കൊച്ചി : പ്ലസ് വണ്‍ പ്രവേശനത്തിന് സമയ പരിധി നീട്ടി ക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. ജൂലായ് 25 തിങ്കളാഴ്ച വരെ പ്ലസ് വണ്ണിനു അപേക്ഷിക്കാം എന്ന് സി. ബി. എസ്. ഇ. വിദ്യാര്‍ത്ഥികളുടെ ഹരജിയിലാണ് കോടതി ഉത്തരവ് ഇറക്കിയത്.

- pma
വായിക്കുക: കുട്ടികള്‍, കേരള ഹൈക്കോടതി, വിദ്യാഭ്യാസം, സാമൂഹികം

കൊച്ചി : മുന്‍ എം. എല്‍. എ. യും മുസ്ലീം ലീഗ് നേതാവുമായ കെ. എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടു കെട്ടിയ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ. ഡി.) ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. എന്നാല്‍ ഇ. ഡി. അന്വേഷണവുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സം ഇല്ല എന്നും കോടതി.
അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ. ഡി. കണ്ടു കെട്ടിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് കെ. എം. ഷാജി, ആശാ ഷാജി എന്നിവരാണ് ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാര്‍ക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നിയമ പരമായി നില നില്‍ക്കുന്നതല്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇ. ഡി. യുടെ അധികാര പരിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
- pma
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, തട്ടിപ്പ്, വിവാദം, സാമൂഹികം

കൊച്ചി : കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ്സ് എടുത്തു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസ്സ് എടുത്തത്. നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ഭക്ഷണ ശാലകളില്‍ ശുചിത്വം ഉറപ്പാക്കണം എന്നും കോടതി ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
- pma
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള ഹൈക്കോടതി, കോടതി, സാമൂഹികം

തിരുവനന്തപുരം : കൊവിഡ് പശ്ചാത്ത ലത്തിൽ തദ്ദേശ സ്ഥാപന ങ്ങളിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യാൻ സാധി ക്കാത്ത ദമ്പതി മാർക്ക് വീഡിയോ കോൺ ഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യ ങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി എന്നു തദ്ദേശ സ്വയം ഭരണ, ഗ്രാമ വികസന വകുപ്പു മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെയാണ് ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നല്‍കിയിരിക്കുന്നത്.
ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആൾ മാറാട്ടവും വ്യാജമായ ഹാജരാക്കലുകളും ഉണ്ടാകാതെ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും മന്ത്രി പറഞ്ഞു.
വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനു ശേഷം വിദേശ ത്തു നിന്നും കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കി ക്കൊണ്ട് പല രജിസ്ട്രാർ മാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകി വരുന്നുമുണ്ട്.
വിദേശ രാജ്യ ങ്ങളിൽ സ്ഥിര താമസം ആക്കിയ വരുടെ തൊഴിൽ സംരക്ഷണ ത്തിനും താമസ സൗകര്യം ലഭിക്കുന്നതി നുള്ള നിയമ സാധുതക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖ യായി ആവശ്യ പ്പെടു ന്നുണ്ട്. ഈ സാഹ ചര്യ ത്തിലാണ് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യു ന്നതിന്ന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരി ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
പബ്ലിക്ക് റിലേഷന്‍ വകുപ്പ് : പി. എൻ. എക്‌സ്. 3299/2021
- pma
വായിക്കുക: covid-19, kerala-government-, കേരള ഹൈക്കോടതി, കോടതി, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യക്ഷേമം, സ്ത്രീ