അബുദാബി : വർഗ്ഗീയതക്കും മാഫിയ രാഷ്ട്രീയ ത്തിനും അഴിമതിക്കും എതിരെ ശക്ത മായ നിലപാടു കൾ എടുത്ത മുതിർന്ന മാധ്യമ പ്രവർത്ത കയും ആക്ടി വിസ്റ്റു മായ ഗൗരി ലങ്കേഷിനെ വെടി വെച്ചു കൊന്നു എന്ന വാർത്ത ഞെട്ടിക്കുന്ന താണ്.
ഗോവിന്ദ് പൻസാരേ, നരേന്ദ്ര ഢബോൽക്കർ, എം. എം. കൽബുർഗി എന്നി വർക്ക്‌ശേഷം ഇത്തര ത്തിൽ നാലാ മത്തെ കൊല പാതക മാണ് വളരെ ക്കുറഞ്ഞൊരു കാല യള വിൽ നമ്മുടെ രാജ്യത്ത് നടന്നത്.
ഈ അവസ്ഥ ഭീതി ജനിപ്പിക്കുന്നു. ഏറെ ക്കാലമായി നാം അത്ര പരിക്കില്ലാതെ കാത്ത് സൂക്ഷിച്ചു പോകുന്ന മത നിരപേക്ഷ നില പാടു കൾക്ക് മീതെ കരി നിഴൽ വീഴ്ത്തി ക്കൊണ്ട് ഉണ്ടായി ക്കൊണ്ടി രിക്കുന്ന ഇത്തരം ഫാസിസ്റ്റ് അക്രമ ങ്ങൾക്ക് എതിരെ എല്ലാവരും രംഗത്തു വരണം.
മനുഷ്യാവകാശ ങ്ങൾക്കും മത നിരപേക്ഷതക്കും അഭി പ്രായ സ്വാതന്ത്ര്യ ത്തിനും വേണ്ടി ശബ്ദി ക്കുന്ന വരെ ഇല്ലാ താക്കുന്ന കൊടിയ ഫാസിസ്റ്റ് ആക്രമണ ങ്ങൾക്ക് എതിരെ വമ്പിച്ച പ്രതി രോധവും ജന രോഷവും ഉണ്ടാ യില്ലാ എങ്കിൽ ഭാവി ഇരുട്ടി ലാകും.
ഗൗരി ലങ്കേഷിന്റെ കൊല പാതക ത്തിൽ അബു ദാബി കേരള സോഷ്യൽ സെന്റർ ശക്ത മായി പ്രതി ഷേധി ക്കുന്നു എന്ന് പ്രസിഡണ്ട് പി. പത്മനാഭൻ ആക്ടിംഗ് സെക്രട്ടറി അജീബ് പരവൂർ എന്നിവർ അറിയിച്ചു .
കൊലപാതകി കളെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമ ത്തിന് മുന്നിൽ കൊണ്ടു വരണം എന്നും കർണ്ണാടക മുഖ്യ മന്ത്രി യോടും ആഭ്യന്തര മന്ത്രി യോടും അബുദാബി കേരള സോഷ്യൻ സെന്റർ ആവശ്യപ്പെടുന്നു.