Saturday, June 7th, 2014

മോഡിക്ക് പി. ടി. തോമസിന്റെ പിന്തുണ

pt-thomas-epathram

കോട്ടയം: മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും മുൻ ഇടുക്കി എം. പി. യുമായ പി. ടി. തോമസ്‌ മോഡിക്ക് പിന്തുണ അറിയിച്ചു. പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വെള്ളം ചേർക്കാതെ നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായാൽ തീർച്ചയായും പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സി. എസ്. ഐ. മദ്ധ്യ കേരള ഇടവകയുടെ ആദ്യ പരിസ്ഥിതി അവാർഡ്‌ സി. എസ്. ഐ. ബിഷപ്പ് തോമസ്‌ കെ. ഉമ്മനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പി. ടി. തോമസ്‌. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് പി. ടി. തോമസ് പ്രശംസാപത്രം ഏറ്റുവാങ്ങി.

സി. എസ്. ഐ. സഭയും ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

പാർട്ടിയിൽ നിന്നും ഏൽക്കേണ്ടി വന്ന കയ്പേറിയ അനുഭവം ഉള്ളിൽ വെച്ചു കൊണ്ട് വികാരാധീനനായാണ് പി. ടി. തോമസ്‌ സംസാരിച്ചത്. “അൽപ്പം മുറിവേറ്റു,​ രക്തമൊലിപ്പിക്കേണ്ടി വന്നു. വീണതു മുള്ളിനു പുറത്താണെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്തവർ വരെ നൽകിയ പിന്തുണയിൽ അഭിമാനമുണ്ട്.” സ്വന്തം സഭയായ കത്തോലിക്കാ സഭ അധിക്ഷേപിച്ചും കല്ലെറിഞ്ഞും ക്രൂശിച്ചപ്പോൾ സി. എസ്. ഐ. സഭ താങ്ങായി നിന്നതിൽ അദ്ദേഹം നന്ദി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇന്നല്ലെങ്കിൽ നാളെ ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണയ്​ക്കേണ്ടി വരും. പരിസ്ഥിതി സംരക്ഷണം മുഖ്യ രാഷ്ട്രീയ അജൻഡയാക്കാതെ മുന്നോട്ടു പോവാനാവില്ല എന്നും, ആരെങ്കിലും കണ്ണുരുട്ടിയാൽ, ജാതി കാർഡിറക്കിയാൽ അവർക്കൊപ്പം നിന്നാൽ നാളെ വായുവിനും വെള്ളത്തിനും വേണ്ടി ആരും ഉണ്ടാകാത്ത അവസ്ഥ വരും. മരങ്ങളെ നശിപ്പിക്കാനും കോടാലി വയ്ക്കാനുമുള്ള അവകാശിയാണ് മനുഷ്യനെന്നു ചിന്തിക്കുന്ന ഇടുക്കി, താമരശേരിക്കാരെ തമസ്​കരിക്കുകയും തിരസ്​കരിക്കുകയും ചെയ്യുന്ന കാലമുണ്ടാകും. അദ്ദേഹം കൂട്ടിച്ചേർത്തു.

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു
 • ഗെയിൽ : നിറവേറ്റിയത് സർക്കാരിന്റെ പ്രധാന വാഗ്ദാനം
 • ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കേരള ത്തിൽ സ്ഥിരീകരിച്ചു
 • കേരളത്തില്‍ കൊവിഡ് പരിശോധനാ ഫീസ് കുറക്കും
 • പുതു വർഷം മുതൽ പ്ലാസ്റ്റിക് നിരോധന നിയമം കർശ്ശനം
 • ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക് നോർക്ക റിക്രൂട്ട്മെന്റ്
 • കേരളം കാത്തിരുന്ന വിധി : അഭയ കേസില്‍ പ്രതി കള്‍ക്ക് ജീവ പര്യന്തം
 • സുഗതകുമാരി അന്തരിച്ചു
 • ഷിഗല്ല രോഗ വ്യാപനം :  ജാഗ്രതാ നിർദ്ദേശം
 • കാര്‍ഷിക നിയമം : കേരള നിയമ സഭ യുടെ പ്രത്യേക സമ്മേളനം
 • അശ്ലീല ചിത്രങ്ങള്‍ തിരയുന്നവര്‍ പോലീസ് നിരീക്ഷണത്തില്‍
 • കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി അന്തരിച്ചു
 • ക്ഷേ​ത്ര​ ന​ഗ​ര​ത്തി​ലെ കൊ​വി​ഡ് വ്യാ​പ​നം രൂക്ഷം
 • സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചന ക്കുറിപ്പ്
 • യു. എ. ഖാദർ അന്തരിച്ചു
 • ഡോക്ടര്‍മാരുടെ സമരം : അവശരായ രോഗികളും ദുരിതത്തില്‍
 • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ ആവേശ ത്തോടെ പോളിംഗ് ബൂത്തു കളിലേക്ക്
 • വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും
 • വാഹന പുക പരിശോധന : ജനുവരി മുതല്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനിലൂടെ
 • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍ • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine