പരസ്യ ബോർഡു കൾ പത്തു ദിവസ ത്തിനകം നീക്കണം : ഹൈക്കോടതി

February 27th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധി കൃത പരസ്യ ബോർഡു കള്‍, ബാനറു കള്‍, ഫ്ലെക്സു കള്‍, ഹോർ ഡിംഗുകള്‍, കൊടി കള്‍ എന്നിവ പത്തു ദിവസ ത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപന സെക്ര ട്ടറി മാർക്കു ഹൈക്കോടതി അന്ത്യ ശാസനം നൽകി.

അനധികൃത ബോർഡുകൾ പത്തു ദിവസത്തിനു ശേഷ വും നീക്കിയിട്ടില്ല എങ്കിൽ തദ്ദേശ സ്ഥാപന സെക്ര ട്ടറി – ഫീൽഡ് സ്റ്റാഫു മാർക്ക് വ്യക്തി പരമായ ഉത്തരവാദി ത്വം ഉണ്ടാകും എന്നും പിഴയും പരസ്യ നിരക്കും നൽ കാൻ ബാധ്യത ഉണ്ടാകും എന്നും കോടതി വ്യക്ത മാക്കി.

പത്തു ദിവസ ത്തിനു ശേഷം ജില്ലാ കലക്ടർ പരി ശോധന നടത്തി ഇവ കണ്ടെത്തി യാൽ തദ്ദേശ സ്ഥാപന സെക്ര ട്ടറി – ഫീൽഡ് സ്റ്റാഫു മാരെ ഉത്തര വാദി കളാക്കി നടപടി കള്‍ ആരംഭിക്കണം എന്നും കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പരസ്യ ബോർഡു കൾ പത്തു ദിവസ ത്തിനകം നീക്കണം : ഹൈക്കോടതി

ഹർത്താൽ ആഹ്വാനം : യൂത്ത് കോണ്‍ ഗ്രസ്സ് പ്രസിഡണ്ടിന് എതിരെ കോടതിയലക്ഷ്യ ഹരജി

February 18th, 2019

hartal-idukki-epathram
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി ഡണ്ട് ഡീന്‍ കുര്യാക്കോസിന്ന് എതിരെ കോടതിയലക്ഷ്യ ഹര്‍ജി. മിന്നൽ ഹർത്താലു കൾ നിരോധിച്ച ഹൈക്കോ ടതി ഉത്തരവിനെ മറി കടന്ന് മുന്‍ കൂര്‍ നോട്ടീസ് നല്‍ കാതെ  തന്റെ ഫേസ്ബുക്ക് പേജി ലൂടെയാണ് ഡീന്‍ കുര്യക്കോസ് ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത്.

youth-congress-president-dean-face-book-ePathram

ഡീന്‍ കുര്യക്കോസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

2019 ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം മിന്നല്‍ ഹര്‍ത്താ ലുകള്‍ നിരോധിച്ചു കൊണ്ട് ഹൈ ക്കോടതി ഉത്ത രവ് ഇറക്കി യിരുന്നു. ഏഴു ദിവസ ത്തെ മുൻ കൂർ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം ചെയ്യ രുത് എന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാ ക്കോ സിന് എതിരെ ചേംബർ ഒാഫ് കൊമേഴ്സും തൃശൂർ മലയാള വേദി യുമാണ് രംഗത്തു വന്നത്.

പെരിയ യില്‍ രണ്ടു യൂത്ത് കോണ്‍ ഗ്രസ്സ് പ്രവര്‍ ത്തകരെ ഞായറാഴ്ച രാത്രി വെട്ടി ക്കൊല പ്പെടുത്തി യതി നെ തുടര്‍ന്നാണ് ഡീന്‍ കുര്യക്കോസ് സംസ്ഥാന വ്യാപക മായി  ഹര്‍ത്താ ലിന് ആഹ്വാനം നടത്തിയത്.

- pma

വായിക്കുക: , , , , , ,

Comments Off on ഹർത്താൽ ആഹ്വാനം : യൂത്ത് കോണ്‍ ഗ്രസ്സ് പ്രസിഡണ്ടിന് എതിരെ കോടതിയലക്ഷ്യ ഹരജി

മിന്നൽ ഹർത്താലുകൾ പാടില്ല : ഹൈക്കോടതി

January 7th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : മിന്നൽ ഹർത്താലുകൾ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. ഹർത്താൽ, പൊതു പണി മുടക്ക് തുട ങ്ങിയ വക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപി ക്കാവൂ എന്നും സമര ങ്ങൾ പൗരന്റെ മൗലിക അവകാ ശത്തെ ബാധി ക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി.

പ്രതിഷേധി ക്കുവാനുള്ള അവകാശ ത്തേക്കാൾ മുകളി ലാണു പൗരനു ജീവിക്കു വാനുള്ള അവകാശം എന്ന് അടി വര യിട്ടു കോടതി ചൂണ്ടി ക്കാണിച്ചു.

ഹർത്താലിനെ തുടർന്ന് ഉണ്ടാവുന്ന അക്രമ ങ്ങൾ ഭരണ ഘടനാ വിരുദ്ധം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നാശ നഷ്ട ങ്ങൾക്ക് ഹർത്താൽ നടത്തിയ സംഘടന യില്‍ നിന്നോ രാഷ്ട്രീയ പാർട്ടി യില്‍ നിന്നോ നഷ്ട പരിഹാരം ഇടാക്കാം.

അടിക്കടി ഉണ്ടാകുന്ന ഹർത്താ ലുകള്‍ കേരള ത്തി ന്റെ വ്യവസായ – വ്യാപാര മേഖലക്ക് കനത്ത നഷ്ടം വരു ത്തി വെക്കുന്നു എന്നതിനാല്‍ ഹർ ത്താൽ നിരോധി ക്കണം എന്ന് ആവശ്യ പ്പെട്ട് കേരള ചേംബർ ഓഫ് കോമേ ഴ്‌സ് ആൻഡ് ഇൻ ഡസ്ട്രി ചെയർ മാൻ ഡോ. ബിജു രമേശ് ആണ് കോടതി യെ സമീപിച്ചത്.

നാളെ നടക്കുന്ന പണി മുടക്കിൽ ജന ങ്ങൾക്ക് ബുദ്ധി മുട്ടു കള്‍ ഉണ്ടാ കാതി രി ക്കാൻ എന്തു നട പടി കള്‍ സ്വീക രിച്ചു, വിഷയ ത്തിൽ എന്തു കൊണ്ട് നിയമ നിർമ്മാണം നടത്തുന്നില്ല എന്നും കോടതി ചോദിച്ചു.

അക്രമ ങ്ങൾ തട യാൻ സമഗ്രമായ പദ്ധതി വേണം എന്ന് നിരീക്ഷിച്ച കോടതി, വിഷയ ത്തിൽ സർ ക്കാറി ന്‍റെ നില പാട് തേടുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on മിന്നൽ ഹർത്താലുകൾ പാടില്ല : ഹൈക്കോടതി

ശരണം വിളി തടയരുത് : ഹൈക്കോടതി

November 22nd, 2018

high-court-of-kerala-ePathram-
കൊച്ചി : ശബരിമല തീര്‍ത്ഥാടകർ ഒറ്റക്കോ കൂട്ടമായോ എത്തി ശരണം വിളിക്കുന്നത് തടയരുത് എന്ന് ഹൈ ക്കോടതി ഉത്തരവ്. ശബരിമല യിലെ പോലീസ് നിയ ന്ത്രണം ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ പരി ഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ് പുറ പ്പെടു വിച്ചത്.

ശബരിമല യിലെ നിരോധനാജ്ഞ ഭക്തരെ തട യുവാനല്ല, തീര്‍ത്ഥാടനം സുഗമ മാക്കുവാ നാണ്. അക്കാര്യം പോലീ സിന് മനസ്സി ലായി ട്ടുണ്ടോ എന്നും ജസ്റ്റിസ് പി. ആർ. രാമ ചന്ദ്ര മേനോനും ജസ്റ്റിസ് എൻ. അനിൽ കുമാറും ഉൾ പ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.

പ്രാർത്ഥനാ യജ്ഞം പ്രതിഷേധ ത്തിന്റെ രൂപ ത്തില്‍ ഉള്ളതാകാം. എന്നാൽ, ശരണം വിളി തടയാന്‍ ആവില്ല എന്നും കോടതി ഓര്‍മ്മ പ്പെടുത്തി.

എന്നാല്‍ ഭക്തരുടെ ശരണ മന്ത്രം തടഞ്ഞിട്ടില്ല എന്ന് എ. ജി. അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടി ലും മറ്റും പരാ മർശിക്ക പ്പെട്ട വർക്കു മാത്രമാണ് സമയ നിയന്ത്ര ണമുള്ള നോട്ടീസ് നൽകുന്നത് എന്നും എ. ജി. ബോധി പ്പിച്ചു. എന്നാൽ, അത് വ്യാപക തെറ്റിദ്ധാരണക്കു കാരണം ആയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , ,

Comments Off on ശരണം വിളി തടയരുത് : ഹൈക്കോടതി

Page 9 of 15« First...7891011...Last »

« Previous Page« Previous « അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി
Next »Next Page » കെ. എം. ഷാജിക്കു നിയമ സഭാ നടപടി കളിൽ പങ്കെടുക്കാം : സുപ്രീം കോടതി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha