കോലായ യുടെ ‘അസ്മോ പുത്തന്‍ചിറ അനുസ്മരണം’ വ്യാഴാഴ്ച

May 11th, 2017

asmo-remembering-kolaya-new-logo-ePathram
അബുദാബി : യു. എ. ഇ. യിലെ സാംസകാരിക രംഗത്ത് നിറ സാന്നിദ്ധ്യ മായിരുന്ന കവി അസ്മോ പുത്തന്‍ചിറ യുടെ രണ്ടാം ചരമ വാര്‍ഷിക ത്തോട് അനു ബന്ധിച്ച് ‘കോലായ’ യുടെ ആഭി മുഖ്യത്തില്‍ ‘അസ്‌മോ ഒരോർമ്മ’ എന്ന പേരില്‍ അനുസ്മരണം നടത്തുന്നു.

poet-asmo-puthenchira-ePathram

മെയ് 11 വ്യാഴാഴ്ച വൈകുന്നേരം 7:30 അബു ദാബി അഡ്മ ഓഫീസിനു എതിര്‍ വശത്തുള്ള കോർണിഷ് പാർ ക്കിൽ വെച്ച് നടത്തുന്ന കൂട്ടായ്‌മയില്‍ അസ്മോ പുത്തന്‍ ചിറ യുടെ സുഹൃ ത്തുക്കളും സാംസ്‌കാരിക പ്രവര്‍ ത്തകരും പങ്കെടുക്കും.

വിവര ങ്ങള്‍ക്ക് 052 53 92 923, 056 79 31 300.

- pma

വായിക്കുക: , , ,

Comments Off on കോലായ യുടെ ‘അസ്മോ പുത്തന്‍ചിറ അനുസ്മരണം’ വ്യാഴാഴ്ച

ഫുജൈറ ഉപഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ സായ്ദ് അല്‍ ശര്‍ഖി അന്തരിച്ചു

March 30th, 2017

fujaira-deputy-ruler-sheikh-hamad-bin-saif-al-sharqi-ePathram
ഫുജൈറ : ഉപ ഭരണാധി കാരി ശൈഖ് ഹമദ് ബിന്‍ സൈഫ് അല്‍ ശര്‍ഖി നിര്യാ തനായി. ഇന്നലെ (ബുധനാഴ്ച) രാത്രി യായി രുന്നു അന്ത്യം സംഭവിച്ചത് എന്ന് ഫുജൈറ ഭരണാധി കാരി യുടെ ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച മധ്യാഹ്ന നിസ്കാര ശേഷം ഫുജൈറ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജി ദിൽ മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥ നയും നടക്കും.

സുപ്രീം കൗണ്‍സിൽ അംഗവും ഫുജൈറ ഭരണാധി കാരി യുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി റമീലാ പാലസില്‍ അനുശോചനം സ്വീക രിക്കും. ഉപ ഭരണാധി കാരി യുടെ മരണ ത്തില്‍ ഫുജൈറ യില്‍ 3 ദിവ സത്തെ ദുഖാ ചരണം പ്രഖ്യാപിച്ചു. ആദര സൂചക മായി യു. എ. ഇ. യുടെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.

Image Credit : WAM

- pma

വായിക്കുക: ,

Comments Off on ഫുജൈറ ഉപഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ സായ്ദ് അല്‍ ശര്‍ഖി അന്തരിച്ചു

അബുദാബി യില്‍ വാഹനം ഇടിച്ച് മലയാളി യുവതി മരിച്ചു

March 10th, 2017

accident-graphic
അബുദാബി : തലസ്ഥാന നഗരിയില്‍ വാഹനം ഇടിച്ച് മലയാളി യുവതി മരിച്ചു. ചാലക്കുടി ആളൂരിലെ ജയിംസ് – ഷൈല ദമ്പതികളുടെ മകൾ സ്മൃതി (25) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം ബസ്സ് സ്റ്റേഷന് സമീപം റോഡ് മുറിച്ചു കടക്കു മ്പോൾ കാര്‍ ഇടിക്കുക യായിരുന്നു. പരു ക്കേറ്റ സ്മൃതിയെ ഉടൻ ആശു പത്രി യിൽ എത്തിച്ചു എങ്കിലും രക്ഷി ക്കുവാ നായില്ല.

രണ്ടു വർഷ മായി റെന്റ് – എ – കാർ കമ്പനി യിൽ ജോലി ചെയ്തു വരിക യായി രുന്നു. നിയമ നട പടി കള്‍ക്കു ശേഷം മൃത ദേഹം നാട്ടി ലേക്ക് കൊണ്ടു പോകും എന്ന് ബന്ധു ക്കൾ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on അബുദാബി യില്‍ വാഹനം ഇടിച്ച് മലയാളി യുവതി മരിച്ചു

അസ്മോ പുത്തൻചിറ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു

February 28th, 2017

poet-asmo-puthenchira-ePathram
ദുബായ് : യൂണിക്‌ ഫ്രണ്ട്സ് ഓഫ് കേരള (യു. എഫ്. കെ.) യു. എ. ഇ. യിലെ പ്രവാസി കള്‍കായി ഏർപ്പെ ടുത്തിയ അസ്മോ പുത്തൻ ചിറ സ്മാരക കവിതാ പുര സ്കാരം പ്രഖ്യാ പിച്ചു.

ufk-asmo-puthenchira-poetry-award-ePathram

ഷീബാ ഷിജു വിന്റെ ‘ഒസ്യത്ത്’ എന്ന കവിത യാണ്‍ ഒന്നാം സമ്മാനം നേടി യത്. മനീഷ് നരണിപ്പുഴ യുടെ ‘ഒറ്റ ഫ്രെയി മിലും ഒതുങ്ങാതെ’ എന്ന കവിത രണ്ടാം സ്ഥാനവും സൈഫുദ്ദീൻ തൈക്കണ്ടി യുടെ ‘സ്വാതന്ത്യം’ എന്ന കവിത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മാർച്ച് മൂന്ന് വെള്ളിയാഴ്ച ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ സംഘടിപ്പി ക്കുന്ന ‘സ്നേഹ സായാഹ്നം’എന്ന പരിപാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാ രങ്ങൾ സമ്മാ നിക്കും.

എഴുത്തു കാരനും മാധ്യമ പ്രവർത്ത കനു മായ ജയറാം സ്വാമി അദ്ധ്യ ക്ഷനും പി. ശിവ പ്രസാദ്, രാജേഷ് ചിത്തിര, ഗിരിജാ നവനീത്, സി. പി. അനിൽ കുമാർ, ഹണി ഭാസ്കരൻ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് വിജയി കളെ തീരുമാനിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on അസ്മോ പുത്തൻചിറ സ്മാരക കവിതാ പുരസ്കാരം പ്രഖ്യാപിച്ചു

യു. എ. ഇ. സൈനികന് യെമനില്‍ വീര മൃത്യു

February 25th, 2017

അബുദാബി : സൗദി അറേബ്യ യുടെ നേതൃത്വ ത്തിലുള്ള സഖ്യ സേന യുടെ ഭാഗ മായി യെമ നിൽ കലാപ കാരി കള്‍ക്ക് എതിരേ നിയോഗി ക്കപ്പെട്ട സെര്‍ജന്റ് ഖാലിദ് അലി ഗാരിബ് അൽ ബലൂഷി കൃത്യ നിര്‍വ്വഹ ണത്തി നിടെ വീര മൃത്യു വരിച്ച തായി യു. എ. ഇ. സായുധ സേന യുടെ ജനറൽ കമാൻഡ് അറിയിച്ചു. സേന യിലെ മികച്ച പോരാളി കളിൽ ഒരാളാ യാണ് ഖാലിദ് അറി യപ്പെട്ടി രുന്നത്.

ഖാലിദ് അലി ഗാരിബ് അല്‍ ബലൂഷി യുടെ മരണ ത്തില്‍ യു. എ. ഇ. സായുധ സേന ജനറല്‍ കമാന്‍ഡ് അനുശോ ചിച്ചു. അദ്ദേഹ ത്തിന്‍െറ ആത്മാവിന് നിത്യ ശാന്തി ക്കായി പ്രാര്‍ത്ഥിച്ചു.

 

 

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. സൈനികന് യെമനില്‍ വീര മൃത്യു

Page 39 of 41« First...102030...3738394041

« Previous Page« Previous « സോഷ്യല്‍ മീഡിയ കളിൽ അതിരു വിട്ടാൽ കടുത്ത ശിക്ഷ : അബുദാബി പോലീസ്
Next »Next Page » മുഖ്യ മന്ത്രി പിണറായി വിജയൻ കർണ്ണാടകയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha