കൊച്ചി : ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുന്ന പരാമരശം നടത്തിയ എറണാകുളം ഡി. സി. സി. പ്രസിഡണ്ട് വി. ജെ. പൌലോസ് ഖേദം പ്രകടിപ്പിച്ചു. പൌലോസ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി. സി. സി. ഓഫീസിലേക്ക് എസ്. എൻ. ഡി. പി. യോഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കാര്യങ്ങള്‍ വഷളായതിനെ തുടര്‍ന്ന് കെ. പി. സി. സി. നേതൃത്വം എസ്. എൻ. ഡി. പി. നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വി. ജെ. പൌലോസ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അജയ് തറയിലിനൊപ്പം എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളി നടേശന്റെ കണിച്ചു കുളങ്ങരയിലെ വീട്ടില്‍ എത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. തന്റെ പരാമര്‍ശം ഗുരുവിന്റെ അനുയായികള്‍ക്ക് വേദനയുണ്ടാക്കി യിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നായി വി. ജെ. പൌലോസ് ഒരു കത്ത് എഴുതിക്കൊടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇക്കാര്യം യോഗത്തിന്റെ നേതൃതലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നത് തല്‍ക്കാലം നിര്‍ത്തി വെയ്ക്കുവാനും തീരുമാനിച്ചതായി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, മതം
കഷ്ടം ഗുരു ഉണ്‍ടായിരുന്നു എങ്കില്‍ എല്ലാവരൊടും ക്ഷമിച്ചെനെ. പക്ഷെ ഇപ്പൊള്‍ ഗുരുവിനെക്കാള്‍ വലിയ വെള്ളാപ്പള്ളി.