ന്യൂഡല്‍ഹി : രാജ്യത്തെ പെട്രോള്‍ വിലയില്‍ ഇന്നലെ രാത്രി മുതല്‍ വീണ്ടും വര്‍ദ്ധനവ് വരുത്തി. ലിറ്ററിന് 3.14 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇന്നലെ രാത്രി എണ്ണ കമ്പനികളുടെ തലവന്മാര് നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. എണ്ണ വിലയ്ക്ക് കഴിഞ്ഞ ജൂണിലാണ് സര്‍ക്കാര്‍ നിയന്ത്രണം എടുത്തു കളഞ്ഞത്. നാല് മാസം മുന്‍പ് പെട്രോള്‍ വില 5 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.
പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി. എം. കെ., ടി. എം. സി. എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നത്തെ മന്ത്രിമാരുടെ യോഗം ബഹിഷ്ക്കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, സാമ്പത്തികം
എത്രയഉം വേഗം വില നിശ്ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികളില്‍ നിന്നു എടുതു കളയണം