കൊച്ചി : സംസ്ഥാനത്ത് കുപ്പി വെള്ള ത്തിന്റെ വില കുറക്കുന്നു. കുപ്പി വെള്ള നിർമ്മാണ കമ്പനി കളു ടെ സംഘടനാ തീരുമാനം അനുസരിച്ച് ഏപ്രിൽ മുതല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ള ത്തിന്റെവില 12 രൂപ യായി കുറക്കും. നിലവില്‍ ഇത് 20 രൂപയാണ്.
കൊച്ചി : സംസ്ഥാനത്ത് കുപ്പി വെള്ള ത്തിന്റെ വില കുറക്കുന്നു. കുപ്പി വെള്ള നിർമ്മാണ കമ്പനി കളു ടെ സംഘടനാ തീരുമാനം അനുസരിച്ച് ഏപ്രിൽ മുതല്‍ ഒരു ലിറ്റര്‍ കുപ്പി വെള്ള ത്തിന്റെവില 12 രൂപ യായി കുറക്കും. നിലവില്‍ ഇത് 20 രൂപയാണ്.
- pma
വായിക്കുക: ആരോഗ്യം, പരിസ്ഥിതി, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫല മായി ചക്ക യെ സർക്കാർ പ്രഖ്യാപിച്ചു. നിയമ സഭ യില്‍ കൃഷി മന്ത്രി വി. എസ്. സുനിൽ കുമാറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശുപാര്‍ശ പ്രകാര മാണ് ചക്കയെ കേരള ത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പല തരത്തിൽ പ്പെട്ട 30 കോടി മുതൽ 60 കോടി വരെ ചക്ക ഒരു വര്‍ഷം ഉൽപാദി പ്പിക്കു ന്നുണ്ട് എന്നു മന്ത്രി പറഞ്ഞു. യാതൊരു വിധ ത്തിലുള്ള വള ങ്ങളും ചക്ക ക്കു വേണ്ടി വരാറില്ല.
ഗ്രാമ ങ്ങളിൽ പ്രത്യേക പരിചരണം എന്നും ഇല്ലാതെ തന്നെ പ്ലാവ് വളരും. കീട നാശിനി പ്രയോഗമി ല്ലാതെ ഉൽപാദി പ്പി ക്കുന്ന അപൂർവ്വം ഫല വര്‍ഗ്ഗ ങ്ങളില്‍ ഒന്നാണ് ചക്ക. അതു കൊണ്ട് തന്നെ മറ്റു സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരള ത്തിലെ ചക്ക ഏറെ ജൈവ ഗുണ ങ്ങള്‍ ഉള്ളതും വിഷമുക്ത മായതും എന്നും കൃഷി മന്ത്രി അറിയിച്ചു.
സംസ്ഥാന ത്തിന്റെ പൂവി നും മരത്തിനും മീനി നും മൃഗ ത്തിനും പക്ഷിക്കും (കണി ക്കൊന്ന, തെങ്ങ്, കരി മീന്‍, ആന, വേഴാമ്പൽ) ഒപ്പം ‘ചക്ക’ ക്കും ലഭിച്ച ഔദ്യോ ഗിക പദവി ‘വേണമെങ്കിൽ ചക്ക വേരി ലും കായ്ക്കും’ എന്ന ഹാഷ് ടാഗ് ചേർത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമ ങ്ങളില്‍ ആഘോഷ മായി മാറിയിരിക്കുകയാണ്.
- pma
വായിക്കുക: kerala-government-, ആരോഗ്യം, കേരള രാഷ്ട്രീയം, പരിസ്ഥിതി, ബഹുമതി, മാധ്യമങ്ങള്‍, സാമൂഹ്യക്ഷേമം, സാമ്പത്തികം
കണ്ണൂര്‍ : കേരള ത്തിലെ ബി. എസ്. എന്‍. എല്‍. ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യ കോൾ സംവിധാനം ഏർപ്പെടുത്തി.
നഗര പ്രദേശ ങ്ങളില്‍ ലാന്‍ഡ് ലൈനില്‍ നിന്ന് ബി. എസ്. എന്‍. എല്‍. മൊബൈലി ലേക്കും ലാന്‍ഡ് ലൈനി ലേക്കും മാത്ര മായിരുന്നു സൗജന്യ മായി വിളിക്കാവുന്ന സംവി ധാനം ഉണ്ടായിരുന്നത്.
ഇപ്പോള്‍ നിലവി ലുള്ള ഞായറാഴ്ച സൗജന്യ വും (സൺഡേ ഫ്രീ കോൾ ഓഫർ) എല്ലാ ദിവസ വും രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ ലഭി ക്കുന്ന രാത്രി കാല സൗജന്യ വും തുടരും.
രാജ്യത്ത് ഏറ്റവും ലാഭ കര മായി പ്രവര്‍ത്തിക്കുന്ന ബി. എസ്. എന്‍. എല്‍. കേരളാ സര്‍ക്കി ളില്‍ മാത്ര മാണ് ഈ താരിഫ് പരിഷ്‌കരണം കൊണ്ട് വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയ മാണ്.
പുതിയ താരിഫ് അനു സരിച്ച് ഇനി മുതല്‍ ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യം ലഭ്യമാകും.
- pma
വായിക്കുക: india, telecommunication, ഇന്റര്‍നെറ്റ്, സാമ്പത്തികം
തിരുവനന്തപുരം : അട്ടപ്പാടി യിൽ മർദനമേറ്റു മരിച്ച ആദി വാസി യുവാവ് മധു വിന്റെ കുടുംബ ത്തിന് 10 ലക്ഷം രൂപ ധന സഹായം നൽ കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറി യോട് നിര്‍ദേശിച്ചു എന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍.
മര്‍ദ്ദനം മൂല മാണ് മരണം സംഭവിച്ചത് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ആന്തരിക രക്ത സ്രാവ മാണ് മരണ കാരണം. തലക്ക് ശക്ത മായ അടിയേറ്റിട്ടുണ്ട് ഇത് ഗുരുതര പരി ക്കേല്‍ ക്കാന്‍ കാരണ മായി. മധു വി ന്റെ വാരിയെല്ലും തകര്‍ന്നിട്ടുണ്ട്. മാത്രമല്ല നെഞ്ചി ലും മര്‍ദ്ദനം ഏറ്റിട്ടുണ്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്ത മാക്കുന്നു.
സംഭവം കൊല ക്കുറ്റമാണ് എന്ന് തെളിഞ്ഞ തോടെ പ്രതി കള്‍ക്ക് എതിരെ ഐ. പി. സി. 307, 302, 324 വകുപ്പു കളും എസ്. സി.എസ്.ടി. ആക്ടും ചേര്‍ത്ത് കേസ് അന്വേ ഷിക്കും എന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ. ജി. എം. ആര്‍. ആജിത്കുമാര്‍ അറിയിച്ചി രുന്നു. മോഷണ ക്കുറ്റം ആരോപിച്ച് വ്യാഴാഴ്ച യാണ് ആദി വാസി യുവാവ് മധു വിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
-Image Credit : davinchi suresh
- pma
വായിക്കുക: ആരോഗ്യം, പീഡനം, പ്രതിരോധം, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം
തിരുവനന്തപുരം : ഉൽപന്ന ങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുക എന്ന ലക്ഷ്യ ത്തോടെ കുടുംബശ്രീ തുടക്കം കുറിച്ച ഇ- കോമേഴ് പോര്‍ട്ടല്‍ ‘കുടുംബ ശ്രീ ബസാര്‍ ഡോട്ട് കോം’ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ. ടി. ജലീല്‍ ഉല്‍ഘാടനം ചെയ്തു. കെ. മുരളീധരന്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.
ഉൽപന്നങ്ങള്‍ ഓണ്‍ ലൈനിലൂടെ വില്‍പ്പന നടത്തു മ്പോള്‍ കുടുംബശ്രീ ഗുണ മേന്മ യില്‍ വിട്ടു വീഴ്ച വരുത്ത രുത് എന്നും വിശ്വാസ്യത കാത്തു സൂക്ഷിക്കണം എന്നും ഇ- കോമേഴ്‌സ് പോര്‍ട്ടല്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
ആദ്യഘട്ട ത്തില്‍ 250 സംരംഭ കരെ യാണ് ഉള്‍ പ്പെടുത്തി യിരി ക്കുന്നത്. അടുത്ത ഘട്ട ത്തില്‍ കൂടുതല്‍ സംരംഭ കരെ ഇതിലേക്ക് കൊണ്ടു വരണം.
മികച്ച ഉൽപന്ന ങ്ങള്‍ മിത മായ നിരക്കില്‍ ഉത്തര വാദി ത്വത്തോടെ എത്തിച്ചാല്‍ ഓണ്‍ ലൈന്‍ വിപണി വിജയം കൈവരി ക്കുവാ നാകും. സൂപ്പര്‍ മാര്‍ക്കറ്റു കള്‍ കൂടി യാഥാർത്ഥ്യം ആകുന്നതോടെ കുടുംബശ്രീ വലിയ നെറ്റ് വര്‍ക്കായി മാറും.
ഇപ്പോഴത്തെ സാഹ ചര്യ ത്തില്‍ വലിയ സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ ചെറു കിട സംരംഭകരെ വിഴുങ്ങുന്ന കാഴ്ച യാണ്. എന്നാല്‍, ഇവര്‍ക്കു മുന്നില്‍ പ്രതി രോധ ത്തി ന്റെ മതില്‍ തീര്‍ത്ത് കുടുംബശ്രീ മുന്നോട്ടു കുതിക്കുക യാണ് എന്നും മന്ത്രി പറഞ്ഞു.
- pma
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളി, സാമൂഹ്യക്ഷേമം, സാമ്പത്തികം