കോഴിക്കോട് : പ്രശസ്ത ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളി പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയില്‍ എന്ന പ്രദേശത്ത് കേളന്‍-ചെറു പെണ്ണ് ദമ്പതികളുടെ മകള്‍ വിളയില്‍ വത്സല ഇസ്ലാം മതം സ്വീകരിച്ച് ഫസീല എന്ന പേരില്‍ അറിയപ്പെട്ടു.
ഗായകനും സംഗീത സംവിധായകനുമായിരുന്ന വി. എം. കുട്ടി മാഷിന്‍റെ ശിക്ഷണ ത്തില്‍ ആയിരുന്നു വിളയില്‍ ഫസീലയുടെ വേദികളിലേക്കുള്ള അരങ്ങേറ്റം. മാപ്പിള പ്പാട്ടുകളിലൂടെ പ്രശസ്തയായി തീര്‍ന്ന വിളയില്‍ വല്‍സല പില്‍ക്കാലത്ത് നിരവധി സിനിമകളിലും പിന്നണി പാടിയിട്ടുണ്ട്.
ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ് മെന്‍റ് അവാര്‍ഡ്, മാപ്പിളകലാ അക്കാദമി പുരസ്കാരം, മാപ്പിള കലാ രത്നം അവാര്‍ഡ്, കൂടാതെ ഗള്‍ഫിലെ നിരവധി സംഘടനകളുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.