Monday, September 24th, 2012

തിലകന്റെ വിയോഗം: അനുശോചനത്തിലെ പൊള്ളത്തരത്തിനെതിരെ രഞ്ജിത്ത്

കോഴിക്കോട്: നടന്‍ തിലകന്റെ വിയൊഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ പൊള്ളത്തരത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ രൂക്ഷ വിമര്‍ശനം.  മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായിക്കൊണ്ടിക്കുകയാണെന്ന് . ജീവിച്ചിരിക്കെ ഈ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നതെന്നും, തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ് വേണ്ടതെന്നും രഞ്ജിത്ത് തുറന്നടിച്ചു. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകനെന്നും രഞ്ജിത് പറഞ്ഞു.  മനസ്സില്‍ തോന്നുന്നത് മുഖത്തു നോക്കി പറയും എന്ന് മാത്രം.  പ്രമുഖരായ  പലരും തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തി അകറ്റി നിര്‍ത്തിയ തിലകനെ തന്റെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ ശക്തമായ ഒരു കഥാപാത്രത്തെ നല്‍കിക്കൊണ്ടാണ് രഞ്ജിത്ത്  തിരികെ കൊണ്ടു വന്നത്. ആ കഥാപാത്രം സമീപ കാല മലയാള സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നായി മാറി. ഇന്ത്യന്‍ റുപ്പിയില്‍ തിലകനെ അഭിനയിപ്പിക്കുക എന്നത് തന്റെ തീരുമാനം ആയിരുന്നു. തന്റെ കഥാപാത്രത്തിന് തിലകനോളം അനുയോജ്യനായ മറ്റൊരു നടന്‍ ഇല്ല എന്നാണ് താന്‍ കരുതിയതെന്നും തന്റെ പ്രതീക്ഷ തിലകന്‍ തെറ്റിച്ചുമില്ല എന്നും രഞ്ജിത് പറഞ്ഞു.
അമ്മയെന്ന താര സംഘടനയുമായി തിലകനുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്  പല കാര്യങ്ങളും തിലകന്‍ തുറന്നു പറഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപം എന്ന് തിലകന്‍ തുറന്നടിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവര്‍ ഇതില്‍  പരാമര്‍ശ വിധേയരായി. താര സംഘടനയായ അമ്മ തിലകന് വിലക്കേര്‍പ്പെടുത്തി.  സംഭവം വിവാദമായതോടെ അന്തരിച്ച ഡോ.സുകുമാര്‍ അഴീക്കോടും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. അതു പിന്നീട് അഴീക്കൊടും മോഹന്‍‌ലാലും തമ്മിലായി വാഗ്‌പോര്.  വിഗ്ഗും മേക്കപ്പും മാറ്റിയാല്‍ മോഹന്‍ ലാല്‍ വെറും കങ്കാളമാണെന്ന് അഴീക്കോട് മാഷ് പറഞ്ഞു. ചാനലുകളിലൂടെ ഉള്ള വാക്‍പോര് പിന്നീട് മാന നഷ്ടക്കെസിലും എത്തി. ഒപ്പം നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള അവസരം തിലകനും മഹാനടന്റെ അഭിനയം കാണുവാനുള്ള അവസരം പ്രേക്ഷകര്‍ക്കും നഷ്ടമായി. തിലകനെ തിരിച്ചു കൊണ്ടുവരുവാന്‍ പലരും താല്പര്യമെടുത്തില്ല താല്പര്യം ഉള്ളവര്‍ക്കാകട്ടെ ധൈര്യവും പോരായിരുന്നു. അങ്ങിനെ   ഒരു കാലത്ത് തിലകനെ വിലക്കേര്‍പ്പെടുത്തി മലയാള സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയവരില്‍ ചിലരാണ് മത്സര ബുദ്ധിയോടെ ഇപ്പോള്‍ ചാനലുകളില്‍ തിലകനെ കുറിച്ച് വാഴ്ത്തിക്കൊണ്ടിരിക്കുന്നത്.  യാതൊരു ആത്മാര്‍ഥതയും ഇല്ലാതെ  കള്ളക്കണ്ണീര്‍ ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ഇതിലെ അനൌചിത്യം രഞ്ജിത്ത് തുറന്നു പറഞ്ഞു. മരിച്ചതിനു ശേഷം മഹത്വം പറയുന്നതിന്റെ പൊള്ളത്തരത്തെയും ഒപ്പം ഈഗോയുടെ പേരില്‍ കലാകാരന്മാരെ വിലക്കി നിര്‍ത്തുന്നതിന്റെ ഔചിത്യമില്ലായ്മയും രഞ്ജിത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine