കാന്‍ബെറ : ഓസ്ട്രേലിയയിലെ കീടനാശിനി മൃഗ ആരോഗ്യ അതോറിറ്റി എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം ഓസ്ട്രേലിയയില്‍ നിരോധിച്ചു. പരിസ്ഥിതി വകുപ്പ് നടത്തിയ ഒരു പഠനത്തിന് ശേഷമാണ് ഈ തീരുമാനം. കൂടുതല്‍ നാളത്തെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഉണ്ടാക്കുന്ന പരിസ്ഥിതി വിപത്തുകള്‍ പഠനത്തില്‍ വെളിപ്പെട്ടതായി അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. ഇതോടെ എന്‍ഡോസള്‍ഫാന്‍ അടങ്ങുന്ന കീടനാശിനികളുടെ റെജിസ്ട്രേഷന്‍ ഓസ്ട്രേലിയയില്‍ റദ്ദ് ചെയ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ അടങ്ങുന്ന അഞ്ചോളം മറ്റ് ഉല്‍പ്പന്നങ്ങളും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കും. പെര്സിസ്റ്റന്റ് ഓര്‍ഗാനിക് പോല്യൂട്ടന്റ്സ് നെ പറ്റിയുള്ള സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്തിയതും ഈ തീരുമാനത്തിലേക്ക് നയിച്ചതായി അതോറിറ്റി വ്യക്തമാക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: pesticide