
കൊച്ചി : ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തണം എന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് ഹൈക്കോടതി. പൗരന്മാരുടെ അവകാശം സംബന്ധിച്ചതും ഏറെ ഗൗരവം ഉള്ളതുമായ വിഷയം ആണിത് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഇരട്ട വോട്ടുകൾ മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്.
ഇരട്ട വോട്ട് തടയുന്നതിനുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനു മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ട് എന്നും അതു സ്വീകരിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.
വോട്ടർ പട്ടികയിലെ വ്യാജ പേരുകൾ നീക്കണം എന്ന് രമേശ് ചെന്നിത്തല ഹൈക്കോടതി യിൽ സമർപ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് ലക്ഷത്തില്‍ അധികം വ്യാജ – ഇരട്ട വോട്ടുകൾ ഉണ്ട് എന്നും ഇത്തര ത്തിൽ വോട്ടുകൾ ചേർത്തതിന് പിന്നിൽ ഉദ്യോഗ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.