ഷോക്കടിക്കുന്ന വൈദ്യതി ചാര്‍ജ്ജ്

July 27th, 2012

electricity-epathram

തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിലേക്ക് ഒരു ഭാരം കൂടി ഇറക്കി വെച്ചു കൊണ്ട് സർക്കാർ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. റഗുലേറ്ററി കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വര്‍ദ്ധിപ്പിച്ച ചാര്‍ജ്ജ്‌ കാലവര്‍ഷം ചതിച്ചതിനു പുറമെ സര്‍ക്കാര്‍ നല്‍കിയ അടിയായി. വൈദ്യുതി ആസൂത്രണത്തില്‍ ഗുരുതര പിഴവ് വരുത്തിയതു മൂലം സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണ് വര്‍ധിപ്പിച്ച നിരക്കും വരുന്നത്.

പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ് – 1.50 രൂപ, 41-80 യൂണിറ്റ് – 1.90 രൂപ, 81-120 യൂണിറ്റ് – 2.20 രൂപ, 121-150 യൂണിറ്റ് – 2.40 രൂപ, 151-200 യൂണിറ്റ് – 3.10 രൂപ, 201-300 യൂണിറ്റ് – 3.50 രൂപ, 301-500 യൂണിറ്റ് – 4.60 രൂപ.

വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ഇല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ നടപടി ജനദ്രോഹപരമായി എന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ ഈ വര്‍ദ്ധനയ്ക്ക്  പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ജൂലൈ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച നിരക്ക് നിലവിലുണ്ടാകുക. 2013 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുമെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള രഹസ്യ അജണ്ടയാണ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെന്മാറയില്‍ കര്‍ഷകര്‍ പച്ചക്കറി കുഴിച്ചു മൂടി

July 18th, 2012

ashgourd-epathram

പാലക്കാട്: സംസ്ഥാനത്തെ ഉപഭോക്താക്കള്‍ പച്ചക്കറിക്ക് തീ വില നല്‍കുമ്പോള്‍ കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറി വില ലഭിക്കാത്തതിനെയും സംഭരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെയും തുടര്‍ന്ന് കര്‍ഷകര്‍ കുഴിച്ചു മൂടി. വിളവെടുത്ത പാവല്‍, വെള്ളരി, പടവലം തുടങ്ങിയവ ടണ്‍ കണക്കിനാണ് കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ അലംഭാവം കാരണം നശിപ്പിച്ചു കളയേണ്ടി വന്നത്. കണ്ണീരോടെ ആണ് കര്‍ഷകര്‍ തങ്ങള്‍ കഷ്ടപ്പെട്ട് വളര്‍ത്തി വിളവെടുത്ത പച്ചക്കറി ചീഞ്ഞഴുകുവാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കുഴികളിലും തെങ്ങിന്‍ ചുവട്ടിലുമെല്ലാം കുഴിച്ചു മൂടിയത്. സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും എന്ന് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും പറയുന്നതല്ലാതെ കര്‍ഷകരില്‍ നിന്നും സമയത്തിനു പച്ചക്കറി സംഭരിക്കുവാനോ വേണ്ട നടപടികള്‍ എടുക്കുന്നില്ല എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

നെന്മാറയില്‍ 1300 ഏക്കറോളം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ലക്ഷക്കണക്കിനു രൂപ കടമെടുത്ത് ഭൂമി പാട്ടത്തിനെടുത്താണ് നെന്മാറയിലെ പല കര്‍ഷകരും പച്ചക്കറി കൃഷി ചെയ്യുന്നത്. വിപണിയില്‍ 18 രൂപയെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പടവലത്തിനു ഇടത്തട്ടുകാര്‍ രണ്ടു രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. ഹോര്‍ട്ടി കോര്‍പ്പ് തമിഴ്‌നാട്ടില്‍ നിന്നും ടണ്‍ കണക്കിനു പച്ചക്കറിയാണ് സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്നത്. അമിതമായ കീടനാശിനി പ്രയോഗിക്കുന്നതായി ആരോപണമുള്ള തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വാങ്ങുകയും കേരളത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ അവഗണിക്കുകയും ചെയ്യുന്ന ഹോര്‍ട്ടി കോര്‍പ്പ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നെന്മാറയിലെ കര്‍ഷകരുടെ അനുഭവം മാധ്യമ വാര്‍ത്തയായതിനെ തുടര്‍ന്ന് പച്ചക്കറി സംഭരിക്കുവാന്‍ വേണ്ട നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചില്ലറ വ്യാപാരം: കേരളം കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്രം

June 30th, 2012

walmart-epathram

ന്യൂഡെല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ അനുകൂലിച്ച് കേരളം കേന്ദ്ര സര്‍ക്കാറിനു കത്തെഴുതിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ. പ്രത്യക്ഷ വിദേശ നിക്ഷേപത്തെ അനുകൂലിച്ച് കേരളം കത്തെഴുതിയതായി താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, തന്റെ പ്രസ്താവന വളച്ചൊടിക്കുക യായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പങ്കു വെച്ചു എന്നാണ് താന്‍ പറഞ്ഞതെന്നും, ചാനലുകളും പത്രങ്ങളും വാര്‍ത്ത നല്‍കുമ്പോള്‍ ആധികാരികതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. ചില്ലറ വില്പന രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് അതാതു സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. ചില്ലറ വില്പന രംഗത്ത് പ്രത്യക്ഷ വിദേശ നിക്ഷേപം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുതിച്ചുയരുന്ന അരി വില; ഇതൊന്നുമറിയാതെ മലയാളി

June 20th, 2012
rice price-epathram
കൊച്ചി: ഭൂരിപക്ഷവും അരിഭക്ഷണം മാത്രം കഴിക്കുകയും അതിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും അരി ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന കേരളത്തില്‍ അടക്കം ഇന്ത്യയില്‍ ആകമാനം അരിവില കുതിച്ചുയരുമ്പോള്‍ മലയാളിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ മറ്റെന്തോ ചര്‍ച്ച ചെയ്തു മുന്നേറുന്നു. ഒരാഴ്‌ചയ്‌ക്കിടെ കിലോയ്‌ക്കു നാലു രൂപ വരെ വില വര്‍ധിച്ചു. അയല്‍സംസ്‌ഥാനങ്ങളില്‍നിന്നുള്ള അരിവരവ്‌ കുറഞ്ഞതോടെ   മലയാളിയുടെ കഞ്ഞികുടി മുട്ടിക്കും വിധം അരിവില ‘തിളയ്‌ച്ചു പൊന്തുമ്പോള്‍ മലയാളി നിറഞ്ഞാടുന്ന സോഷ്യല്‍ നെറ്റ വര്‍ക്കിലോ അതല്ലാത്ത ചര്ച്ചയിലോ ഇതൊന്നും വിഷയമാവുന്നില്ല. പച്ചരിക്ക്‌ ചില്ലറവില ആറു രൂപവരെ ഉയര്‍ന്നു. റേഷന്‍ കടകളില്‍ പച്ചരിയും വെള്ള അരിയും കിട്ടാനില്ലാത്ത അവസ്‌ഥ നിലനില്‍ക്കുന്നു‌. ബ്രാന്‍ഡ്‌ അരിയുടെ വില അഞ്ചുമുതല്‍ എട്ടു രൂപവരെ ഉയര്‍ന്നിട്ടുണ്ട്‌. വരുംദിവസങ്ങളില്‍ അരിവില ഇനിയും  കുതിച്ചുയരുമെന്നാണ് ഈ മേഖലയില്‍ കച്ചവടം നടത്തുന്നവര്‍ പറയുന്നത്. നെല്ല്‌ വില ഉയര്‍ന്നതാണ്‌ അരിവില ഉയരാന്‍ കാരണമെന്ന്‌ കേരള മര്‍ച്ചന്റ്‌സ് യൂണിയന്‍ പ്രസിഡന്റ്‌ വെങ്കിടേഷ്‌ പൈ അഭിപ്രായപ്പെട്ടു. മട്ട അരിക്ക്‌ നാലുരൂപ കൂടി. കഴിഞ്ഞയാഴ്‌ച കിലോക്ക്‌ 20 രൂപയായിരുന്നു മൊത്തവില. ചില്ലറവില്‍പന 32 രൂപവരെയാണ്‌. പൊന്നി അരിക്ക്‌ ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പൊന്നുവിലയാണ്‌. 25 രൂപ മുതല്‍ 30 രൂപവരെയാണ്‌ മൊത്തവില. ചില്ലറ വില്‍പന വില 35 രൂപയ്‌ക്കു മുകളില്‍ വരും. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന അരിയില്‍ കൂടിയ ഇനം മില്ലുകാര്‍തന്നെ കയറ്റുമതി ചെയ്യുകയാണ്‌. ഇതും വിപണിയില്‍ വിലക്കയറ്റം ഉണ്ടാക്കുന്നു. മലയാളിക്ക് അരി വില വര്ദ്ധനവില്‍ ഒട്ടും ഭയമില്ല എന്ന അവസ്ഥ ദയനീയം തന്നെ

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചു

June 7th, 2012

kannur airport site-epathram

ന്യൂഡല്‍ഹി :  പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ ‌  കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചതായി അറിയിച്ചു . കണ്ണൂര്‍, നവി മുംബൈ‌, ഗോവ എന്നീ വിമാനത്താവളങ്ങള്‍ക്കാണ്‌ അനുമതി നല്‍കിയിരിക്കുന്നത്. കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളമാക്കുന്നതിനും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര സര്‍വീസുകള്‍ രണ്ടാം ഘട്ടത്തില്‍ മാത്രമേ നടത്താന്‍ കഴിയുകയുള്ളൂ വിമാനത്താവളങ്ങളുടെ നടത്തിപ്പിന്‌ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

30 of 381020293031»|

« Previous Page« Previous « സുഗതകുമാരിയുടെ പിന്നില്‍ കപട പരിസ്ഥിതിവാദികള്‍: ഗണേഷ്കുമാറിന്റെ പ്രസ്താവന വിവാദമാകുന്നു
Next »Next Page » പോലീസിലെ ‍ ക്രിമിനലുകള്‍ക്കെതിരെ ഉടന്‍ നടപടി : മുഖ്യമന്ത്രി »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine