തിരുവനന്തപുരം : കൊവിഡ് പശ്ചാത്ത ലത്തിൽ തദ്ദേശ സ്ഥാപന ങ്ങളിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യാൻ സാധി ക്കാത്ത ദമ്പതി മാർക്ക് വീഡിയോ കോൺ ഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യ ങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി എന്നു തദ്ദേശ സ്വയം ഭരണ, ഗ്രാമ വികസന വകുപ്പു മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെയാണ് ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നല്‍കിയിരിക്കുന്നത്.
ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആൾ മാറാട്ടവും വ്യാജമായ ഹാജരാക്കലുകളും ഉണ്ടാകാതെ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും മന്ത്രി പറഞ്ഞു.
വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനു ശേഷം വിദേശ ത്തു നിന്നും കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കി ക്കൊണ്ട് പല രജിസ്ട്രാർ മാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകി വരുന്നുമുണ്ട്.
വിദേശ രാജ്യ ങ്ങളിൽ സ്ഥിര താമസം ആക്കിയ വരുടെ തൊഴിൽ സംരക്ഷണ ത്തിനും താമസ സൗകര്യം ലഭിക്കുന്നതി നുള്ള നിയമ സാധുതക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖ യായി ആവശ്യ പ്പെടു ന്നുണ്ട്. ഈ സാഹ ചര്യ ത്തിലാണ് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യു ന്നതിന്ന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരി ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
പബ്ലിക്ക് റിലേഷന്‍ വകുപ്പ് : പി. എൻ. എക്‌സ്. 3299/2021