അബുദാബി : കഴിഞ്ഞ വര്‍ഷം റമദാന്‍ സമയ ത്തുണ്ടായ റോഡ് അപകട ങ്ങളെക്കുറിച്ച് അധികൃതര്‍ നടത്തിയ പഠന ത്തില്‍ അപകട ങ്ങളിൽ ഉൾ പ്പെടുന്ന വാഹന ങ്ങളിൽ മുന്നില്‍ നില്‍ ക്കുന്നത് ഇന്ത്യൻ ഡ്രൈവർ മാർ ഒാടി ക്കുന്ന വയാണ് എന്ന് കണ്ടെത്തി.
47 ശതമാനം ആണ് ഇവര്‍ ഉണ്ടാക്കിയ അപകട ങ്ങള്‍. അതേ സമയം പാകിസ്ഥാനികള്‍ 12 ശത മാനവും ഈജി പ്തു കാര്‍ 6 ശത മാനവു മാണ് അപകടം ഉണ്ടാ ക്കിയത്.
2017 ലെ റമദാനില്‍ ലഭിച്ച 1651 ഇന്‍ഷ്വറന്‍സ് ക്ലെയി മുകള്‍ പരിശോധിച്ചു കൊണ്ട് ‘റോഡ് സേഫ്റ്റി യു. എ. ഇ.‘ നടത്തിയ സർവ്വേ യിലാണ് ഇതു വ്യക്ത മാക്കിയത്.
റമദാനിൽ നടന്ന മൊത്തം വാഹന അപകട ങ്ങളില്‍ 77 ശത മാനവും വരുത്തിയത് പുരുഷ ന്മാര്‍ ആണെ ന്നും ചെറുപ്പ ക്കാരെ അപേക്ഷിച്ച് 40 വയസ്സിനു മുകളിലുള്ള ഡ്രൈവര്‍ മാരാണ് അപകട ങ്ങള്‍ ഉണ്ടാ ക്കുന്ന വരില്‍ ഭൂരി ഭാഗവും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാവിലെ പത്തു മണിക്കും പതിനൊ ന്നിനും ഇടയിലാണ് കൂടുതല്‍ അപകട ങ്ങളും ഉണ്ടാ യിരി ക്കു ന്നത്. ചൊവ്വാഴ്ച കളിലാണ് ഏറ്റവും കൂടുതൽ അപകടം നടന്നത്. അപകട നിരക്ക് കുറവ് ശനി യാഴ്ച കളി ലുമാണ്.
- pma