നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്

June 23rd, 2026

enroll-aadhaar-card-for-new-born-babies-ePathram
തിരുവനന്തപുരം : നവജാത ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാൽ ഉടന്‍ തന്നെ ആധാര്‍ കാര്‍ഡ് എടുക്കണം എന്ന് സംസ്ഥാന ഐ. ടി. മിഷൻ. അഞ്ചു വയസ്സ് വരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍ മെന്റ് സമയത്ത് വിരൽ അടയാളം, കണ്ണിന്റെ സ്കാനിംഗ് (കൃഷ്ണ മണി രേഖ) തുടങ്ങിയ ബയോ മെട്രിക്‌സ് ആവശ്യമില്ല. കുട്ടിയുടെ ജനന സര്‍ട്ടി ഫിക്കറ്റ് മാത്രം മതി.

മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐ. ഡി. യും ആധാർ ആപ്ലിക്കേഷനിൽ ചേർത്ത് എന്നും ഉറപ്പു വരുത്തുക.

കുട്ടികൾക്ക് 5 വയസ്സിലും 15 വയസിലും ഫോട്ടോ അടക്കമുള്ള ബയോ മെട്രിക് വിവരങ്ങള്‍ നൽകി ആധാർ പുതുക്കണം. ബയോ മെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ ചില പ്പോൾ അസാധു ആയേക്കാം.

സ്‌കൂൾ അഡ്മിഷൻ, സ്കോളര്‍ ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍ തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾക്ക് കുഞ്ഞുങ്ങളുടെ ആധാർ ആവശ്യമായി വരും.

കുട്ടികള്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ ആനു കൂല്യങ്ങള്‍ തടസ്സം കൂടാതെ ലഭിക്കാൻ സമയ ബന്ധിതമായി ആധാര്‍ എടുക്കുന്നതും അത് പുതുക്കുന്നതും സഹായിക്കും. കുഞ്ഞുങ്ങളുടെ ആധാർ സംബന്ധമായ വിവരങ്ങൾക്ക് അക്ഷയ സെന്ററുകൾ, അല്ലെങ്കിൽ വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം

May 15th, 2026

kerala-sslc-2026-result-girls-topers-ePathram

തിരുവനന്തപുരം : ഈ വർഷത്തെ എസ്. എസ്. എൽ. സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99. 07 % വിജയമാണ് ഇക്കുറി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 4,10,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,516 പേര്‍ക്ക് ഫുള്‍ എ-പ്ലസ് ലഭിച്ചു.

പെൺകുട്ടികളാണ് ഇത്തവണയും പരീക്ഷാ ഫലത്തിൽ മുന്നിൽ നിൽക്കുന്നത്. 203563 പെൺ കുട്ടികൾ പരീക്ഷ എഴുതിയവരിൽ 201982 പേര്‍ (99.22 ശതമാനം) ഉപരി പഠനത്തിന് അർഹരായി. 210727 ആൺ കുട്ടികൾ പരീക്ഷ എഴുതിയവരിൽ 208474 പേരാണ് (98.93 ശതമാനം) ഉപരി പഠന യോഗ്യത നേടിയത്.

ഐ. ടി. മിഷന്റെ 91886 19958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും പരീക്ഷാ ഫലം ലഭിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്

May 11th, 2026

kerala-government-hospital-e-health-registration-facilities-ePathram
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ‘MeHealth’ ആപ്പിൽ വിപുലമായ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കി.

MeHealth ആപ്പിൽ ‘നിയർ ബൈ സർവ്വീസ് ഓപ്ഷൻ’ സജ്ജമാക്കി. ഇ-ഹെൽത്ത് (e-Health) സംവിധാനം നടപ്പാക്കിയ ആശുപത്രികളിൽ മുൻ കൂട്ടി ഒ. പി. ടിക്കറ്റു എടുക്കാം.

സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കാരുണ്യ ഫാർമസികൾ, ഹോമിയോ ക്ലിനിക്കുകൾ എന്നിവയുടെ വിവരങ്ങളും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം, ലാബ് പരിശോധന, നിരക്ക്, രക്ത ബാങ്ക്, പേ-വാർഡ്, റേഡിയോളജി സേവനം, ഫാർമസി തുടങ്ങിയവയും അറിയാൻ കഴിയും.

ഫോണിൽ MeHealth App ഇൻസ്റ്റാൾ ചെയ്ത്, ആക്റ്റീവ് ആയിട്ടുള്ള ഫോൺ നമ്പറും ഒ. ടി. പി. യും നൽകി ലോഗിൻ ചെയ്യുക. തുടർന്ന് ആധാർ നമ്പർ നൽകി നിങ്ങൾക്കായി യുണീക് ഹെൽത്ത് ഐ. ഡി. സൃഷ്ടിച്ചാൽ ഓൺ ലൈനായി ഒ. പി. ടിക്കറ്റ് എടുക്കാം.

തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാൻ ‘MeHealth’ ഹോം പേജിലെ ‘നിയർ ബൈ സർവ്വീസ്’ (അടുത്തുള്ള സേവനങ്ങൾ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ‘ഫൈൻഡ് ഇൻസ്റ്റിറ്റിയൂഷൻ’ ക്ലിക്ക് ചെയ്താൽ 10 കിലോ മീറ്റർ ചുറ്റളവിലെ ആശുപത്രികളും അവിടേക്കുള്ള ദൂരവും വഴിയും അറിയാം.

‘ഫൈൻഡ് സ്‌പെഷ്യാലിറ്റി’യിൽ ക്ലിക്ക് ചെയ്‌താൽ കാർഡിയോളജി, സർജറി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ഏത് ആശുപത്രിയിൽ ഉണ്ടാകും എന്നും അറിയാം. ‘ഫൈൻഡ് സർവ്വീസസ്’ ക്ലിക്ക് ചെയ്‌താൽ രക്ത ബാങ്ക്, ലബോറട്ടറി, ആംബുലൻസ്, പേ-വാർഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം.

മാത്രമല്ല ‘ഫൈൻഡ് ജെ. എ. കെ.’ ക്ലിക്ക് ചെയ്തു തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ‘ഫൈൻഡ് ഫാർമസി’ യിലൂടെ തൊട്ടടുത്തുള്ള ഫാർമസിയും ‘ഫൈൻഡ് ഹോമിയോപ്പതി’ യിലൂടെ ഹോമിയോ ക്ലിനിക്കുകളെയും അറിയാൻ സാധിക്കും. e-Health FB Page

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു

February 25th, 2026

kerala-government-services-on-a-single-plat-form-ePathram
തിരുവനന്തപുരം : പൊതു സേവനങ്ങളിലും ഭരണ രംഗത്തും ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിട്ടു കൊണ്ടുള്ള ചുവടു വെപ്പായി ‘നമ്മുടെ കേരളം’ വെബ് പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

ജനന സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍ തുടങ്ങി സംസ്ഥാന സർക്കാരിന്റെ വിവിധ സേവന ങ്ങൾ ഒറ്റ പ്ലാറ്റ് ഫോമിൽ ലഭ്യമാക്കു ന്ന സംവിധാനങ്ങൾ ആണ് ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും. ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും അപ്ഡേറ്റുകള്‍ നേടാനും കഴിയുന്ന സംവിധാനവും ഇതിലുണ്ട്.

സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ സേവനങ്ങൾ വിരൽ ത്തുമ്പിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് പോലുള്ള പദ്ധതികളുടെ തുടർച്ചയായാണ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഭരണ രംഗത്ത് നടപ്പിലാക്കിയ ജനകീയ പരിഷ്കാരങ്ങളുടെ കരുത്തിലാണ് ‘നമ്മുടെ കേരളം’ ആപ്പ് യാഥാർത്ഥ്യം ആവുന്നത്. സംസ്ഥാനത്തിന്റെ ഭരണ നിർവ്വഹണ ചരിത്രത്തിലെ അതി പ്രധാനമായ നാഴിക ക്കല്ലാണിത് എന്നും  മുഖ്യമന്ത്രി പറഞ്ഞു.  INSTA  P R D

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ

February 10th, 2026

kerala-government-services-on-a-single-plat-form-ePathram
സംസ്ഥാന സർക്കാർ സേവനങ്ങൾ എല്ലാം ഒറ്റ പ്ലാറ്റ് ഫോമിൽ കിട്ടുന്ന ‘നമ്മുടെ കേരളം’ എന്ന ഡിജിറ്റൽ മൊബൈൽ ആപ്ലിക്കേഷൻ ഒരുങ്ങുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും ഏക ജാലകത്തിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിൽ ലളിതമായ ഇന്റർ ഫെയ്‌സും ഡിസൈനുമാണ് ആപ്പിന്റെ പ്രധാന സവിശേഷത.

സ്വകാര്യത, സുരക്ഷ എന്നിവക്ക് പ്രഥമ പരിഗണന നല്‍കിയാണ് ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്പ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. സേവനങ്ങളിലെ സമയ ബന്ധിതമായ പുതുക്കലുകളും, ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനും, പരാതികള്‍ സമര്‍പ്പിക്കാനും ഈ പ്ലാറ്റ്‌ ഫോമിലൂടെ സാധിക്കും. മൊബൈല്‍ ആപ്പിന് പുറമേ ‘നമ്മുടെ കേരളം’ വെബ് പോര്‍ട്ടലിലും ഇതേ സേവനങ്ങള്‍ ലഭിക്കും.

ഐ. ടി. വകുപ്പിന് വേണ്ടി കേരള സ്‌റ്റേറ്റ് ഐ. ടി. മിഷന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി, സി-ഡിറ്റുമായി ചേര്‍ന്നാണ് ‘നമ്മുടെ കേരളം’ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് സേവനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ വിദ്യാഭ്യാസം, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍, ഫീസുകള്‍, അപേക്ഷ സമര്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങള്‍ക്കും ആവശ്യമായ 150 ഓളം സർക്കാർ സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാകും.

ആപ്പിന്റെ ഔദ്യോഗിക പ്രകാശനം ഫെബ്രുവരി 24 ന് നിശാ ഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

ഔദ്യോഗിക പ്രകാശനത്തിനു ശേഷം ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്‌റ്റോറിലും ആപ്പ് ലഭിക്കും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine