സ്വാതന്ത്ര്യ സമര സേനാനി കെ. ഇ. മാമ്മന്‍ അന്തരിച്ചു

July 26th, 2017

തിരുവനന്തപുരം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി യും അറിയ പ്പെടുന്ന ഗാന്ധി യനുമായ കെ. ഇ.മാമ്മന്‍ അന്തരിച്ചു. 96 വയസ്സാ യിരുന്നു. നെയ്യാറ്റിന്‍ കര യിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ച് രാവിലെ 11 മണി യോടെ യായി രുന്നു അന്ത്യം.

കേരള ത്തിലെ മദ്യ വിരുദ്ധ സമര ങ്ങളുടെ മുന്നണി പ്പോരാളി യായിരുന്നു ഗാന്ധിയ നായ ഇദ്ദേഹം. ക്വിറ്റ് ഇന്ത്യ സമര ത്തിലും തിരുവിതാം കൂർ ദിവാൻ സർ സി. പി. ക്ക് എതിരായ പോരാട്ട ത്തിലും പങ്കെടു ത്തി ട്ടുണ്ട്.

കെ. ടി. ഈപ്പന്‍റെയും കുഞ്ഞാണ്ടമ്മ യുടെയും ഏഴു മക്കളിൽ ആറാമത്തെ മകന്‍ ആയിട്ടാണ് 1921 ജൂലൈ 31ന് കണ്ട ത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ. ഇ. മാമ്മൻ ജനിച്ചത്.

അവിവാഹിതനായ കെ. ഇ. മാമ്മന്‍, സഹോദരന്‍ കെ. ഇ. ഉമ്മന്റെ മകന്റെ കൂടെ ആയി രുന്നു താമസം.

- pma

വായിക്കുക: , ,

Comments Off on സ്വാതന്ത്ര്യ സമര സേനാനി കെ. ഇ. മാമ്മന്‍ അന്തരിച്ചു

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

July 23rd, 2017

കൊച്ചി : എന്‍. സി. പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യിൽ ഞായറാഴ്ച രാവിലെ 6.45 നാണ് അന്ത്യം.

കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രി യില്‍ കഴിഞ്ഞ ഒരു മാസ മായി അദ്ദേഹം ചികിത്സ യിലായി രുന്നു. വിദഗ്ദ ചികില്‍സ ക്കായി എറണാ കുള ത്തേക്ക് മാറ്റുക യായി രുന്നു. കോട്ടയം തിരുനക്കര മൈതാനത്ത് ഭൗതിക ശരീരം പൊതു ദര്‍ശന ത്തിന് വെക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പില്‍ സംസ്കരിക്കും.

കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ ലക്ഷ്മി ക്കുട്ടി ദമ്പതി കളുടെ മകനായി 1952 ല്‍ ജനിച്ച വിജയന്‍, കെ. എസ്​. യു. വിലൂടെ പൊതു രംഗത്ത് എത്തി. കോണ്‍ഗ്രസി ലൂടെയാണ് രാഷ്ട്രീ യ ത്തില്‍ പ്രവേശിച്ചത്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്ന പ്പോള്‍ എ. കെ. ആന്റണി യോ ടൊപ്പം കോണ്‍ ഗ്രസ് എസ്സിന്റെ ഭാഗമായി മാറി. പിന്നീട് എന്‍. സി. പി. യിലൂടെ ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു വരിക യായിരുന്നു. രണ്ട് തവണ കോട്ടയം ജില്ല കൗണ്‍സി ലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2001ൽ കെ. എം. മാണിക്ക് എതി​രെ പാലാ യിൽ മത്​സരിച്ച്​ തോറ്റ ശേഷം പിന്നീട്​ തെരഞ്ഞെടുപ്പ്​ രംഗത്ത് ഉണ്ടായിട്ടില്ല. കോൺഗ്രസ് (എസ്) ജില്ലാ പ്രസി‍ഡന്റ്, ദേശീയ സമിതി അംഗം, കേന്ദ്ര പൊതു മേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ പദവി കള്‍ വഹി ച്ചിട്ടുണ്ട്.

വള്ളിച്ചിറ നെടിയാ മറ്റ ത്തിൽ ചന്ദ്ര മണി യാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കൾ.

- pma

വായിക്കുക: ,

Comments Off on ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കോലായ യുടെ ‘അസ്മോ പുത്തന്‍ചിറ അനുസ്മരണം’ വ്യാഴാഴ്ച

May 11th, 2017

asmo-remembering-kolaya-new-logo-ePathram
അബുദാബി : യു. എ. ഇ. യിലെ സാംസകാരിക രംഗത്ത് നിറ സാന്നിദ്ധ്യ മായിരുന്ന കവി അസ്മോ പുത്തന്‍ചിറ യുടെ രണ്ടാം ചരമ വാര്‍ഷിക ത്തോട് അനു ബന്ധിച്ച് ‘കോലായ’ യുടെ ആഭി മുഖ്യത്തില്‍ ‘അസ്‌മോ ഒരോർമ്മ’ എന്ന പേരില്‍ അനുസ്മരണം നടത്തുന്നു.

poet-asmo-puthenchira-ePathram

മെയ് 11 വ്യാഴാഴ്ച വൈകുന്നേരം 7:30 അബു ദാബി അഡ്മ ഓഫീസിനു എതിര്‍ വശത്തുള്ള കോർണിഷ് പാർ ക്കിൽ വെച്ച് നടത്തുന്ന കൂട്ടായ്‌മയില്‍ അസ്മോ പുത്തന്‍ ചിറ യുടെ സുഹൃ ത്തുക്കളും സാംസ്‌കാരിക പ്രവര്‍ ത്തകരും പങ്കെടുക്കും.

വിവര ങ്ങള്‍ക്ക് 052 53 92 923, 056 79 31 300.

- pma

വായിക്കുക: , , ,

Comments Off on കോലായ യുടെ ‘അസ്മോ പുത്തന്‍ചിറ അനുസ്മരണം’ വ്യാഴാഴ്ച

ഫുജൈറ ഉപഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ സായ്ദ് അല്‍ ശര്‍ഖി അന്തരിച്ചു

March 30th, 2017

fujaira-deputy-ruler-sheikh-hamad-bin-saif-al-sharqi-ePathram
ഫുജൈറ : ഉപ ഭരണാധി കാരി ശൈഖ് ഹമദ് ബിന്‍ സൈഫ് അല്‍ ശര്‍ഖി നിര്യാ തനായി. ഇന്നലെ (ബുധനാഴ്ച) രാത്രി യായി രുന്നു അന്ത്യം സംഭവിച്ചത് എന്ന് ഫുജൈറ ഭരണാധി കാരി യുടെ ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച മധ്യാഹ്ന നിസ്കാര ശേഷം ഫുജൈറ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജി ദിൽ മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥ നയും നടക്കും.

സുപ്രീം കൗണ്‍സിൽ അംഗവും ഫുജൈറ ഭരണാധി കാരി യുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി റമീലാ പാലസില്‍ അനുശോചനം സ്വീക രിക്കും. ഉപ ഭരണാധി കാരി യുടെ മരണ ത്തില്‍ ഫുജൈറ യില്‍ 3 ദിവ സത്തെ ദുഖാ ചരണം പ്രഖ്യാപിച്ചു. ആദര സൂചക മായി യു. എ. ഇ. യുടെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.

Image Credit : WAM

- pma

വായിക്കുക: ,

Comments Off on ഫുജൈറ ഉപഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ സായ്ദ് അല്‍ ശര്‍ഖി അന്തരിച്ചു

കോവിലന്‍ അന്തരിച്ചു

June 2nd, 2010

kovilanഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരി നടുത്തുള്ള കണ്ടാണി ശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണി ശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലിമെന്‍ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ല്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 – 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

‘തോറ്റങ്ങള്‍’ എന്ന നോവലിന് 1972ലും, ‘ശകുനം’ എന്ന കഥാ സമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ ‘തട്ടകം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍. വി. പുരസ്കാരവും വയലാര്‍ പുരസ്കാരവും ‘തട്ടകം’ നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന് സമ്മാനിച്ചിരുന്നു.

മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത് – 1995), എ. പി. കുളക്കാട് പുരസ്‌കാരം (1997- തട്ടകം), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1997) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവ കോവിലന്റെ പ്രശസ്തമായ കൃതികളാണ്.

- pma

വായിക്കുക: , , ,

Comments Off on കോവിലന്‍ അന്തരിച്ചു

Page 43 of 43« First...102030...3940414243

« Previous Page
Next » മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha