പോലീസ് നെയിം ബോർഡ് ഇനി മലയാള ത്തിൽ

May 12th, 2019

kerala-police-epathram
തിരുവനന്തപുരം : പോലീസ് ഉദ്യോഗ സ്ഥരുടെ യൂണി ഫോമിലെ നെയിം ബോർഡും ഓഫീസു കളുടെ പേരും മലയാള ത്തിൽ രേഖ പ്പെടു ത്തു വാന്‍ നിര്‍ദ്ദേശം.

കോഴിക്കോട് സ്വദേശി യായ ഉമ്മർ എന്ന വ്യക്തി സമർപ്പിച്ച ഹർജി യിൽ ഹൈക്കോടതി യുടെ വിധിയെ തുടർന്നാണ് ഡി. ജി. പി. യുടെ നിർദ്ദേശം. കോടതി വിധി നടപ്പാ ക്കുവാ ൻ സർക്കാർ നിർദ്ദേശിക്കുകയും ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on പോലീസ് നെയിം ബോർഡ് ഇനി മലയാള ത്തിൽ

വര്‍ഗ്ഗീയ പരാമര്‍ശം : ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

April 18th, 2019

p-s-sreedharan-pillai-appointed-as-kerala-bjp-president-ePathram
തിരുവനന്തപുരം : മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ പി. എസ്. ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യ മില്ലാ വകുപ്പു പ്രകാരം കേസ്.

ആറ്റിങ്ങല്‍ മണ്ഡലം എൻ. ഡി. എ. സ്ഥാനാർത്ഥി ശോഭാ സുരേന്ദ്ര ന്റെ പ്രകടന പത്രിക പ്രകാശന ച്ചട ങ്ങിൽ പ്രസംഗി ക്കവേ ബാലാ ക്കോട്ടിലെ സൈനിക നട പടി യെ ക്കുറി ച്ചുള്ള പരാമർശ ങ്ങളാണ് വിവാദം ആയത്.

ബാലാക്കോട്ട് ആക്രമണം കഴിഞ്ഞ് എത്തിയ ഇന്ത്യന്‍ സൈന്യ ത്തോട്, മരിച്ച ഭീകരരുടെ എണ്ണ വും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരി യും പിണ റായി യും ചോദിച്ചു എന്ന വിമര്‍ശന ത്തോടെ യാണ് ശ്രീധരന്‍ പിള്ള വിവാദം പരാമര്‍ശം നടത്തിയത്.

”ഇസ്‌ലാം ആകണമെങ്കിൽ ചില അടയാള മൊക്കെ യുണ്ടല്ലോ. വസ്ത്ര മൊക്കെ മാറ്റി നോക്കി യാലേ അറി യാൻ പറ്റൂ.’ ശ്രീധരൻ പിള്ള യുടെ പരാമർശം പ്രഥമ ദൃഷ്ട്യാ തെരഞ്ഞെടുപ്പ് ചട്ട ലംഘനം എന്ന് തെര ഞ്ഞെടുപ്പ് കമ്മീ ഷൻ ഹൈ ക്കോ ടതി യിൽ വ്യക്തമാക്കിയിരു

- pma

വായിക്കുക: , , , , , ,

Comments Off on വര്‍ഗ്ഗീയ പരാമര്‍ശം : ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

എം – പാനൽ ഡ്രൈവർ മാരെ പിരിച്ചു വിടണം : ഹൈക്കോടതി

April 8th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കെ. എസ്. ആർ. ടി. സി. യിലെ 1565 എം – പാനൽ ഡ്രൈവർ മാരെയും പിരിച്ചു വിടണം എന്ന് ഹൈക്കോടതി ഉത്തരവ്. പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നട ത്തണം എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഏപ്രില്‍ 30 നു ഉള്ളില്‍ ഉത്തരവ് നടപ്പിലാ ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

എം- പാനൽ ഡ്രൈവർ മാരുടെ നിയമനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ആണെന്ന് കോടതി നിരീക്ഷിച്ചു. എം-പാനല്‍ ഡ്രൈവര്‍ മാരെ പിരിച്ചു വിട്ട് തങ്ങള്‍ക്ക് നിയമനം നല്‍കണം എന്ന് ആവശ്യ പ്പെട്ട് പി. എസ്. സി. റാങ്ക് ലിസ്റ്റി ലുള്ള ഡ്രൈവര്‍ മാരാണ് ഹൈക്കോടതിയെ സമീപി ച്ചിരുന്നത്.

മുന്‍പ്, എം – പാനല്‍ കണ്ടക്ടര്‍ മാരെ പിരിച്ചു വിടാ നുള്ള ഹൈക്കോടതി ഉത്തരവ് അനുസരിച്ചു കൊണ്ട് മുഴുവന്‍ എം- പാനല്‍ കണ്ട ക്ടര്‍ മാരെയും കെ. എസ്. ആർ. ടി. സി. പിരിച്ചു കൊണ്ട് പി. എസ്. സി. റാങ്ക് ലിസ്റ്റി ലുള്ളവര്‍ക്ക് നിയമനം നല്‍കി യിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on എം – പാനൽ ഡ്രൈവർ മാരെ പിരിച്ചു വിടണം : ഹൈക്കോടതി

പ്രളയത്തിനു കാരണം ഡാം മാനേജ്‌ മെന്റിലെ പാളിച്ച : അമിക്കസ് ക്യൂറി

April 3rd, 2019

kochi-in-kerala-flood-2018-ePathram
കൊച്ചി : കേരള ത്തിലെ പ്രളയത്തിനു കാരണം ഡാമു കൾ തുറന്നു വിട്ട തിലെ അപാകത എന്നു ചൂണ്ടി ക്കാ ണിച്ചു കൊണ്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്.

എന്നാല്‍ മാനദണ്ഡ ങ്ങള്‍ പാലി ക്കാതെയും മുന്നറി യിപ്പ് നല്‍കാ തെയും ഡാമു കള്‍ തുറ ന്നതു കൊണ്ടാണോ പ്രളയ ത്തിനു കാരണ മായത് എന്നും ഇക്കാര്യ ത്തിൽ വിശദ മായ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നും ഭാവി യിൽ ഇത് ആവർത്തി ക്കാതി രിക്കാൻ നട പടി ഉണ്ടാ വണം എന്നും അമി ക്കസ് ക്യൂറി ജേക്കബ്ബ് പി. അലക്‌സ് ഹൈ ക്കോടതി യില്‍ സമര്‍പ്പിച്ച റിപ്പോര്‍ ട്ടില്‍ പറയുന്നു. 49 പേജു കളുള്ള വിശദമായ റിപ്പോര്‍ട്ട് ആണ് സമര്‍ പ്പിച്ചി രിക്കുന്നത്.

പ്രളയം നേരി ടുന്ന തില്‍ കേരള സര്‍ ക്കാരിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചു കൊണ്ട് ഒട്ടനവധി ഹര്‍ജി കള്‍ ഹൈക്കോടതിയില്‍ എത്തി യി രുന്നു.

ഇക്കാര്യ ത്തിൽ കോടതിയെ സഹായി ക്കുന്ന തിനു വേണ്ടി ജേക്കബ്ബ് പി. അലക്സിനെ അമിക്കസ് ക്യൂറി യാ യി കോടതി നിയോഗിച്ചത്. പരാതി കൾ പരിഗ ണിച്ചു വിശ ദമായ പഠന ങ്ങൾ ക്കു ശേഷ മാണ് അമി ക്കസ് ക്യൂറി ഇന്നു റിപ്പോർട്ട് സമർ പ്പിച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on പ്രളയത്തിനു കാരണം ഡാം മാനേജ്‌ മെന്റിലെ പാളിച്ച : അമിക്കസ് ക്യൂറി

സർക്കാരിന് തിരിച്ചടി: ശബരിമല ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല

March 26th, 2019

sabarimala-epathram

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല. വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. സര്‍ക്കാരിന് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിവാദം സ‍ൃഷ്ടിച്ച ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട 33 ഹര്‍ജികളാണ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശബരിമല നിരീക്ഷണ സമിതിയ്ക്കെതിരായ ഹര്‍ജിയും ഇക്കൂട്ടത്തിൽ ഉള്‍പ്പെടും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിൻ്റെ ഹര്‍ജികള്‍ പരിഗണിച്ചത്.

- അവ്നി

വായിക്കുക: , ,

Comments Off on സർക്കാരിന് തിരിച്ചടി: ശബരിമല ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല

Page 7 of 14« First...56789...Last »

« Previous Page« Previous « ഐക്യ ജനാധി പത്യ സ്ഥാനാർത്ഥി കളെ വിജയി പ്പിക്കണം : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം
Next »Next Page » ഷഫീര്‍ സേട്ട് അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha