വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര് മോഡിക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്നതും പുരോഗതി കൈവരിക്കുന്നതും നരേന്ദ്രമോഡി മുഖ്യമന്ത്രിയായ ഗുജറാത്താണെന്ന് യു.എസ്. കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ (സി.ആര്‍.എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ വ്യവസായ പുരോഗതിയില്‍ പ്രധാന പങ്ക് വഹിക്കുന്നതും അതു പോലെ രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ അഞ്ചിലൊന്നും മോഡി ഭരിക്കുന്ന ഗുജറത്തിന്റെ സംഭവാനയാണെന്നും സി.ആര്‍.എസ് അഭിപ്രായപ്പെടുന്നു. ഊര്‍ജ്ജമേഘലയടക്കം അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും വ്യവസായരംഗത്ത് മോഡി കൊണ്ടു വന്ന പുതിയ പരിഷ്കരങ്ങളും റിപ്പോര്‍ട്ട് പ്രത്യേകം എടുത്തു പറയുന്നു. മിസ്തുബിഷി, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ ആഗോള കമ്പനികളെ ഗുജറാത്തിലേക്ക് കൊണ്ടുവരുവാന്‍ അദ്ദേഹത്തിനായി.ഗുജറാത്ത് കലാപം മോഡിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തുന്ന വികസനനപ്രവര്‍ത്തനങ്ങളെയും നിക്ഷേപ സൌഹൃദ സംസ്ഥാനമെന്ന പേരു നിലനിര്‍ത്തുന്നതും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നിധീഷ് കുമാര്‍ മുഖ്യമന്ത്രിയായ ബീഹാറാണ് സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം. ബീഹാര്‍ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമെന്ന ഗണത്തില്‍ നിന്നും വന്‍ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വിവാദനായകനായ മോഡിയെ വാനോളം പുകഴ്ത്തുമ്പോള്‍ ബംഗാളിനേയോ കേരളത്തേയോ കാര്യമാക്കുന്നില്ല. യു.എസ് കോണ്‍ഗ്രസ്സിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ സി.ആര്‍.എസ് ഇത്തരത്തില്‍ അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കായി വിവിധ രാജ്യങ്ങളെയും വിഷയങ്ങളെയും സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാറുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ബഹുമതി, വിദ്യാഭ്യാസം, വ്യവസായം, സാമ്പത്തികം
കെരള്ത്തില്‍ ഉള്ള്വറ്ക്കെ മാറി മാരി മുക്യമന്റ്രി കളിചാല്‍ മതിയല്ലൊ !