അബുദാബി : പുലർ കാലങ്ങളിൽ ശക്തമായ മൂടൽ മഞ്ഞ് ഉള്ളതിനാൽ ഡ്രൈവർ മാരും യാത്ര ക്കാരും ജാഗ്രത പാലി ക്കണം എന്ന് അബു ദാബി പോലീസിന്റെ മുന്നറി യിപ്പ്.
മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതും റോഡു വ്യക്ത മാവാത്ത തിനാലും അബു ദാബി – അല്‍ഐന്‍ റോഡില്‍ ശനിയാഴ്ച രാവിലെ 96 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു.
വിവിധ ഭാഗ ങ്ങളിലായി നാല് കൂട്ടി യിടി കളാണ് ഹൈവേ യിൽ നടന്നത്. ഈ അപകട ങ്ങളിൽ നിരവധി വാഹനങ്ങളും തകർന്നു. 23 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരു ടെയും നില ഗുരുതര മല്ല എന്നും അബുദാബി പോലീസ് അറിയിച്ചു.
അപകട പരമ്പരയെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. അപകട ത്തില്‍ പെട്ട വാഹന ങ്ങള്‍ റോഡില്‍ നിന്ന് നീക്കിയ ശേഷ മാണ് വാഹന ഗതാഗതം വീണ്ടും ആരംഭിച്ചത്.
അബുദാബി പൊലീസ് ട്രാഫിക് ആന്‍റ് പട്രോള്‍സ് വിഭാഗം ഉപ മേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് മുബാറക്ക് അല്‍ ഖൈലി സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നൽകി.
വരും ദിവസ ങ്ങളിലും മൂടല്‍ മഞ്ഞിനു സാദ്ധ്യത ഉള്ള തിനാല്‍ ഡ്രൈവർ മാർ ജാഗ്രത പുലര്‍ത്തണം എന്നും വാഹന ങ്ങളു മായി സുരക്ഷിത അകലം പാലിക്കുകയും ചെയ്യണം എന്ന് പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
- pma