സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

June 8th, 2026

police-strict-action-against-capturing-private-videos-for-social-media-ePathram

തിരുവനന്തപുരം : മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളുകൾക്ക് എതിരെ കർശ്ശന നടപടിയുമായി കേരള പോലീസ്.

സമൂഹ മാധ്യമങ്ങളില്‍ സ്വന്തം പ്രശസ്തിക്കും ലൈക്കു കൾക്കും വേണ്ടി അപകട സ്ഥലങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പകർത്തി ഷെയർ ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതക്കുള്ള അവകാശം (Right to Privacy) മൗലിക അവകാശമാണ്. ഒരാളുടെ അനുമതി ഇല്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമ നടപടികൾ നേരിടാൻ കാരണം ആകാം.

Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോ കളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. FB PAGE & Instagram

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും

May 14th, 2026

vd-satheesan-epathram
വി. ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എ. ഐ. സി. സി. ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പുറത്ത് വന്നു പത്ത് നാളുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം വി. ഡി. സതീശനെ മുഖ്യ മന്ത്രിയായി പ്രഖ്യാപിച്ചത്.

ഏപ്രിൽ 9 ന് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തെ തറ പറ്റിച്ച് 102 സീറ്റുകൾ നേടി ഉജ്ജ്വല വിജയം കൈവരിച്ച ഐക്യ ജനാധി പത്യ മുന്നണിയുടെ ചരിത്ര വിജയത്തിനു നേതൃത്വം നൽകിയ വി. ഡി. സതീശനുള്ള അംഗീകാരം കൂടി യാണ് ഈ മുഖ്യമന്ത്രി പദം. മെയ് 18 തിങ്കളാഴ്ച വി. ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു

May 13th, 2026

kunjalikutty1-epathram
മലപ്പുറം : മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ തീരുമാനം അറിയുവാനായി കാത്തിരിക്കുന്നു എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ആരാണ് എന്നതുമായി ബന്ധപ്പെട്ടു ഇന്ന് തന്നെ തീരുമാനം ഉണ്ടാവും എന്നാണു പ്രതീക്ഷ. ഡൽഹി യിൽ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അത് അറിഞ്ഞാൽ ബാക്കി ആലോചിച്ച ശേഷം പറയും.

ലീഗ് എടുക്കേണ്ട തീരുമാനങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരെ ഉൾപ്പെടെ തീരുമാനിക്കുന്നതും തങ്ങൾ ആയിരിക്കും. പാണക്കാട് ചേർന്ന ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തീരുമാനം ഇനിയും വൈകുന്നതിൽ മുസ്ലിം ലീഗ് അണികൾക്ക് ഇടയിലും കടുത്ത അതൃപ്തി ഉയർന്നു വന്നപ്പോഴാണ് പ്രതിസന്ധി ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ പത്ത് മണി യോടെ പാണക്കാട് അടിയന്തര യോഗം വിളിച്ചു ചേർത്തത്.

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ച്‌, തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ലീഗിനെ ഒഴിവാക്കി നിർത്തുന്നു എന്നുള്ള തരത്തിൽ ലീഗ് നേതാക്കളും പ്രതികരിച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

April 28th, 2026

hartal-idukki-epathram
കൊച്ചി : സംസ്ഥാനത്ത് ജന ജീവിതം സ്തംഭിപ്പിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജന ജീവിതത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചു എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍  കോടതിയലക്ഷ്യം നടത്തി എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് വിവിധ സംഘടനകൾ ചേർന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ആംബുലൻസുകളും രോഗികളുമായി പോയ വാഹന ങ്ങളും ബസ്സുകളും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊതു ജനങ്ങളെ പെരുവഴിയിലാക്കിയ ഹര്‍ത്താലിന്ന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നു വരികയും ചെയ്തു.

ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച്, വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

1 of 1131231020»|

« Previous « ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
Next Page » ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം »



  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine