കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി

October 22nd, 2013

ചെന്നൈ:പ്രതിഷേധങ്ങള്‍ക്കിടെ കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം ആരംഭിച്ചു. 1,000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം റിയാക്ടറില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 2.45 നു ആണ് ഉല്പാദനം ആരംഭിച്ചത്. രണ്ടു മണിക്കൂറിനു ശേഷം ഉല്പാദനം നിര്‍ത്തിവച്ചു. 160 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്രകാരം ഉല്പാദിപ്പിച്ചത്. പരീക്ഷണ ഉല്പാനത്തെ കുറിച്ച് വിശദമായി പഠനംനടത്തിയ ശേഷം കൂടുതല്‍ ഉല്പാദനം ആരംഭിക്കും. ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ കൂടുതല്‍ പരിശോധനകളും നടക്കേണ്ടതുണ്ട്. ഉല്പാദനം ആരംഭിച്ചാല്‍ തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ഈ നിലയത്തില്‍ നിന്നും വൈദ്യുതി ലഭിക്കും. റഷ്യന്‍ സഹകരണത്തോടെ 13,000 കോടി രൂപ ചിലവിട്ടാണ് നിലയം സ്ഥാപിച്ചത്. ആണവോര്‍ജ്ജ നിലയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നിലനില്‍ക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി ഡൽഹിയിലെ ബസിൽ

January 18th, 2013

rpn-singh-dtc-bus-epathram

ന്യൂഡൽഹി : ഓടുന്ന ബസിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഡൽഹിയിലെ ബസുകളിൽ യാത്രക്കാരുടെ സുരക്ഷിതത്വം നേരിട്ട് മനസ്സിലാക്കാൻ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ആർ. പി. എൻ. സിങ്ങ് ബുധനാഴ്ച്ച രാത്രി ബസ് യാത്ര നടത്തി. ശിവാജി സ്റ്റേഡിയത്തിൽ നിന്നും ബസിൽ കയറിയ മന്ത്രി പഞ്ചാബി ബാഗ് വരെയാണ് ബസിൽ സഞ്ചരിച്ചത്. വനിതാ യാത്രക്കാരുടെ ബസുകളിലെ സുരക്ഷിതത്വം നേരിൽ കണ്ട് മനസ്സിലാക്കുകയായിരുന്നു മന്ത്രിയുടെ യാത്രയുടെ ഉദ്ദേശം. സഹ യാത്രികരോട് മന്ത്രി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. സുരക്ഷ വർദ്ധിപ്പിക്കാൻ എന്തൊക്കെ ചെയ്യാനാവും എന്ന് പല യാത്രക്കാരും മന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വില്‍ക്കുന്നതിന് സുപ്രീം കോടതിയുടെ വിലക്ക്

December 13th, 2012

endosulfan-india-epathram

കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. എന്‍സോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇതിനിടയിലാണ് കാലാവധി കഴിഞ്ഞാല്‍ കൂടുതല്‍ ഹാനികരം ആകുമെന്നതിനാല്‍ കെട്ടിക്കിടക്കുന്ന ഉല്പന്നം വിറ്റഴിക്കാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുവാന്‍ കോടതി കൂട്ടാക്കിയില്ല.

എൻഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് രണ്ടാമത്തെ സമിതിയുടെ പഠന റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു. കേരളവും കര്‍ണ്ണാടകവും മാത്രമാണ് നിരോധനം ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ മറ്റിടങ്ങളില്‍ വില്‍ക്കുവാന്‍ അനുമതി വേണമെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ജസ്റ്റിസുമാരായ മാന്‍ ലോകര്‍, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനെ കൂടാതെ ഡി. വൈ. എഫ്. ഐ. യും കക്ഷിയാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൃഷ്ണഗിരി എസ്റ്റേറ്റ് കേസ്: ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ അപ്പീല്‍ തള്ളി

December 3rd, 2012

ന്യൂഡെല്‍ഹി: വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്തുള്ള കൃഷ്ണഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ക്ഷേമസമിതിയെ കക്ഷി ചേര്‍ക്കുന്നതിനെതിരെ എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഭൂമിയില്ലാത്ത ആദിവാസികള്‍ ഭൂമിക്കായി അവകാശം ഉന്നയിക്കുമ്പോള്‍ അവരുടെ വാദം എങ്ങിനെ കേള്‍ക്കാതിരിക്കാനാവുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ ആദിവാസികള്‍ക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്നല്ല ഇതിനര്‍ഥമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശ്രേയാംസ് കുമാറിനു തന്റെ വാദങ്ങള്‍ ബത്തേരി സബ് കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. 14.44 ഏക്കര്‍ ഭൂമിയുടെ അവകാശം സ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതി വയനാട് സബ് കോടതിയിലാണ് കക്ഷി ചേര്‍ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദേശീയ ആന ദിനം

October 4th, 2012

baby-elephant-epathram

ന്യൂഡല്‍ഹി: ഒക്ടോബര്‍ 4 ദേശീയ ആന ദിനമായി ആചരിക്കുന്നു. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഏഷ്യന്‍ ആനകളുടെ ഉപവിഭാഗമായി കണക്കാക്കുന്ന ഇന്ത്യന്‍ ആനകള്‍ കേരളം, ബീഹാര്‍, ആസ്സാം, കര്‍ണ്ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്‍. കേരളമൊഴികെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സംസ്ഥാന മൃഗവും ഇന്ത്യയില്‍ തന്നെ ആനകളുടെ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കേരളം ആന ദിനം വേണ്ട ഗൌരവത്തോടെ ആചരിക്കുന്നില്ല. ഉത്സവങ്ങളുടെ ഭാഗമായി ആനയെ ധാരാളമായി ഉപയോഗിക്കുന്ന കേരളം ആന സംരക്ഷണത്തിനായി പ്രൊജക്ട് എലിഫന്റ് വഴിയുള്ള ദേശീയ ഫണ്ട് വര്‍ഷങ്ങളായി പാഴാക്കുകയുമാണ്. 1996 – 98 കാലയളവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയുടെ കണക്ക് കാണിക്കാത്തതും കൃത്യസമയത്ത് അപേക്ഷകളും റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിക്കാത്തതുമാണ് ഫണ്ട് ലഭിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണ്ണാടകവും തമിഴ്‌നാടും വലിയ തോതില്‍ പദ്ധതിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. തമിഴ്‌നാടാണ് ആന സംരക്ഷണവുമായി ബന്ധപ്പെട്ട് നാല്പതു ദിവസത്തില്‍ അധികം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്തുന്നത്.

മന്ത്രി ഗണേശ് കുമാര്‍ ചുമതലയേറ്റെടുത്ത ശേഷം വനം വകുപ്പ് കേരളത്തിലെ നാട്ടാനകളുടെ ഡാറ്റകള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നുണ്ട്.  കണക്കുകള്‍ പ്രകാരം ഏകദേശം അറുനൂറിനു താഴെ നാട്ടാനകളാണ് കേരളത്തില്‍ ഉള്ളത്.  കേരളത്തില്‍ തന്നെ മൂന്ന് നാല് വിഭാഗം ആനകള്‍ ഉണ്ട്. കേരള – കര്‍ണ്ണാടക – തമിഴ്‌നാട് വനങ്ങളില്‍ നിന്നും പിടിച്ച നാടന്‍ ആനകള്‍ എന്നറിയപ്പെടുന്നവയും ബീഹാര്‍ ഉത്തര്‍പ്രദേശ് ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവയും ഇവയെ കൂടാതെ ആൻഡമാന്‍ ദ്വീപില്‍ നിന്നും കൊണ്ടു വന്ന ആനകളും ഉണ്ട്.

ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ആന ബീഹാറില്‍ നിന്നും കൊണ്ടു വന്ന തൃശ്ശൂര്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം വക രാമചന്ദ്രന്‍ (314 സെ.മീ.) ആണ്. അസ്സാമില്‍ നിന്നും വന്ന ആനകളില്‍ പുതുപ്പള്ളി കേശവനും (308 സെ. മീ.) യും  പാമ്പാടി രാജനും (307 സെ. മീ.) ആണ്‌ നാടന്‍ ആനകളില്‍ ഏറ്റവും ഉയരം ഉള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 22891020»|

« Previous Page« Previous « പഴകിയ വിജയവും പഴകിയ ഭാര്യയും രസമില്ലെന്ന് മന്ത്രി
Next »Next Page » ഭക്ഷ്യ സുരക്ഷാ നിയമം ഭേദഗതി ചെയ്യണം : ബിനായൿ സെൻ »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine