

January 6th, 2025

shihabuddin-poithumkadavu-ePathram

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സാഹിത്യ പുരസ്കാരം എഴുത്തുകാരൻ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിനു സമ്മാനിക്കും. 2025 ജനുവരി 18,19 തിയ്യതി കളില്‍ സെന്റർ അങ്കണത്തിൽ സംഘടി പ്പിക്കുന്ന ‘ലിറ്ററേച്ചര്‍ ഫെസ്റ്റ്’ എന്ന പ്രോഗ്രാമിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളിലെ സാഹിത്യ ജീവിതത്തെ ആദരിക്കുകയാണ് ഈ അവാര്‍ഡിലൂടെ ലക്‌ഷ്യം വെക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. നാടിന്റെയും മറുനാടിന്റെയും എഴുത്തുകാരനായ ശിഹാബുദ്ദീന്‍ ഏറെക്കാലം പ്രവാസിയായിരുന്നു.

എഴുത്തിന്റെ വിവിധ മേഖലകളിലൂടെ മലയാളി കളുമായി സംവദിക്കുന്ന അദ്ദേഹം കഥ കളിലൂടെയും ഭാഷാ പോഷിണിയില്‍ പ്രസിദ്ധീകരിച്ച ഗള്‍ഫിലെ കഫ്തീരിയകളുടെ ചരിത്രമെഴുത്ത് ഉള്‍പ്പടെയുള്ള പഠനങ്ങളിലൂടെയും പ്രവാസ ജീവിത ത്തെയും അതിജീവനത്തെയും സൂക്ഷ്മമായി അവലോകനം ചെയ്ത രചയിതാവാണ് എന്നും സംഘാടകർ പറഞ്ഞു.

press-meet-islamic-center-literary-award-ePathram

രണ്ടു ദിവസം വിവിധ സെഷനുകളിലായി കഥാ കവിതാ അരങ്ങുകള്‍, പുസ്തക പ്രകാശനങ്ങള്‍, സാഹിത്യ സാംസ്‌കാരിക സംവാദ ങ്ങള്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, ട്രാവലോഗ്, പ്രവാസ ലോകത്തെ മുതിര്‍ന്ന പൗരന്മാരുടെ കൂടിയിരിപ്പ്, എഴുത്തുകാര്‍ക്ക് ആദരവ് തുടങ്ങി വിവിധങ്ങളായ സെഷനുകളും ഒരുക്കുന്നുണ്ട്.

മാപ്പിള ഹെറിറ്റേജ് ലൈബ്രറി തയ്യാറാക്കിയ അറബി മലയാളം ബിബ്ലിയോഗ്രഫി പ്രകാശനവും ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ നടക്കും. മാപ്പിള മലയാളം, അറബി മലയാളം എന്നിങ്ങനെ അറിയപ്പെടുന്ന മലയാള ത്തിന്റെ കൈവഴികളിൽ ഒന്നിൻറെ സമഗ്രമായ ചരിത്ര രേഖയായാണ് ഈ ബിബ്ലിയോഗ്രഫി. പ്രകാശന പരിപാടിയില്‍ ചരിത്രകാരനും ഗ്രന്ഥ കാരനുമായ അബ്ദു റഹ്മാന്‍ മങ്ങാട് സംബന്ധിക്കും.

ലിറ്ററേച്ചർ ഫെസ്റ്റിൽ മഹാകവി പുലിക്കോട്ടില്‍ ഹൈദറിന്റെ അമ്പതാം ചരമ വാര്‍ഷിക ആചരണവും നടക്കും. പുലിക്കോട്ടില്‍ ഹൈദര്‍ ജന്മശതാബ്ദി ആഘോഷത്തിനു ശേഷം ഇതാദ്യമായി പ്രവാസ ലോകത്ത് നടക്കുന്ന ഏറ്റവും ഉചിതമായ അനുസ്മരണ പരിപാടി ആയിരിക്കും. മോയിന്‍ കുട്ടി വൈദ്യര്‍ക്കു ശേഷം മലയാള സാഹിത്യത്തിലെ ഒരു സവിശേഷ പാരമ്പര്യത്തെ നയിച്ച ജനകീയനായ കവിയാണ് പുലിക്കോട്ടില്‍ ഹൈദര്‍.

ലിറ്ററേച്ചര്‍ ഫെസ്റ്റിൻറെ സമാപന ദിവസം എം. ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിക്കും. യു. എ. ഇ. യിലെയും നാട്ടിലെയും എഴുത്തുകാരും കവികളും സാംസ്‌കാരിക പ്രമുഖരും വിവിധ സെഷനുകളില്‍ പങ്കെടുക്കും എന്നും സംഘാടകർ അറിയിച്ചു.

സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. ഹിദായത്തുള്ള, വൈസ് പ്രസിഡണ്ട് യു. അബ്ദുള്ള ഫാറൂഖി, ട്രഷറര്‍ ബി. സി. അബൂ ബക്കര്‍, ലിറ്ററേച്ചര്‍ സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്, പബ്ലിക് റിലേഷന്‍ സെക്രട്ടറി അഡ്വ. ഷറഫുദ്ധീന്‍, അബുദാബി കെ. എം. സി. സി. സെക്രട്ടറി ഷാനവാസ് പുളിക്കല്‍, സാഹിത്യ വിഭാഗം അംഗ ങ്ങളായ ജുബൈര്‍ വെള്ളാടത്ത്, അലി ചിറ്റയില്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം

ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു

January 6th, 2025

overseas-malayali-association-orma-dubai-bose-kunchery-literary-award-ePathram
ദുബായ് : സാംസ്കാരിക പ്രവർത്തകനായിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥം  ഓർമ ഏർപ്പെടുത്തിയ രണ്ടാമത് ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു. യു. എ. ഇ. യിലുള്ള മലയാളി പ്രവാസികൾക്കായി ഒരുക്കുന്ന രചനാ മത്സരത്തിൽ കഥ, യാത്രാ വിവരണം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുക. വിഷയ നിബന്ധനകൾ ഇല്ല. യു. എ. ഇ. നിയമങ്ങൾ അനുസരിച്ച് ആയിരിക്കണം.

മലയാളത്തിലുള്ള രചനകൾ A4 സൈസിൽ PDF ഫോർമാറ്റിൽ ആയിരിക്കണം. കൃതികൾ പരമാവധി അഞ്ച് പേജിൽ കവിയാത്തതും 10 -12 ഫോണ്ട് സൈസിലും ആയിരിക്കണം.

രചനകൾ ormaboseaward @ gmail. com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.

രചയിതാവിനെക്കുറിച്ചുള്ള യാതൊരു സൂചനകളും പ്രിന്റിൽ ഉൾപ്പെടുത്താൻ പാടില്ല. എഴുത്തുകാരൻ്റെ ഇന്ത്യയിലെയും യു. എ. ഇ. യിലെയും വിലാസം, മൊബൈൽ-വാട്സാപ്പ് നമ്പർ, ഇ-മെയിൽ, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ പ്രത്യേകമായി ഇ-മെയിൽ ചെയ്യണം. രചനകൾ ലഭിക്കേണ്ടതായ അവസാന തിയ്യതി 2025 ജനുവരി 15.

ഓർമ സാംസ്കാരിക കൂട്ടായ്മ, കേരള സാഹിത്യ അക്കാദമി യുടെ സഹകരണത്തോടെ 2025 ഫെബ്രുവരി 15,16 തീയ്യതികളിൽ ഒരുക്കുന്ന സാഹിത്യോത്സവ ത്തോട് അനുബന്ധിച്ചാണ് പുരസ്കാരം വിതരണം ചെയ്യുന്നത്. നാട്ടിൽ നിന്നുള്ള പ്രമുഖ എഴുത്തുകാർ ഉൾപ്പെടുന്ന ജൂറിയാണ് മൂല്യ നിർണ്ണയം നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :
പ്രദീപ് തോപ്പിൽ (055 917 2099), അഡ്വ. അപർണ്ണ ശ്രീജിത്ത് (054 435 5396), മിനേഷ് (058 920 4233)
എന്നിവരെ ബന്ധപ്പെടുക. Image Credit : FB Page

- pma

വായിക്കുക: , , ,

Comments Off on ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു

മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു

December 28th, 2024

kmcc-remembering-m-t-vasudevan-nair-ePathram

ദുബായ്: എഴുത്തിൻ്റെ കുലപതി എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ മലബാർ പ്രവാസി (യു. എ. ഇ.) കമ്മിറ്റി അനുശോചിച്ചു.

കാലാന്തരങ്ങൾക്കു സാക്ഷിയാവുന്ന അക്ഷരങ്ങൾ സമ്പുഷ്ടമാക്കിയ കൃതികളിലൂടെയും ചലച്ചിത്ര മേഖലയിൽ കാമ്പുള്ള തിരക്കഥകളിലൂടെയും പത്ര മാധ്യമങ്ങളിലെ ചിന്തോദ്ധീപമായ ലേഖനങ്ങളി ലൂടെയും ഭാഷണങ്ങളിലൂടെയും മലയാള ഭാഷയെ ലോകത്തിൻ്റെ ഉന്നതങ്ങളിൽ എത്തിച്ച മഹാ പ്രതിഭ യായിരുന്നു എം. ടി.

അദ്ദേഹത്തിൻ്റെ വിയോഗം മലയാള ഭാഷക്കും സാഹിത്യ-ചലച്ചിത്ര മേഖലക്കും നികത്താനാവാത്ത നഷ്ടമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. മലബാർ പ്രവാസി (യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട് അഡ്വ. മുഹമ്മദ് സാജിദ്, മലയിൽ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു

എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം

December 28th, 2024

kmcc-remembering-m-t-vasudevan-nair-ePathram
അബുദാബി : വിഖ്യാത സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായരുടെ വിയോഗം സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം എന്ന് അബുദാബി സംസ്ഥാന കെ. എം. സി. സി.

മലയാള സാഹിത്യത്തെ ലോകത്തിൻ്റെ ഉന്നതിയിൽ എത്തിച്ചാണ് എം. ടി. ഈ ലോകത്തോട് വിട പറയുന്നത്. സാഹിത്യത്തിൽ എന്ന പോലെ തന്നെ സാമൂഹിക സാംസ്കാരിക ഇടങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച എം. ടി. യുടെ ജീവിതത്തിൽ നിന്ന് പഴയ തലമുറക്കും പുതുതലമുറക്കും ഏറെ പഠിക്കാനുണ്ട്.

സാഹിത്യ പ്രേമികൾക്ക് വായനയുടെ വസന്തം തീർത്താണ് എം. ടി. വിട വാങ്ങുന്നത്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനു ശോചനവും രേഖപ്പെടുത്തുന്നതായി അബുദാബി കെ. എം. സി. സി. അനുശോചന കുറിപ്പിൽ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം

കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം

December 26th, 2024

ksc-drama-writing-competition-ePathram
അബുദാബി : പതിമൂന്നാമത് കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തോട് അനുബന്ധിച്ച് കേരള സോഷ്യൽ സെന്റർ ഏകാങ്ക നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിലെ പ്രവാസികളായ നാടക രചയിതാക്കൾക്കു പങ്കെടുക്കാം. 30 മിനുട്ട് അവതരണ ദൈർഘ്യമുള്ള രചനകളാണ് പരിഗണിക്കുക.

മൗലിക രചനകൾ ആയിരിക്കണം. ഏതെങ്കിലും കഥ, നോവൽ എന്നിവയെ അധികരിച്ചുള്ള രചനകൾ, മറ്റു നാടകങ്ങളുടെ വക ഭേദങ്ങൾ, വിവർത്തനങ്ങൾ എന്നിവ പാടില്ല. മതം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ പരാമർശിക്കാത്തതും യു. എ. ഇ. നിയമങ്ങൾക്ക് അനുസൃതം ആയിരിക്കണം.

രചയിതാവിൻ്റെ പേര്, പ്രൊഫൈൽ, പാസ്സ് പോർട്ട്-എമിറേറ്റ്സ് ഐ. ഡി. കോപ്പികൾ എന്നിവ അറ്റാച്ച് ചെയ്ത് 2025 ജനുവരി 10 നു മുൻപായി കേരള സോഷ്യൽ സെന്റർ ഓഫീസിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 02 631 44 55 (KSC Office), 055 5520683, 050 5806557. e-Mail : kscmails@gmail.com

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം

Page 3 of 4912345...102030...Last »

« Previous Page« Previous « ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
Next »Next Page » പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha