Tuesday, April 24th, 2012

നവോദയ അപ്പച്ചന്‍ അന്തരിച്ചു

navodaya-appachan-ePathram
കൊച്ചി : പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ (എം. സി. പുന്നൂസ്‌ 87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളാല്‍ ചികിത്സ യില്‍ ആയിരുന്ന അദ്ദേഹത്തെ ഏപ്രില്‍ 18 മുതല്‍ ആശുപത്രി യില്‍ പ്രവേശി പ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.45 നായിരുന്നു അന്ത്യം.

മലയാള ത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യത്തെ 70 എം. എം. ചിത്രമായ പടയോട്ടം, ഇന്ത്യ യിലെ ആദ്യത്തെ ത്രിമാന (3D) സിനിമ യായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടി ക്കുട്ടിയമ്മയ്ക്ക്, ചാണക്യന്‍ ഒന്നു മുതല്‍ പൂജ്യം വരെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നവോദയാ യുടെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച തായിരുന്നു. കടത്തനാട്ടു മാക്കം, തച്ചോളി അമ്പു, മാമാങ്കം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

navodhaya-thacholi-ambu-ePathram

കേരള ത്തില്‍ പത്ത് സിനിമാസ്കോപ്പ് തീയ്യേറ്ററുകള്‍ മാത്രമുള്ള പ്പോഴാണ് തച്ചോളി അമ്പു നിര്‍മ്മിച്ചത്‌. അന്ന് തീയ്യേറ്ററുകള്‍ക്ക് സ്ക്രീനും ലെന്‍സും വാങ്ങി കൊടുത്തു കൊണ്ടാണ്‌ മലയാള ത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് സിനിമ പ്രദര്‍ശിപ്പിച്ചത്. ബാക്കി എല്ലാം ചരിത്രം.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് അദ്ദേഹത്തിന് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചു.

navodhaya-appachan-padayottam-ePathram

സിനിമാ നിര്‍മ്മാണം പണം മുടക്കല്‍ മാത്രമല്ല അതൊരു ഭാവനാ പൂര്‍ണ്ണമായ സര്‍ഗ്ഗ സൃഷ്ടി യാണ് എന്ന് അപ്പച്ചന്‍ തെളിയിച്ചു. നവീന സാങ്കേതിക സംവിധാന ങ്ങളോട് അദ്ദേഹത്തിനുള്ള അഭിനിവേശം കൂടി യായിരുന്നു ഇന്ത്യന്‍ സിനിമാ ചരിത്ര ത്തില്‍ മലയാള ത്തിന്റെ പേര് തങ്ക ലിപികളാല്‍ ആലേഖനം ചെയ്യാന്‍ ഉതകുന്ന സിനിമ കള്‍ പിറവി എടുത്തത്. മലയാള സിനിമയുടെ കാരണവരായ അപ്പച്ചന്റെ മരണ ത്തോടെ സിനിമ യില്‍ ഒരു യുഗം തന്നെ അവസാനിക്കുക യാണ്.

സംവിധായകരായ ഫാസില്‍, സിബി മലയില്‍, പ്രിയദര്‍ശന്‍, രഘുനാഥ് പലേരി, ടി. കെ. രാജീവ് കുമാര്‍, അഭിനേതാക്കളായ മോഹന്‍ലാല്‍, പൂര്‍ണിമ ജയറാം, ശാലിനി, സംഗീത സംവിധായ കരായ ജെറി അമല്‍ദേവ്, മോഹന്‍ സിത്താര ഗായകന്‍ ജി. വേണു ഗോപാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖരെ സിനിമാ രംഗത്ത്‌ അവതരിപ്പിച്ചത്‌ നവോദയാ അപ്പച്ചന്‍ ആയിരുന്നു.

മാളിക പുരക്കല്‍ ചാക്കോ പുന്നൂസ് എന്ന അപ്പച്ചന്‍ ആലപ്പുഴ ജില്ല യിലെ പുളിങ്കുന്നിലാണ് ജനിച്ചത്. ബേബിയാണ് അപ്പച്ചന്റെ ഭാര്യ. സംവിധായകന്‍ ജിജോ, ജോസ്, ജിസ്, ജിഷ. എന്നിവരാണ് മക്കള്‍. ഉദയാ സ്റ്റുഡിയോ ഉടമയും നിര്‍മ്മാതാവും സംവിധായകനു മായിരുന്ന കുഞ്ചാക്കോ സഹോദരനാണ്. മറ്റു സഹോദരങ്ങള്‍: സിസ്റ്റര്‍ സെലിന്‍, അന്നമ്മ ആന്‍റണി, തങ്കമ്മ ജോണ്‍, പരേതരായ ലൂക്കോസ്, ജോസഫ്, സിസ്റ്റര്‍ എമിറിന്‍സ്രാന.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് 6 മണി വരെ എറണാകുളം ടൗണ്‍ ഹാളിലും പിന്നീട് കാക്കനാട്ടെ വീട്ടിലും പൊതു ദര്‍ശന ത്തിന് വെയ്ക്കും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് ചെന്നൈ യിലെ താംബരം ദര്‍ക്കാള്‍ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

– പി. എം. അബ്ദുല്‍ റഹിമാന്‍

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ഫേസ് ബുക്കിലൂടെ പരിചയം : വീട്ടമ്മക്ക് നഷ്ട മായത് 40 പവൻ
 • സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍
 • കണ്ണൂർ അന്താ രാഷ്ട്ര വിമാന ത്താവളം നാടിന് സമർപ്പിച്ചു
 • പ്രവാസി പുനരധിവാസ വായ്പാ പദ്ധതി
 • കെ. കൃഷ്ണന്‍ കുട്ടി മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു
 • ശബരിമല സ്ത്രീ പ്രവേശനം : സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി യിലേക്ക്
 • പി. കെ. ശശിക്ക് ആറു മാസം സസ്പെൻഷൻ
 • ശരണം വിളി തടയരുത് : ഹൈക്കോടതി
 • അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി
 • എം. ഐ. ഷാനവാസ് എം. പി. അന്തരിച്ചു
 • എംപ്ലോയ്‌മെന്റില്‍ പേര് പുതുക്കാം
 • റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം
 • പ്രവാസി മലയാളി കൾക്ക് നിയമ സഹായ പദ്ധതി യുമായി നോർക്ക റൂട്ട്സ്
 • ശബരിമല യിൽ പൊലീസ്​ അതിരു കടക്കുന്നു : ഹൈക്കോടതി
 • സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാദ്ധ്യത
 • ശിവസേന ഹർത്താൽ പിൻവലിച്ചു
 • ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു
 • തെരഞ്ഞെടുപ്പിൽ പറയുന്നത് ആരെങ്കിലും കാര്യമാക്കുമോ : ശ്രീധരൻ പിള്ള
 • സ്കൂൾ മേള കൾ ആര്‍ഭാടങ്ങള്‍ ഇല്ലാതെ നടത്തും
 • ലൈംഗിക പീഡന പരാതി : സി. പി. എം. അന്വേഷിക്കും • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine