ദുബായ് : ചിരന്തര സാംസ്കാരിക വേദി യു. എ. ഇ. എക്സ്ചേഞ്ചുമായി സഹകരിച്ചു ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന മാധ്യമ പുരസ്കാര ത്തിന് വി. എം. സതീഷ്, പ്രമദ് ബി. കുട്ടി എന്നിവര്‍ അര്‍ഹരായി.
ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ ഊന്നിയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനം, ജീവകാരുണ്യ റിപ്പോര്‍ട്ടുകള്‍ എന്നിവ പരിഗണിച്ചാണ് വി. എം. സതീഷിനെ പുരസ്കാര ത്തിന് തെരഞ്ഞെടുത്തത്. എമിറേറ്റ്സ് 24/7 സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ് വി. എം. സതീഷ്. ദുബായിലെ മാധ്യമ പ്രവര്‍ത്ത കരുടെ കൂട്ടായ്മ ഇന്ത്യന്‍ മീഡിയ ഫോറം (IMF) വൈസ് പ്രസിഡന്‍റാണ്.
മനോരമ ന്യൂസ് ക്യാമറ മാനാണ് പ്രമദ് ബി. കുട്ടി. ശരീരം തളര്‍ന്ന് നാലു മാസം ദുബായ് റാഷിദ് ആശുപത്രി യില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി യുടെ ദുരിതം ചിത്രീകരിച്ച തിനാണ് പ്രമദിന് പുരസ്കാരം.
സ്വര്‍ണ്ണ മെഡലും പ്രശംസാ പത്രവും ഫലകവും അടങ്ങിയ ചിരന്തന മാധ്യമ പുരസ്കാരം, ആഗസ്റ്റ് അവസാന വാരം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചിരന്തന, ബഹുമതി, മാധ്യമങ്ങള്‍