ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല. വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. സര്‍ക്കാരിന് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വിവാദം സൃഷ്ടിച്ച ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട 33 ഹര്‍ജികളാണ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശബരിമല നിരീക്ഷണ സമിതിയ്ക്കെതിരായ ഹര്‍ജിയും ഇക്കൂട്ടത്തിൽ ഉള്‍പ്പെടും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിൻ്റെ ഹര്‍ജികള്‍ പരിഗണിച്ചത്.