Monday, October 1st, 2012

ലീഗിന്റെ കള്ള് വിവാദം കിറ്റെക്സ് വാര്‍ത്ത അട്ടിമറിക്കാൻ

toddy-shop-epathram

തിരുവനന്തപുരം: കള്ള് ചെത്ത് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് അപ്രതീക്ഷിതമായി രംഗത്ത് വരികയും മാധ്യമങ്ങള്‍ അത് വലിയ വിവാദമാക്കുകയും ചെയ്തത് കിറ്റെക്സ് കേരളം വിടുന്നതായുള്ള വാര്‍ത്തകളെ അട്ടിമറിക്കുവാനാണോ എന്ന സംശയം ബലപ്പെടുന്നു. കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായും അതിന്റെ ഫലമായി പല രീതിയില്‍ ഉള്ള സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളും റിപ്പോര്‍ട്ടുകളും വരാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അത്തരം അവസരങ്ങളിലൊന്നും ലീഗ് ഇത്തരം ആവശ്യവുമായി രംഗത്തെത്തിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭമായ കിറ്റെക്സ് കമ്പനിയുടെ ഉടമ തന്റെ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും ഇതു മൂലം കേരളം വിടുകയാണെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. യു. ഡി. എഫ്. സര്‍ക്കാര്‍ കോടികള്‍ ചിലവിട്ട് വ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ എന്ന പേരില്‍ എമേര്‍ജിങ്ങ് കേരള എന്ന പരിപാടി നടത്തിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. അതിന്റെ തൊട്ടു പിന്നാലെയാണ് കേരളത്തിലെ പ്രമുഖ സംരംഭകരായ കിറ്റെക്സ് യു. ഡി. എഫ്. സര്‍ക്കാറിന്റെ ദ്രോഹപരമായ നടപടി മൂലം കേരളം വിടുന്നു എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയത്.

മാധ്യമങ്ങള്‍ വാര്‍ത്തയ്ക്ക് പ്രാധന്യം നല്‍കിയതോടെ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ നയമെന്ന് സദാ പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും വ്യവസായ  മന്ത്രിക്കും കനത്ത തിരിച്ചടിയായി. ഇടതു പക്ഷ നേതാക്കളും വ്യവാസികളുടെ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. കിറ്റെക്സ് വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇടപെടണമെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വിഷയത്തില്‍ ഇടപെടുവാൻ വിമുഖത കാണിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കൂടുതല്‍ വാര്‍ത്തകള്‍ക്ക് വഴി വെയ്ക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെ ആണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗിന്റെ നേതൃത്വം പൊടുന്നനെ കള്ള് ചെത്ത് നിരോധനത്തെ കുറിച്ച് പ്രസ്ഥാവനയുമായി രംഗത്തെത്തിയത്.

സി. പി. ഐ. യും, കോണ്‍ഗ്രസ്സും, ചെത്തു തൊഴിലാളി സംഘടനകളും, എസ്. എൻ. ഡി. പി. നേതാവ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊടുന്നനെ ശ്രദ്ധ കിറ്റ്ക്സ്  കേരളം വിടുന്നതായുള്ള വാര്‍ത്തകളില്‍ നിന്നും മാറി. പ്രമുഖ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകള്‍ കള്ള് നിരോധനമായി.

മലപ്പുറം ജില്ലയില്‍ ദ്രവ്യന്‍ എന്ന വ്യക്തി വിതരണം ചെയ്ത വ്യാജ കള്ള് കുടിച്ച് നിരവധി ആളുകള്‍ മരിച്ചിരുന്നു. ആ മദ്യ ദുരന്തം നടന്ന സമയത്തു പോലും ശക്തമായ ആവശ്യവുമായി രംഗത്ത് വരാത്ത മുസ്ലിം ലീഗിന്റെ പൊടുന്നനെ ഉള്ള കള്ള് വിരോധത്തിനു പിന്നില്‍ കിറ്റക്സ് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കുവാന്‍ ഉള്ള തന്ത്രമാണെന്നാണ് സൂചന.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine