കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

December 13th, 2012

endosulfan-india-epathram

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.

എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

December 3rd, 2012

ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശീയ ആന ദിനം

October 4th, 2012

baby-elephant-epathram

ന്യൂഡല്‍ഹി: ഒക്ടോബര്‍ 4 ദേശീയ ആന ദിനമായി ആചരിക്കുന്നു. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഏഷ്യന്‍ ആനകളുടെ ഉപവിഭാഗമായി കണക്കാക്കുന്ന ഇന്ത്യന്‍ ആനകള്‍ കേരളം, ബീഹാര്‍, ആസ്സാം, കര്‍ണ്ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‍. കേരളമൊഴികെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സംസ്ഥാന മൃഗവും ഇന്ത്യയില്‍ തന്നെ ആനകളുടെ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കേരളം ആന ദിനം വേണ്ട ഗൌരവത്തോടെ ആചരിക്കുന്നില്ല. ഉത്സവങ്ങളുടെ ഭാഗമായി ആനയെ ധാരാളമായി ഉപയോഗിക്കുന്ന കേരളം ആന സംരക്ഷണത്തിനായി പ്രൊജക്ട് എലിഫന്റ് വഴിയുള്ള ദേശീയ ഫണ്ട് വര്‍ഷങ്ങളായി പാഴാക്കുകയുമാണ്. 1996 – 98 കാലയളവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയുടെ കണക്ക് കാണിക്കാത്തതും കൃത്യസമയത്ത് അപേക്ഷകളും റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിക്കാത്തതുമാണ് ഫണ്ട് ലഭിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണ്ണാടകവും തമിഴ്‌നാടും വലിയ തോതില്‍ പദ്ധതിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. തമിഴ്‌നാടാണ് ആന സംരക്ഷണവുമായി ബന്ധപ്പെട്ട് നാല്പതു ദിവസത്തില്‍ അധികം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തുന്നത്.

മന്ത്രി ഗണേശ് കുമാര്‍ ചുമതലയേറ്റെടുത്ത ശേഷം വനം വകുപ്പ് കേരളത്തിലെ നാട്ടാനകളുടെ ഡാറ്റകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നുണ്ട്.  കണക്കുകള്‍ പ്രകാരം ഏകദേശം അറുനൂറിനു താഴെ നാട്ടാനകളാണ് കേരളത്തില്‍ ഉള്ളത്.  കേരളത്തില്‍ തന്നെ മൂന്ന് നാല് വിഭാഗം ആനകള്‍ ഉണ്ട്. കേരള – കര്‍ണ്ണാടക – തമിഴ്‌നാട് വനങ്ങളില്‍ നിന്നും പിടിച്ച നാടന്‍ ആനകള്‍ എന്നറിയപ്പെടുന്നവയും ബീഹാര്‍ ഉത്തര്‍പ്രദേശ് ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവയും ഇവയെ കൂടാതെ ആൻഡമാന്‍ ദ്വീപില്‍ നിന്നും കൊണ്ടു വന്ന ആനകളും ഉണ്ട്.

ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ആന ബീഹാറില്‍ നിന്നും കൊണ്ടു വന്ന തൃശ്ശൂര്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം വക രാമചന്ദ്രന്‍ (314 സെ.മീ.) ആണ്. അസ്സാമില്‍ നിന്നും വന്ന ആനകളില്‍ പുതുപ്പള്ളി കേശവനും (308 സെ. മീ.) യും  പാമ്പാടി രാജനും (307 സെ. മീ.) ആണ്‌ നാടന്‍ ആനകളില്‍ ഏറ്റവും ഉയരം ഉള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളത്ത് പോലിസ് അഴിഞ്ഞാടി; വെടിവെയ്പ്പിൽ ഒരു മരണം

September 11th, 2012

koodamkulam1-epathram

കൂടംകുളം: കൂടംകുളം ആണവ നിലയത്തിനെതിരായ ബഹുജന സമരത്തിനു നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ആണവ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് തൂത്തുക്കുടിയിൽ നടത്തിയ ‍പ്രകടനത്തിനു നേരെയാണ് പോലീസ്‌ വെടിവെച്ചത്. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി ആന്റണി ജോര്‍ജ്‌ (44) ആണ്‌ വെടിയേറ്റു മരിച്ചത്‌. ഇതോടെ തമിഴ്നാട് പരക്കെ സമരം വ്യാപിച്ചിരിക്കുകയാണ്.

ഒരു കൊല്ലത്തോളമായി നടത്തി വരുന്ന ഈ സമരത്തെ ഇതിനകം നിരവധി തവണ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. സമരത്തിനു നേതൃത്വം നല്‍കുന്ന ഉദയകുമാര്‍ അടക്കം സമരത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക സമരാനുകൂലികൾ ക്കെതിരെയും ശക്തമായ വകുപ്പുകള്‍ ചാര്‍ത്തി ഒന്നിലധികം കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുകയാണ്.

തമിഴ് നാട്ടില്‍ പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരോധനാജ്‌ഞ ലംഘിച്ച്‌ കൂടംകുളം ആണവ നിലയത്തിനു സമീപം കടല്‍തീരത്ത്‌ കൂട്ടംകൂടിയവരെ പിരിച്ചു വിടാന്‍ പോലീസ്‌ നടത്തിയ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ സമരത്തെ അടിച്ചൊതുക്കുക എന്ന നയം തന്നെയാണ് ഭരണകൂടം സ്വീകരിക്കുന്നത്. മുഖ്യധാര രാഷ്ട്രീയക്കാരുടെ കുറ്റകരമായ മൌനം ഇതിനെ സഹായിക്കുന്നു. സമരത്തെ നേരിടാന്‍ പോലീസും ദ്രുതകര്‍മ സേനയും അടക്കം നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്‌ക്കുവാൻ അനുമതി

August 11th, 2012

koodamkulam

ന്യൂഡല്‍ഹി: കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യുന്നതിന്റെ ആദ്യ പടിയായി നിലയത്തിലെ ആദ്യ യൂണിറ്റില്‍ ഇന്ധനം നിറയ്‌ക്കാന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അനുമതി നല്‍കി. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌. എസ്‌. ബജാജ്‌ മുംബൈയില്‍ വെച്ചാണ് അനുമതി നല്‍കിയ വിവരം അറിയിച്ചത്‌. വിവാദങ്ങളെ തുടര്‍ന്നാണ്‌ ഇന്ധനം നിറയ്‌ക്കല്‍ ഇത്രയും വൈകിയതെന്നും, റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച ആദ്യ യൂണിറ്റില്‍ നിന്ന്‌ ആയിരം മെഗാ വാട്ട്‌ യൂണിറ്റ്‌ വൈദ്യുതിയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പുഷ്‌ട യുറേനിയം ഇന്ധനമായി ഉപയോഗിക്കുന്ന ഈ ആണവ നിലയത്തിനെതിരെ ശക്തമായ സമരം നിലനില്‍ക്കെയാണ് ആണവോര്‍ജ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഇന്ധനം നിറയ്‌ക്കല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ആരംഭിക്കുമെന്നു ദേശീയ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്‌ടര്‍ ശിവ്‌ അഭിലാഷ്‌ ഭരദ്വാജ്‌ അറിയിച്ചു. എന്നാല്‍ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം തുടരുമെന്ന് സമര സമിതിയും അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

10 of 229101120»|

« Previous Page« Previous « സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ചാല്‍ സദാചാര പോലീസിന്റെ ആസിഡ്‌ ആക്രമണം
Next »Next Page » ഗീതികയുടെ ആത്മഹത്യ : മന്ത്രിയുടെ പീഡനത്തിന്റെ പുതിയ വെളിപ്പെടുത്തൽ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine