ഇ. അഹമ്മദ് എം. പി. അന്തരിച്ചു

February 1st, 2017

muslim-league-president-e-ahmed-mp-ePathram
ന്യൂദല്‍ഹി : മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രി യുമായ ഇ. അഹമ്മദ് എം. പി. അന്തരിച്ചു. 78 വയസ്സു ണ്ടായിരുന്നു. ചൊവ്വാഴ്ച പാര്‍ല മെന്റില്‍ രാഷ്ട്ര പതി യുടെ നയ പ്രഖ്യാപന പ്രസംഗ ത്തിനി ടയില്‍ കുഴഞ്ഞു വീണിരുന്ന അദ്ദേഹത്തെ ന്യൂദല്‍ഹി രാം മനോഹര്‍ ലോഹ്യ ആശു പത്രി യില്‍ പ്രവേശി പ്പിക്കുക യായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണി യോടെ മരണം സ്ഥിരീകരിച്ചു.

മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ മരണ സമയത്ത് സമീപ ത്തു ണ്ടാ യി രുന്നു.12 മണിക്കൂ റോളം വെന്‍റി ലേറ്റ റിന്‍െറ സഹായ ത്തോടെ ജീവന്‍ നില നിര്‍ത്തിയ ഇ. അഹ മ്മദിനെ ബ്രെയിന്‍ വേവ് ടെസ്റ്റ് നടത്തിയ ശേഷ മാണ് മരണം സ്ഥിരീ കരിച്ചത്.

ബുധനാഴ്ച ദല്‍ഹിയിലും കോഴി ക്കോടും പൊതുദ ര്‍ശനത്തിന് വെക്കുന്ന മൃത ദേഹം ഖബറടക്ക ത്തിനായി സ്വദേശ മായ കണ്ണൂരി ലേക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , , ,

Comments Off on ഇ. അഹമ്മദ് എം. പി. അന്തരിച്ചു

പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു

January 14th, 2017

saudi-prince-mohammed-bin-faisal-ePathram
റിയാദ് : സൗദി അറേബ്യ യിലെ പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു എന്ന് സൗദി രാജ കോടതി അറിയിച്ചു. 

മക്ക ഹറം പള്ളി യിൽ വെച്ച് ശനിയാഴ്ച അസറിനു ശേഷം മയ്യിത്ത്‌ നിസ്‌കാരം നടക്കും.

സൗദി അറേബ്യ യുടെ ഭരണ ത്തിൽ പങ്കാളി യായി കാർഷിക ജല മന്ത്രി യായി രുന്ന പ്രിൻസ് മുഹ മ്മദ്‌ ബിൻ ഫൈസൽ രാജ്യ പുരോഗതി യിൽ നിരവധി സംഭാ വന കൾ നൽകി യിരുന്നു.

1970 ൽ ഉപ്പു ജല ശുദ്ധീ കരണ വിഭാഗ ത്തിന്റെചുമതല യേൽ ക്കു കയും തുടർന്ന് 1974 ൽ ഉപ്പു ശുദ്ധീ കരണ കോർപ്പ റേഷൻ സ്ഥാപി ക്കുകയും ചെയ്തു.

- pma

വായിക്കുക: , ,

Comments Off on പ്രിൻസ് മുഹമ്മദ്‌ ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ്‌ അൽ സഊദ്‌ അന്തരിച്ചു

മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം

January 3rd, 2017

അബുദാബി : പ്രവാസ മണ്ണില്‍ വെച്ച് മരണ പ്പെടുന്ന മലയാളി കളുടെ മൃത ദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടു ക്കണം എന്ന് സാമൂഹ്യ പ്രവര്‍ ത്തക യും സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗവു മായ ഷാഹിദ കമാല്‍.

അബുദാബി കേരള സോഷ്യല്‍ സെന്ററി ന്റേയും ശക്തി തിയ്യറ്റേ ഴ്സി ന്റേ യും സംയുക്ത ആഭി മുഖ്യത്തില്‍ നല്‍കിയ സ്വീകര ണത്തി പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അവര്.

മറ്റു രാജ്യ ങ്ങളിൽ പൗരൻ മാരുടെ മൃത ദേഹ ങ്ങൾ നാട്ടില്‍ എത്തി ക്കു ന്നതി നുള്ള പൂർണ്ണ ഉത്തര വാദിത്തം അതതു രാജ്യങ്ങള്‍ ഏറ്റെ ടുക്കു മ്പോൾ സർ ക്കാറു കള്‍ ഇക്കാര്യ ത്തിൽ നടപടി ക ളൊ ന്നും സ്വീകരി ക്കുന്നില്ല എന്നതു ഖേദ കര മാണ്.

കോഴിക്കോട്ടേ ക്കു കിലോയ്‌ക്ക് 16 ദിർഹം, കൊച്ചി യിലേക്ക് 17 ദിർഹം, തിരു വനന്ത പുര ത്തേക്ക് 18 ദിർഹം എന്നീ നില യിൽ മൃത ദേഹ ത്തെ കിലോ ഗ്രാം തൂക്ക ത്തിൽ വില നിശ്ചയി ക്കുന്ന തു ഹൃദയ ഭേദ കമാണ്.

ഭൌതിക ശരീരം എംബാം ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മേല്‍ പറഞ്ഞ തുക നല്‍കാന്‍ കഴിയാത്ത ഒരു കക്കത്ത ക്കാരന്റെ മൂന്നു മാസം പഴക്കം ചെന്ന ഭൌതിക ശരീ രവും കാണാനിട യായി എന്നും ഷാഹിദ കമാല്‍ പറഞ്ഞു.

ലോകത്തിനും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക യായിട്ടുള്ള കേരളം ഇക്കാര്യത്തിലും ഒരു മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യാ ഗവര്‍ണ്‍ മെന്റിനു മാതൃക ആവണം എന്നും ജന പക്ഷത്തു നിന്ന് പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ പിണറായി സര്‍ക്കാരിന് അതിനു കഴിയും എന്നും അവര്‍ പ്രത്യാശ പകടിപ്പിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്‌മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. മുൻ പ്രസിഡന്റ് കെ. ബി. മുരളി, ശക്‌തി ആക്‌ടിംഗ് പ്രസി ഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്‌തി ജനറൽ സെക്രട്ടറി സുരേഷ് പാടൂർ, സെന്റർ കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീർ, പൊന്നാനി ഗ്രാമീണ സഹ കരണ ബാങ്ക് പ്രസി ഡന്റ് ടി. എം. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം

കോവിലന്‍ അന്തരിച്ചു

June 2nd, 2010

kovilanഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരി നടുത്തുള്ള കണ്ടാണി ശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണി ശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലിമെന്‍ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ല്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 – 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

‘തോറ്റങ്ങള്‍’ എന്ന നോവലിന് 1972ലും, ‘ശകുനം’ എന്ന കഥാ സമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ ‘തട്ടകം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍. വി. പുരസ്കാരവും വയലാര്‍ പുരസ്കാരവും ‘തട്ടകം’ നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന് സമ്മാനിച്ചിരുന്നു.

മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത് – 1995), എ. പി. കുളക്കാട് പുരസ്‌കാരം (1997- തട്ടകം), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1997) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവ കോവിലന്റെ പ്രശസ്തമായ കൃതികളാണ്.

- pma

വായിക്കുക: , , ,

Comments Off on കോവിലന്‍ അന്തരിച്ചു

Page 40 of 40« First...102030...3637383940

« Previous Page
Next » മഹേന്ദ്ര സിംഗ് ധോണി വിവാഹിത നായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha