വിജയകാന്ത് അന്തരിച്ചു

December 28th, 2023

actor-vijayakanth-passes-away-ePathram

പ്രശസ്ത നടനും ഡി. എം. ഡി. കെ നേതാവുമായ വിജയ കാന്ത് (71) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സയിൽ ആയിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1952 ആഗസ്റ്റ് 25 ന് തമിഴ്‌ നാട്ടിലെ മധുരൈ  യിൽ ആയിരുന്നു വിജയ കാന്തിൻ്റെ ജനനം. വിജയരാജ് അളകര്‍ സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.

എം. എ. കാജാ സംവിധാനം ചെയ്ത് 1979 ല്‍ റിലീസ് ചെയ്ത ‘ഇനിക്കും ഇളമൈ’ ആയിരുന്നു ആദ്യ ചിത്രം. ഉഴവന്‍ മകന്‍, വൈദേഹി കാത്തിരുന്താള്‍, നൂറാവത് നാള്‍, വെട്രി, ക്യാപ്റ്റൻ പ്രഭാകർ, ഊമൈ വിഴിഗള്‍, പുലന്‍ വിചാരണൈ, ക്ഷത്രിയന്‍, വീരന്‍ വേലുത്തമ്പി, കൂലിക്കാരന്‍, സെന്തൂരപ്പൂവേ, എങ്കള്‍ അണ്ണ, ഗജേന്ദ്ര, ധര്‍മ്മപുരി, രമണ തുടങ്ങി 157 ചിത്രങ്ങളില്‍ അഭിനയിച്ചു. വിരുദഗിരി എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം (ഡി. എം. ഡി. കെ.) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപകൻ കൂടിയായിരുന്ന വിജയ കാന്ത് രണ്ട് തവണ എം. എൽ. എ. ആയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on വിജയകാന്ത് അന്തരിച്ചു

കാനം രാജേന്ദ്രൻ അന്തരിച്ചു

December 9th, 2023

kanam rajendran_epathram
കൊച്ചി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. പ്രമേഹം ബാധിച്ച് കൊച്ചി യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചര മണിയോടെ ആയിരുന്നു അന്ത്യം. മൃതദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കും.

തുടര്‍ന്ന് പൊതു ദര്‍ശനത്തിന് ശേഷം വിലാപ യാത്ര യായി സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടു പോകും. സി. പി. ഐ. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വെക്കും. ശേഷം മൃതദേഹം കാനത്തെ വീട്ടിൽ എത്തിക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍ സംസ്കരിക്കും.

- pma

വായിക്കുക: , ,

Comments Off on കാനം രാജേന്ദ്രൻ അന്തരിച്ചു

പി. വത്സല അന്തരിച്ചു

November 22nd, 2023

novelist-p-valsala-passes-away-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇരുപത്തി അഞ്ചോളം ചെറുകഥാ സമാഹാരങ്ങളും 17 നോവലുകളും എഴുതിയിട്ടുണ്ട്.

നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, കൂമന്‍ കൊല്ലി, ഉ​ണി​ക്കോ​ര​ൻ ച​തോ​പാ​ധ്യാ​യ, ക​റു​ത്ത മ​ഴ​ പെ​യ്യു​ന്ന താ​ഴ്‌​വ​ര, ആ​ഗ്​​നേ​യം, അ​ര​ക്കി​ല്ലം, ഗൗ​ത​മ​ൻ, പാ​ള​യം, ചാ​വേ​ർ, ന​മ്പ​റു​ക​ൾ, വി​ലാ​പം, പ​ഴ​യ​ പു​തി​യ ന​ഗ​രം, ആ​ന ​വേ​ട്ട​ക്കാ​ര​ൻ, അ​നു​പ​മ​യു​ടെ കാ​വ​ൽക്കാ​ര​ൻ, ഉ​ച്ച​യു​ടെ നി​ഴ​ൽ, ത​ക​ർച്ച എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​ കൃ​തി​ക​ൾ.

നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കൂടാതെ എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം, സി. വി. കുഞ്ഞി രാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവയും പി. വത്സലയെ തേടി എത്തി.

ആദ്യ രചനയായ ‘നെല്ല്’ (1972) കുങ്കുമം അവാര്‍ഡ് നേടിയിരുന്നു. ആദിവാസി സമൂഹങ്ങളുടെ കഥ പറയുന്ന ഈ നോവലിനു പി. വത്സല തന്നെ തിരക്കഥ എഴുതി രാമു കാര്യാട്ട് സിനിമയാക്കി.

- pma

വായിക്കുക: , , , ,

Comments Off on പി. വത്സല അന്തരിച്ചു

കലാഭവന്‍ ഹനീഫ് അന്തരിച്ചു

November 10th, 2023

actor-kalabhavan-haneef-passes-away-ePathram

കൊച്ചി : പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. കൊച്ചി മട്ടാഞ്ചേരി സ്വദേശിയാണ്. ശ്വാസ കോശ സംബന്ധമായ രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് അന്ത്യം. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് ശാദി മഹലില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം പതിന്നര മണിയോടെ മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.

മിമിക്രി വേദികളിലും പിന്നീട് നാടകങ്ങളിലൂടെയും കലാ രംഗത്ത് സജീവമായി തുടര്‍ന്ന് കൊച്ചിന്‍ കലാഭവനിലെ മിമിക്സ് പരേഡ് ടീമിലും തുടര്‍ന്ന് സിനിമയിലും ഹനീഫ് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. നൂറ്റി അമ്പതോളം ജനപ്രിയ സിനിമകളിൽ അഭിനയിച്ചു.

- pma

വായിക്കുക: , , ,

Comments Off on കലാഭവന്‍ ഹനീഫ് അന്തരിച്ചു

ഗായിക റംലാ ബീഗം അന്തരിച്ചു

September 27th, 2023

singer-ramla-beegum-passes-away-ePathram
കോഴിക്കോട് : പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ആദ്യകാല കഥാപ്രസംഗ കലാകാരിയുമായ റംലാ ബീഗം (85) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഥാപ്രസംഗ ങ്ങളിലൂടെയും മാപ്പിള പ്പാട്ടുകളിലൂ ടെയും മാപ്പിള കലാ സാഹിത്യത്തെ സമ്പന്നമാക്കിയ കലാകാരിയാണ് റംലാ ബീഗം.

ആലപ്പുഴ സക്കറിയ ബസാറിലെ ഹുസൈന്‍ യൂസഫ് യമാന – മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനനം. ഏഴു വയസ്സു മുതൽ അമ്മാവൻ സത്താർ ഖാന്‍റെ കീഴില്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ റംല ബീഗം ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.

കാഥികൻ വി. സാംബ ശിവന്‍റെ തബലിസ്റ്റും ഗായകനുമായിരുന്ന അബ്ദുൽ സലാം മാസ്റ്ററുമായി വിവാഹിതയായ ശേഷം1963 മുതല്‍ കഥാപ്രസംഗ രംഗത്തേക്കും മാപ്പിള പ്പാട്ടിലും സജീവമായി.

എച്ച്‌. എം. വി. റെക്കോഡുകളിലെ പാട്ടുകള്‍ ഹിറ്റുകള്‍ ആയി. അഞ്ഞൂറോളം ഓഡിയോ കെസറ്റുകളിലും ഗള്‍ഫിലും മറ്റു ദേശങ്ങളി ലുമായി ആയിരക്കണക്കിനു വേദികളിലും പാടി. ഇസ്ലാമിക ചരിത്രം പറയുന്ന 20 കഥാ പ്രസംഗങ്ങള്‍ റംലാ ബീഗം അവതരിപ്പിച്ചു.

ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ എന്ന കഥാ പ്രസംഗമാണ് ഏറെ ശ്രദ്ധേയം. ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി എന്നീ കൃതികളും കഥാപ്രസംഗ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാഡമി, ഫോക് ലോര്‍ അക്കാഡമി, മാപ്പിള കലാ അക്കാഡമിയുടേയും പുരസ്കാരങ്ങളും കെ. എം. സി. സി. ഉള്‍പ്പെടെ ഗള്‍ഫിലെ നിരവധി സംഘടനകളുടേയും പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി.

- pma

വായിക്കുക: , , ,

Comments Off on ഗായിക റംലാ ബീഗം അന്തരിച്ചു

Page 4 of 40« First...23456...102030...Last »

« Previous Page« Previous « ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദാ റഹ്‌മാന്
Next »Next Page » ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha