കൊച്ചി : എന്‍. സി. പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യിൽ ഞായറാഴ്ച രാവിലെ 6.45 നാണ് അന്ത്യം.
കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രി യില്‍ കഴിഞ്ഞ ഒരു മാസ മായി അദ്ദേഹം ചികിത്സ യിലായി രുന്നു. വിദഗ്ദ ചികില്‍സ ക്കായി എറണാ കുള ത്തേക്ക് മാറ്റുക യായി രുന്നു. കോട്ടയം തിരുനക്കര മൈതാനത്ത് ഭൗതിക ശരീരം പൊതു ദര്‍ശന ത്തിന് വെക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പില്‍ സംസ്കരിക്കും.
കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ ലക്ഷ്മി ക്കുട്ടി ദമ്പതി കളുടെ മകനായി 1952 ല്‍ ജനിച്ച വിജയന്‍, കെ. എസ്. യു. വിലൂടെ പൊതു രംഗത്ത് എത്തി. കോണ്‍ഗ്രസി ലൂടെയാണ് രാഷ്ട്രീ യ ത്തില്‍ പ്രവേശിച്ചത്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്ന പ്പോള്‍ എ. കെ. ആന്റണി യോ ടൊപ്പം കോണ്‍ ഗ്രസ് എസ്സിന്റെ ഭാഗമായി മാറി. പിന്നീട് എന്‍. സി. പി. യിലൂടെ ഇടതു മുന്നണിയില്‍ പ്രവര്‍ത്തിച്ചു വരിക യായിരുന്നു. രണ്ട് തവണ കോട്ടയം ജില്ല കൗണ്‍സി ലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2001ൽ കെ. എം. മാണിക്ക് എതിരെ പാലാ യിൽ മത്സരിച്ച് തോറ്റ ശേഷം പിന്നീട് തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായിട്ടില്ല. കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, കേന്ദ്ര പൊതു മേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ പദവി കള്‍ വഹി ച്ചിട്ടുണ്ട്.
വള്ളിച്ചിറ നെടിയാ മറ്റ ത്തിൽ ചന്ദ്ര മണി യാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കൾ.