ഷാർജ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ക്കുറിച്ചുള്ള മൂന്നു പുസ്തക ങ്ങള്‍ നവംബര്‍ 2 വ്യാഴം രാത്രി 9.30 ന് ഷാർജ പുസ്തക മേള യിലെ ഇന്‍റ ലക്ച്വല്‍ ഹാളിൽ പ്രകാശനം ചെയ്യും.
ശിഹാബ് തങ്ങളെ കുറിച്ച് അടുത്ത റിയു വാൻ ഉതകും വിധ ത്തിൽ മലയാളം കൂടാതെ അറബിക്, ഇംഗ്ലീഷ് ഭാഷ കളിലുള്ള മൂന്ന് പുസ്തക ങ്ങളാണ് പുറ ത്തിറക്കു ന്നത്.
‘സ്നേഹാക്ഷര ക്കൂട്ടിലെ ശിഹാബ് തങ്ങള്‍’ എന്ന പേരില്‍ ചിത്ര കഥാ രൂപത്തില്‍ മലയാള ത്തിലുള്ള പുസ്തക വും ‘ഫീ ദിഖ് രി സയ്യിദ് ശിഹാബ്’ എന്ന പേരില്‍ അറബി യിലും (രചന : കെ. എം. അലാ വുദ്ദീന്‍ ഹുദവി) ‘സ്ലോഗന്‍ സ് ഓഫ് ദ സേജ്’ എന്ന പേരില്‍ ഇംഗ്ലീഷിലും (രചന: മുജീബ് ജയ്ഹൂണ്‍) പുസ്തകം പ്രസിദ്ധീ കരിക്കും.